Saturday, December 6, 2008

മുഖ്യ മന്ത്രിയുടെ ശുനക ദശ

മുഖ്യ മന്ത്രി അച്ചുതാനന്ദന് ഇത് ശുനക ദശയാണെന്ന് തോന്നുന്നു. കാരണം തൊട്ടതും പിടിച്ചതും വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് ഒരു ശുനകനാണ് കാരണം.എസ്.പി.ജി. കമാന്റോയ അയ സന്ദീപിന്റെ മരണത്തിന് അനുശോചിക്കാന് കേരളത്തില് നിന്ന് ആരെയും കേരളസര്ക്കാര് അയച്ചില്ല എന്നതായിരുന്നു ആദ്യ വിവാദം. മുഖ്യ മന്ത്രിയും, ആഭ്യന്തര മന്ത്രിയും ബാഗ്ലൂരുള്ള സന്തീപിന്റെ വീട് സന്തര്ശച്ചപ്പോള് ആതിലും വലിയ വിവാദമായി. ടാജ് ഹോട്ടലിലും മറ്റും എസ്സ്.പി.ജി. കമോന്റോകള് പ്രവേശിച്ചതിനേക്കാളും ബുദ്ധിമുട്ടിയാണ് അച്ചുതാനന്ദനും, കോടിയേരിയും സന്ദീപിന്റെ അച്ചന്റെ എതിര്പ്പ് മറികടന്ന് ആ വീട്ടില് പ്രവേശിച്ചത് എന്നു ചാനലുകള് കണ്ടപ്പോള് തോന്നിയത്. ആറര മുതലുള്ള സന്ദീപിന്റെ പിതാവിന്റെ കാത്തുനില്പും, ഒടുവില് കര്ണാടക പോലീസ് ഇടപെട്ട് സന്ദീപിന്റെ അച്ചനെ വീട്ടില് നിന്ന് പുറത്താക്കിയാണ് മുഖ്യ മന്ത്രിയേയും, ആഭ്യന്തര മന്ത്രിയേയും, ഏഴരയോടെ വീടിനകത്ത് പ്രവേശിപ്പിച്ചത്. സന്ദീപിന്റെ അച്ചനായ ഉണ്ണികൃഷ്ണനെ വളരെ ക്ഷുഭിതനായ നിലയിലായിരുന്നു കണ്ടിരുന്നത്. തനിക്കാരെയും കാണെണ്ടെന്നും, രാഷ്ടീയക്കാരാരെങ്കിലും, ഈ വീട്ടില് കയറിയാന് താന് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയതായി ചില ചാനലുകള് റിപ്പോര്ട്ട് ചെയ്തിരുന്നു.

പക്ഷേ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. തൊട്ടുടുത്ത ദിവസം ഒരു ചാനല് റിപ്പോര്ട്ടറുടെ ചോദ്യത്തിന്, അച്ചുതാനന്ദന് പറഞ്ഞ മറുപടി വന് വിവാദമായി. സന്ദീപിന്റെ വീടല്ലെങ്കില് ഒരു പട്ടിയും അവിടെ പോകുമായിരുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വളരെ ശാന്തനായിട്ടാണ് അദ്ദേഹം ഇതിന് മറുപടി പറയുന്നതായി കാണുന്നത്. പക്ഷേ ചാനലുകള് കാണിക്കാത്ത ഒരു കാര്യമുണ്ട്. ഏതു ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത് എന്നുള്ളത്. . ഒരു പട്ടിയും എന്റെ വീട്ടില് കയറണ്ട എന്ന് സന്ദീപിന്റെ അച്ചന് പറഞ്ഞതായിട്ട് പറഞ്ഞപ്പോളാണ് മുഖ്യമന്ത്രി ഇപ്രകാരം മറുപടി പറഞ്ഞത്. പക്ഷേ ഒരു മുഖ്യ മന്ത്രി ഒരിക്കലും ഉപയോഗിക്കാന് പറ്റാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. എത്ര പ്രകോപനം ഉണ്ടായാലും അച്ച്യുതാനന്ദനെപ്പോലെ, പ്രായോഗിക രാഷ്ട്രീയത്തില് സമകാലീനരരായ മറ്റാരേക്കാളും പ്രവര്ത്തന പരിചയമുള്ള ഒരാള് ആ വാക്ക് പ്രയോഗിക്കുതായിരുന്നു. സന്ദീപിന്റെ അച്ചന് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച മാനസികാവസ്ഥയെപ്പറ്റി അച്ചുതാനന്ദന് ചിന്തിക്കണമായിരുന്നു. ഏക മകന് നഷ്ടപ്പെട്ട അച്ചന്റെ വിലാപമായിരിക്കും ആ വാക്കുകള്. ഇവടെയാണ് ശുനക ദശയുടെ പ്രസക്തി. നായക്കളിങ്ങനെയാണ്, വഴിയെപ്പോകുന്ന ആരെക്കണ്ടാലും കുരക്കും. ഈ വക കാര്യത്തില് അച്ചുതാനന്ദനെപ്പോലെ ഒരു വ്യക്തി ഇങ്ങനെ പ്രതികരിക്കേണ്ട ഒരു കാര്യവുമില്ല. മുകുന്ദന്റെ കാലഹരണപ്പെട്ട പുണ്യവാളന് വിവാദത്തില് അച്ച്യുതാനന്ദന്റെ പ്രതികരണം നോക്കുക. എഴുതി തയ്യാരാക്കിയ മറുപടിയാണ്, മന്ത്രി സഭാ തീരുമാനങ്ങള് വിവരിക്കുന്ന പത്ര സമ്മേളനത്തില് അദ്ദേഹം ഇതിനെ എതിര്ത്തു കോണ്ട് വായിച്ചത്. അപ്പോള് മുകുന്ദന് വിചാരിച്ച കാര്യം നടന്നു. ആദ്യം പറഞ്ഞ കാര്യത്തില് ചാനല് റിപ്പോര്ട്ടര് വിചാരിച്ച കാര്യവും നടന്നു.
ഇതെല്ലാം കഴിഞ്ഞപ്പോള് വരുന്നു നിയമ സഭയില് വേറെ വിവാദം. പട്ടിയുടെ സാധനം എന്നും,
ഊമ്പന് ചാണ്ടി എന്ന് ഉമ്മന് ചാണ്ടിയേയും അദ്ദേഹം വിളിച്ചു എന്നാണ് സംഭവും. ആദ്യം സന്ദീപ് വിവാദത്തില് ക്ഷമ ചോദിക്കാതെ നിയമ സഭയില് ഒളിച്ചു കളിച്ച അദ്ദഹം പുറത്തിറങ്ങി പത്ര സമ്മേളനത്തില് ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനിടക്ക് വീണത് വിദ്യ എന്ന നിലയില് കാരാട്ടിന്റെ ചുവടു പിടിച്ച പിണറായിയുടെ വക അച്ച്യുതാനന്ദ വിമര്ശനവും നടന്നു. എന്നാല് ഞാന് പൂര്ണമായും മുഖ്യ മന്ത്രിക്കെതിരായല്ല സംസാരിക്കുന്നുത് എന്നു വരുത്തിതീര്ക്കാന് പതിവുപോലെ സംഘ പരിവാറിനെ നാലു തെറി വിളിക്കാനും മറന്നില്ല(അടുത്ത ഇലക്ഷനെങ്കിലും ഈ തെറികള് ന്യൂന പക്ഷ വോട്ടുകളായി പെട്ടിയില് വീണാല് മതിയായിരുന്നു).
അച്ചുതാനന്ദ വിവാദം എന്തായാലും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചു പറ്റിയല്ലോ. മുബൈയില്‍ നടന്ന സമാധാന റാലിയിലെ ചില പോസ്റ്റുകളിതാ

വാല്‍ക്കഷ്ണം.

നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയെ ഊമ്പന്‍ ചാണ്ടി എന്നു വിളിച്ചു എന്ന ആരോപണം ഉന്നയിച്ചത് മാണി സാര്‍ ആയിരുന്നല്ലോ. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് വിവാദം. മനപൂര്‍വ്വം മാണി ഉമ്മന്‍ചാണ്ടിക്കിട്ട് ഒരു വേല വെച്ചതാണെന്നാണ് സംസാരം.


Sunday, November 30, 2008

മുബൈ ഭീകരാക്രമണത്തിന്‍റെ ബാക്കി പത്രം

അങ്ങിനെ, കുറച്ചാളുകളെ ബലിയാടാക്കി, മന്‍മോഹന്‍ സര്‍ക്കാര്‍ മുബൈ സംഭവങ്ങളില്‍ നിന്ന് കൈ കഴുകി. ഇന്‍‍ഡ്യ കണ്ട ഏറ്റവും ദുര്‍ബലമായ മന്ത്രി സഭയില്‍ നിന്നും, പ്രധാന മന്ത്രിയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. മന്‍മോഹന്‍റെ സംഭവശേഷമുള്ള പ്രസ്താവന കൊള്ളാം. ഫെഡറല്‍ അന്വേഷണ ഏജന്‍‌സി രൂപീകരിക്കുമത്ര. എന്തിന് ഇപ്പോഴുള്ള സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പോരാഞ്ഞിട്ടാണോ ജനങ്ങളുടെ നികുതിപ്പണം തിന്നാന്‍ വേറൊരു ഏജന്‍സി. മറ്റൊരു ഏജന്‍സി രൂപീകരിക്കുന്നതോടെ ഭീകരരെല്ലാം പേടിച്ച് സ്ഥലം വിടും. പ്രത്യേക നിയമവും രൂപീകരിക്കും, അപ്പോള്‍ എന്തിനാണ് സാര്‍ പോട്ട പിന്‍വലിച്ചത്. എന്താ പുതിയ നിയമം ആരും ദുരുപയോഗം ചെയ്യില്ല. അല്ല പോട്ട പിന്‍വലിക്കാന്‍ പറഞ്ഞ ഏറ്റവും വലിയ ന്യായം അതായിരുന്നല്ലോ. ഇനി വേറൊരു ചോദ്യം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ദുരുപയോഗം ഇതു വരെ ഉണ്ടായിട്ടില്ലാത്ത ഒരു നിയമത്തിന്‍റെ പേര് പറയാമോ. അങ്ങനെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ട് എത്ര നിയമങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ തൂങ്ങിമരിക്കാന്‍ കയര്‍ ഉപയോഗിക്കുന്നതുകൊണ്ട്, ആത്മഹത്യ തടയാന്‍ കയര്‍ നിരോധിക്കണം എന്നു പറയുന്നതു പോലെയാണത്.
നിയമവും, അന്വേഷണവും, കുറ്റവാളികളെ കണ്ടെത്തലും, ശിക്ഷ വിധിക്കലും ഇല്ലാഞ്ഞിട്ടാണോ, ഇവിടെ ഇത്രമേല്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. അല്ല പക്ഷേ ഇല്ലാത്ത ഒന്നുണ്ട്. ഇഴയുന്ന ശിക്ഷാ വിധികളും, ശിക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ പ്രത്യേകിച്ച്, കേന്ദ്രം ഭരിച്ച കോണ്ടഗ്രസ് സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം. വലിയ രണ്ട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. രാജീവ് വധക്കേസിലെ നളിനിയും, പാര്‍ലിമെന്‍റ് ആക്രമണ കേസിലെഅഫ്സല്‍ ഗുരുവും. രണ്ടു പേര്‍ക്കും വിധിച്ച വധശിക്ഷകളില്‍ ഓരാളുടേത് ജീവപര്യന്തമാക്കി, പുറമേ സ്വന്തം ഭര്‍ത്താവിനെ വധിച്ചവള്‍ക്ക്, ഭാര്യയുടെ വക, മാപ്പുകൊടുക്കല്‍ നാടകവും. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയിലുള്ള ദയാ ഹര്‍ജി തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോവുകയാണ്. രണ്ടു കേസിലും, ഇരകളായവരേയും, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്മാരേയും വിഡ്ഢികളാക്കുകയാണ്, സര്‍ക്കാര്‍ ചെയ്തത്. അഫ്സല്‍ ഗുരുവിന്‍റെ കാര്യത്തില്‍ മത ന്യുനപക്ഷങ്ങളെ ഭയന്ന് ശിക്ഷാ വിധി നടപ്പിലാക്കാതിരിക്കുമ്പോള്‍, നളിനിയുടെ കാര്യത്തില്‍ പ്രാദേശിക രാഷ്ടീയം ആണ് വിലങ്ങു തടിയായത്. ഇതെല്ലാം തീവ്ര വാദിക്ള്‍ക്ക് തെറ്റായ സദ്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇവിടെ എന്തു പ്രവര്‍ത്തിച്ചാലും, രാഷ്ടീയ സ്വാധീനമുണ്ടെങ്കില്‍ രക്ഷപെടാം. ഇനിയെങ്കിലും പുതിയ നിയമമുണ്ടാക്കുന്നതിനുമുന്‍പ്, പ്രസി‍ന്‍റിനുള്ള ദയാഹര്‍ജിയുടെ വകുപ്പ് ഭരണ ഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കുക. കാരണം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്ത വകുപ്പാണിത്.
കഴിഞ്ഞ ദിവസം മുബൈയില്‍ പിടിയിലായ ഭീകരനും, മറ്റൊരു അഫ്സര്‍ ഗുരുവാകാനും, മനുഷ്യാവകാശകര്‍ എന്നു പറയുന്ന, കുറ്റവാളികള്‍ക്കൊഴിച്ച് മറ്റാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നു കരുതകയും ചെയ്യുന്ന ശിഖണ്ഡികള്‍ സഹായിക്കുമായിരിക്കും. ഭീകര പ്രവര്‍ത്തനം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പരസ്യമായി വിചാരണ ചെയ്ത്, പരസ്യമായി തൂക്കിലേറ്റുകയോ, കഴുത്തറത്ത് ( ഭീകരര്‍ അളുകളെ വകവരുത്താന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്, ഡാനിയേല്‍ പേളിന്‍റെയും, മുംബൈ സംഭവത്തിലെ ഭികരര്‍തട്ടിയെടുത്ത ബോട്ടിന്‍റെ ക്യാപ്റ്റന്‍റയും കാര്യം ഓര്‍ക്കുക.) കൊല്ലുകയോ ചെയ്യാനുള്ള വകുപ്പുകള്‍ എഴുതി ചേര്‍ക്കുക. ഭീകരതക്ക് മതമില്ലന്നാണല്ലോ പറയുന്നത്. അതു കൊണ്ടു തന്നെ ഒരു മതവും ഇതിനെതിര്‍പ്പുമായി ഇറങ്ങില്ല എന്നൂഹിക്കാം. ഭീകര പ്രവര്‍ത്തകര്‍ മതത്തിലെ ചില കാര്യങ്ങള്‍ മാത്രം അടര്ത്തിയെടുത്ത്, തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ച് യുവാക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രം ആണ് വ്യപകാമായി ഉപയോഗിക്കുന്നത്. ഇതിന് ഒരു മതവുമായി ഒരു ബന്ധവുമില്ല

കഴിഞ്ഞ ഭീകരാക്രമണത്തിലെ ഇരകളും, ഇരകളെ വേട്ടക്കാരില്‍ നിന്നും രക്ഷിച്ചവരിലും, മരിച്ചവരിലും മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. ഇനി വേട്ടക്കാരുടെ കൂട്ടത്തില്‍ ഒരു മലയാളി പെടരുതേ എന്നാണ് പ്രര്‍ത്ഥന...

Wednesday, November 19, 2008

സിസ്റ്റര്‍ അഭയക്കേസ്, സത്യം പുറത്തു വരുമ്പോള്‍ ഖേദിക്കുന്നവര്‍

അങ്ങനെ അവസാനം എല്ലാവരും പ്രതീക്ഷിച്ച പ്രതികള്‍ തന്നെ സി.അഭയ കേസില്‍ പിടിയിലായി. ഒരു കൂട്ടര്‍ക്ക് മാത്രമെ ഇവരല്ല പ്രതികള്‍ എന്ന കാര്യത്തില്‍ സംശയമില്ലാതുള്ളു, മറ്റാരുമല്ല സി.അഭയ ഉള്‍ പ്പെടെയുള്ള മുഴുവന്‍ സന്യാസിനികളെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സഭാ നേതൃത്വം തന്നെയാണത്. ഇന്ന് രാത്രിയില്‍ ഇന്‍ഡ്യാവിഷന്‍ ചാനലില്‍ നികേഷ് കുമാറിന്‍റെ ചോദ്യ ശരങ്ങളേറ്റ് പുളഞ്ഞപ്പോഴും, തോമസ് കോട്ടൂര്‍, ജോസ് പൂതൃക്ക, സി.സ്റ്റെഫി എന്നിവരെ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്റമിച്ച കോട്ടയം രൂപതാ പി.ആര്‍.ഒ യുടെ പ്രകടനം അതാണ് വെളിവാക്കുന്നത്. അഞ്ച് സി.ബി.ഐ. സംഘങ്ങളുള്‍പ്പെടെ ഏഴോളം ​അന്വോഷണ സംഘങ്ങളെ ഇത്രയും നാള്‍ ആരാണ് സ്വാധീനിച്ചിരുന്നത് എന്നുള്ളതിന്‍റെ സംസാരിക്കുന്ന തെളിവാണ് ആ ജത്പനങ്ങള്‍.
സി.അഭയ കേസിന്‍റെ പുറകെ വളരെ നാള്‍ നടക്കുകയും അവസാനം കോടതി തന്നെ ശാസിച്ചു വിടുകയും ചെയ്ത ജോമോന്‍ പുത്തന്‍ പുരക്കല്‍ ഇപ്പോള്‍ പുതിയ ആരോ പണങ്ങളുമായി വരികയും ചെയ്തിരിക്കുന്നു. അതിന്‍ പ്രധാനം മാണി സാര്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചു എന്നുള്ളതാണ്. കത്തോലിക്കാ സഭയുടെ വോട്ടുമേടിച്ച് ഇത്രയും നാള്‍ എം.എല്‍.എ സാറു കളിച്ചിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, സഭയുടെ താല്പര്യങ്ങള്‍ക്കൊപ്പം നിന്നേ പറ്റൂ.
ഇതില്‍ ഏറ്റവും അപ്രതീക്ഷിതമായ പ്രകടനത്തോടെ ഇന്നത്തെ അറസ്റ്റിനോളം കാര്യങ്ങളെത്തിച്ച പയസ് 10 കോണ്‍വെന്‍റിന്‌‍റെ അയല്‍ വാസിയായ സ്ഞ്ജു പി.മാത്യു എന്ന യുവാവിന്‍റെ മൊഴിയാണ്. തോമാസ് കോട്ടൂരിന്‍റെ സ്കൂട്ടര്‍ സംഭവ ദിവസം രാത്രി കോണ്‍വെന്‍റിന്‍റെ മുന്നില്‍ കണ്ടെന്നും, സംഭവത്തോടനുബന്ധിച്ച് അതി രാവിലെ അത് അപ്രത്യക്ഷമായി എന്നായിരുന്നു യുവാവിന്‍റെ മൊഴി. കോണ്‍ വെന്‍റിലെ സിസ്റ്റര്‍മാര്‍ക്ക് ചുറ്റുപാടുമുള്ള പല യുവാക്കളുമായി ബന്ധമുണ്ടെന്നും, തന്‍റെ തന്നെ സുഹൃത്തക്കള്‍ പലരും അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നു എന്നും യുവാവ് മോഴി കൊടുത്തതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവം നടക്കുമ്പോള്‍ കൌമാരക്കാരനായ വിദ്ധ്യാര്‍ത്ഥിയായിരുന്ന യുവാവ് പല ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം മൂലമാകാം ഇത്രയും കാലം ഇത് മറച്ചു വച്ചത്.
കത്തോലിക്കാ പുരോഹിതന്മാരെയും അച്ചന്‍മാരെയും ബദ്ധപ്പെടുത്തി പല കഥകളും പറഞ്ഞു കേക്കാമേങ്കിലും, ഇത്രയും കൂഴപ്പം പിടിച്ച രൂപത്തില്‍ അത് പുറത്ത് വരുന്നത് ആദ്യമായിട്ടായിരിക്കും. അതെല്ലാം വായാടി മുന്‍പ് വിളിച്ച് കൂവിയ ഇതുമായി കൂട്ടി വായിച്ച് നോക്കാവുന്നതാണ്

Saturday, October 18, 2008

ക്ഷേത്ര നിവേദ്യത്തില്‍ സിഗരറ്റ് കുറ്റി കാണുമ്പൊള്‍

ഗുരുവായൂര് ക്ഷേത്രത്തിലെ നിവേദ്യത്തില് സിഗററ്റ് കുറ്റി കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദം ജീവനക്കാരുടെ സമരത്തില് എത്തിയതോടെ പുതിയൊരു തലത്തിലേക്ക് ഉയര്ത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര നിവേദ്യത്തില് സിഗററ്റ് കുറ്റി കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാലു ജീവനക്കാരെ സസ്പെന്റ് ചെയ്തിരുന്നു. ഇതില് പ്രതിഷേധിച്ച് മറ്റു ജീവനക്കാര് മെല്ലപ്പോക്ക് സമരം ആരംഭിച്ചിരിക്കുകയാണ്. വളരെ വിശുദ്ധിയോടെയും, ഭക്തിയോടെയും തയ്യാറാക്കേണ്ട നിവേദ്യത്തില് സിഗററ്റ് കുറ്റി കണ്ടെത്തിയട്ടുണ്ടങ്കില് അത്തരക്കാലെ ഒരിക്കലും വച്ചു പൊറുപ്പിക്കാന് പാടില്ലാത്തതാണ്, അതിനു് മറ്റു ജീവനക്കാര് സരവ്വാത്മനാ സഹകരിക്കുകയും വേണം. പക്ഷേ സാധാ വ്യവസായ തൊഴിലാളികളെപ്പോലെ സഹജീവി അനുഭാവം പ്രകടിപ്പിച്ച് അവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണ് ക്ഷേത്ര ജീവനക്കാര്. പക്ഷേ അതില് അത്ഭുത്തിന് വകുപ്പില്ല അവിശ്വാസികള് എന്നു നടിക്കുന്ന ഇടതു പക്ഷം ഉള്പ്പെടയുള്ള രാഷ്ട്രീയ കക്ഷികള് തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുകയും, ആവിടെ രാഷ്ട്രീയ അഫിലിയേഷനുകളുള്ള ട്രേഡ് യൂണിയനുകള് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
സമാനമായ സംഭവം തന്നെയാണ് ശബരിമല മേല് ശാന്തി നിയമനത്തിനും നടന്നിരിക്കുന്നത്. പൂണൂല് ധാരിയായ ബ്രാഹ്മണ്യത്തിനു മാത്രം എത്തി നോക്കാന് സാധിക്കുന്ന അവിടെ നടക്കുന്നത് പുറത്തറിയിക്കാന് പറ്റാത്തതാണ്. ഇത്തവണത്തെ ശബരിമല മേല് ശാന്തിയുടെ സ്ഥിര ജോലി പൂജ നടത്തലല്ല, കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ സി.ഡാകിലെ ഡ്രാഫ്റ്റ് മാന് ജോലിയാണ്. തിരുവനന്തപുരത്തെ ഏതോ ആല്ത്തറകളില് വിളക്കുവച്ചതാണ് പൂജാ പരിചയം. മാളികപ്പുറം മേല് ശാന്തിക്ക് അഭിമുഖത്തില് സംസ്ക്രതത്തിന് ലഭിച്ചത് പൂജ്യം മാര്ക്കും. പക്ഷേ എന്തുകൊണ്ടോ, ആഭിമുഖത്തില് 10 റാങ്കില് ആദ്യ 7 നു വെളിയിലായിരുന്ന ഇവരെയാണ് ഭഗവാന് പ്രിയം. പൂര്ണ അവിശ്വാസിയും, നമ്പൂതിരിപ്പാടിന്റെ മരുമകനുമായ ഗുപ്തന് ഇവിടത്തെ ഭരണാധികാരിയാകാമെങ്കില് പിന്നെ എന്താ ആവാന് പറ്റാത്തത്.
അരവണയില് എലിവാലു കിടന്നാലും, നിവേദ്യത്തില് ബീഡിക്കുറ്റി കിടന്നാലും, നിത്യ ബ്രഹ്മചാരിയായ ഭഗവാന്റെ പിതൃ സ്ഥാനത്തു നില്ക്കുന്ന ആള് സകല ഫ്ളാറ്റിലും കയറി കാമം തീര്ത്താലും ഭഗവാന് അപ്രിയം ഇല്ല. പക്ഷേ സന്നിധാനത്തിന്റെ പരിസരത്തെങ്ങാനും സ്ത്രീ സാന്നിധ്യമുണ്ടായാല് ഭഗവാന്റെ കണ് ട്രള് പോകും, തിരിച്ചറിഞ്ഞില്ലെങ്കില് ആര് ക്ഷേത്രത്തിനകത്തു പ്രവേശിച്ചാലും ഒരു പ്രശ്നവുമില്ലാത്ത ഭഗവാന്, തിരിച്ചറിയുന്ന ആളുടെ പത്തു തലമുറ മുന്പ് ഉള്ളവരും ഹിന്ദു മതത്തില് ജനിച്ചവരല്ലെങ്കില് ശുദ്ധികലശം നടത്തണം. ഇതെല്ലാം ഭഗവാന് പറയുന്ന കാര്യങ്ങളല്ല, പ്രതിപുരുഷന്മാരെന്ന് അവകാശപ്പെടുന്ന ആളുകളുടെ ജല്പനങ്ങളാണ്.

Sunday, September 7, 2008

എന്തുകൊണ്ട് ഇടതു പക്ഷം ആണവ കരാറിനെ ഇത്രമാത്രം എതിര്ത്തു


കഴിഞ്ഞ മൂന്നു ദിവസത്തോളമായി വിയന്നയില് നടന്ന ചര്‍ച്ചകള്‍ അവസാനം ഇന്ത്യക്ക് അനുകൂലമായി തിരിഞ്ഞിരിക്കുകയാണ്. വന്‍ ശക്തികള്‍ ആയ അമേരിക്കയും, ഫ്രാന്സും, ബ്രിട്ടനും പോലുള്ള രാജ്യങ്ങള് കരാറിനുവേണ്ടി ശക്തമായ വാദിച്ചപ്പോള്‍ അസ്ട്രിയയുമ് അയര് ലന്റും പോലുള്ള രാജ്യങ്ങള് എതിര്പ്പുമായി ഇറങ്ങിത്തിരിച്ചത് എല്ലാവരേയും ഒരു പോലെ അത്ഭുതപ്പെടുത്തി. അത്രയൊന്നും ലോക രാജ്യങ്ങള്ക്കിടയില് സ്വാധീനമില്ലാത്തതും, സൈനിക ശേഷിയുടേയും മറ്റും കാര്യത്തില് വളരെ പുറകിലുമായ ഈ രാജ്യങ്ങളുടെ നീക്കം പലരുടേയും പുരികങ്ങള് ഉയര്‍ത്തിയത്തില്‍ സംശയമില്ല. പക്ഷേ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നു പറയുന്ന പോലെ ചര്ച്ച മൂന്നാം ദിവസത്തിലേക്ക് നീളാന് ഇതു കാരണമായി. ഒന്നും കാണാതെ ഈ രാജ്യങ്ങള് പ്രതിഷേധങ്ങളുമായി ഇറങ്ങുകയില്ല എന്ന് എല്ലാവര്ക്കും ആദ്യമേ തോന്നിയതാണ്, പുറമേ കാരാറിനെ എതിര്ക്കില്ല എന്നു തോന്നിച്ച ചൈനയാണ് തിരശ്ശീലക്കു പുറകിലെന്ന് അധികം താമസിയാതെ വ്യക്തമായി. ചില ശിഖണ്ഠി കളെ മുന്നില് നിര്ത്തി ചൈന നടത്തിയ കളി ഇന്ത്യക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയാണെന്ന് പറയാതെ വയ്യ. പക്ഷേ ചൈനയെ ശരിക്ക് അറിയാവുന്നവരാരും ഇത് അപ്രതീക്ഷിതമാണെന്ന് പറയില്ല. കാരണം ഇന്ത്യാ - ചീന ബായി- ബായി എന്നു പറഞ്ഞ നേതാവ് ചൈനയില് തിരിച്ചെത്തുന്നതിനു മുന്പേ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ ആണവര്‍

ചൈനയാണ് ഇന്ത്യയുടെ പ്രധാന ശത്രുവെന്നും, ചൈനക്കെതിരെയുള്ള പ്രധിരോധത്തിനു വേണ്ടിയാണ് അണു പരീക്ഷണം നടത്തിയെതെന്നും ഉള്ള 1998 ല് ബുദ്ധന്‍ വീണ്ടും ചിരിച്ചതിനു ശേഷം, അന്നത്തെ പ്രധിരോധമന്ത്രിയായ ജോര്ജ്ജ് ഫെര്‍ണണ്ടാസ് പറഞ്ഞ വാക്കുകള് എക്കാലത്തും പ്രസക്തമാണ്. യഥാര്ത്ഥില് ആരാണ് ഇന്ത്യയുടെ ശത്രു. അമേരിക്കയോ ചൈനയോ. ഇന്ത്യയുമായി ഒരു പ്രാവശ്യം യുദ്ധം ചെയ്യുകയും, ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്ററുകളോളും ഇന്ത്യന് ഭൂവിഭാഗം കൈവശപ്പെടുത്തകയും, അരുണാചല് പ്രദേശ് തങ്ങളുടേതാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുകയും ചെയ്യുന്ന ചൈനയോ, ഇന്ത്യയുമായി അപ്രകാരം ഒരു പ്രശ്നങ്ങളും ഇല്ലാതിരിക്കുകയും, ലക്ഷക്കണക്കിന് ഇന്ത്യാക്കാര്ക്ക് മികച്ച ജോലിയും, ജീവിത സാഹചര്യങ്ങളും ഒരുക്കിയിരിക്കുന്ന അമേരിക്കയോ. ആണവക്കരാര് മുസ്ലീം വിരുദ്ധമാണെന്നും ചില കേന്ദ്രങ്ങളില് നിന്നു് പരാമര്ശങ്ങളുണ്ടായിരുന്നു. അതിനുള്ള മറുപടിയാണ് നാഷണല് കോണ്ഫറന്സ് നേതാവ് ഉമര് അബ്ദുള്ള മന്മോഹന് സര്ക്കാരിന്റെ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ലോക് സഭയില് ചെയ്ത പ്രസംഗം. "ഞാന് ഒരു മുസല്മാനാണ്. ഒരു ഇന്ത്യന് മുസ്ലമാന്, ഇന്ത്യയിലെ ജനങ്ങളുടെ ശത്രു ആരോണോ, അവരാണ് ഇന്ത്യന് മുസ്ളീങ്ങളുടെയും ശത്രു, അല്ലാതെ ഇന്ത്യയിലെ മുസ്ളീങ്ങള്ക്ക് മാത്രമായി ഒരു ശത്രുവില്ല. ഇന്ത്യയിലെ മറ്റു മതസ്ഥരായ ജനങ്ങളെ ഈ കരാര് എങ്ങിനെ ബാധിക്കുന്നുവോ അപ്രകാരം മാത്രമെ മുസ്ളീങ്ങളെയും ബാധിക്കൂ. ഗുണമാണെങ്കില് എല്ലാവര്ക്കും ഒപ്പം ഗുണം, ദോഷമാണെങ്കില് അപ്രകാരം". അന്നത്തെ ചര്ച്ചയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്നാണിത്.
മുസ്ളീം വിരുദ്ധമാണെന്ന് പറഞ്ഞ് സമാജ് വാദി പാര്ട്ടിയെപ്പൊലെ മുസ്ളീം വോട്ടു ബാങ്ക് ലക്ഷ്യമിടുന്ന പാര്ട്ടികളെ കൂടെ നിര്ത്താന് കമ്യൂണിസ്റ്റ് പാര്ട്ടികള് പ്രയോഗിച്ച ഒരു അടവായിരുന്നു അത്. ആണവകരാര് നടപ്പിലാക്കുന്നത് അമേരിക്കക്ക് ഇന്ത്യയെ അടിയറവു വക്കുന്നതാണെന്നും, ഇന്ത്യയുടെ വിദേശ നയത്തില് നിന്നുള്ള പ്രകടമായ മാറ്റമാണ് അതെന്നുമാണ് കമ്യൂണിസ്റ്റ് കാരുടെ മറ്റൊരു വാദം. പക്ഷേ സാമ്രാജ്യത്വം, അമേരിക്ക മുതലായ ചര്‍വിത ചരവണങ്ങള്‍ ആയ വാക്കുകള് ഉപയോഗിച്ച് ജനങ്ങളെ വിഢ്ഡികളാക്കിയരുന്ന കാലം കഴിഞ്ഞു . കമ്യൂണിസത്തിന്റെ പ്രതീക്ഷയും, പ്രതിരൂപവുമായ ചൈനപോലും ഇപ്പറഞ്ഞ സാമ്രാജ്യത്ത്വത്തെ രണ്ടും കൈയും നീട്ടി സ്വാഗതം ചെയ്യുകയാണ്.
ആണവക്കരാറ് നടപ്പിലാകുന്നത് അമേരിക്കക്കും ഗുണവും, ഇന്ത്യക്ക് ദോഷവും ആണെന്നാണ് പിന്നോരു വാദം. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം, ഇന്ത്യലുയര്ന്നതു പോലെയോ അതിലേറയോ, വിമര്ശനം ബുഷ് ,സര്ക്കാരിന് ഇതിന്റെ പേരില് കേട്ടു കഴിഞ്ഞു, ഇനി കരാര്‍ അന്തിമമായി കോണ്‍ഗ്രെസ്സ്നു മുന്നിലെത്തുമ്പോള് രൂക്ഷമായ വാദ പ്രതിവാദം ഉയരാം. കേവല രാഷ്ടീയ ലാഭത്തിനു വേണ്ടി ഇത്തരം വിഷയങ്ങള് ഉപയോഗിക്കുന്നവരല്ല അമേരിക്കന് രാഷ്ടീയക്കാര്. തീര്ത്തും അമേരിക്കക്ക് അനുകൂലമായ കരാര്‍ അണെങ്കില് ഇതു പോലെ ഒരു എതിര്‍പ്പും അമേരിക്കന്‍ രാഷ്ട്രീയക്കാരില്‍ നിന്നും പ്രതീക്ഷിക്കേണ്ട. ഇനി മന്മോഹന്റെയും, കോണ്ഗ്രസ്സിന്റെയും കാര്യം, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഒരു രാഷ്ടീയ ലാഭവും തരുന്നതല്ല ആണവക്കരാര്, പ്രത്യേകിച്ചും ഇന്ത്യയുടെ രാഷ്ടീയഭാവി തീരുമാനിക്കുന്ന ഹിന്ദി മേഖലകളില്. ഇക്കാര്യത്തില് അമേരിക്കക്കും, ഇന്ത്യയ്ക്കും താല്പര്യങ്ങളുണ്ട്, പക്ഷേ അവ പരസ്പര പൂരകങ്ങളാണ്. ഊര്ജ്ജ പ്രതിസന്ധി നേരിടുന്ന ഇന്ത്യയെപ്പോലെ വലിയൊരു രാജ്യം പെട്രോളിയം ഇന്ധനങ്ങളിലേക്ക് കൂടുതലായി തിരിഞ്ഞ് അവയുടെ വില വര്ദ്ധനവിലേക്കും തന്മൂലം അമേരിക്കയുടെ സാമ്പത്തിക മേഖലക്ക് കൂടതല് ആഘാതം ഏല്പിക്കാനും അമേരിക്ക ആഗ്രഹിക്കുന്നില്ല. രണ്ട് ആണവ സാമഗ്രികളുടെ ഇന്ത്യയിലെ വലിയ വിപണി അമേരിക്കന് കമ്പിനികള് കരഗതമാക്കാന് ആഗ്രഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആണെങ്ങില്‍ ബുദ്ധന് ആദ്യമായി ചിരിച്ചപ്പോള് മുതല് നേരിടുന്ന വിവേചനം അവസാനിപ്പിച്ചു കിട്ടാനുള്ള സുവര്ണാവസരവും.
കരാര് ഇന്ത്യയെ ഇനി ഒരു ആണവ പരീക്ഷണം നടത്തുന്നതില് നിന്നും തടയും എന്നതാണ് കമ്യൂണിസത്തിന്റെ അടുത്ത വ്യഥ. അവര്‍ക്ക് യഥാര്‍ഥത്തില്‍ ആ വ്യഥക്ക് അവകാശമുണ്ടോ. വാജ് പേയി സര്‍ക്കാര്‍ ആണവ പരീക്ഷണം നടത്തിയപ്പോള് ഏറ്റവും വലിയ എതിര്‍പ്പുമായി രാജ്യ വ്യാവക പ്രചരണം നടത്തിയവരാണ് കമ്യൂണിസ്റ്റുകാര്. ഇതു ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം തന്നെയാണ്. ഇനിയൊരു പരീക്ഷണം നടത്താന്‍ ഇന്ത്യയ്‌ങ്ങാനും തുനിഞ്ഞാല്‍ , ആണവക്കരാര് റദ്ദായിപ്പോകുമെന്നതു കൊണ്ട് ആതു ചെയ്യാന് പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടേക്കാം.

പക്ഷേ ഇനിയൊരു ആണവ പരീക്ഷണം ആവശ്യമാണോ. ആണവ പരീക്ഷണം കൊണ്ട് ഒരു രാജ്യം രണ്ടു കാര്യങ്ങളാണ് ലക്ഷ്യമാക്കുന്ന്. ഒന്ന് ഒരു അണു ബോബ് ഉണ്ടാക്കാനാവശ്യമായ ഡാറ്റ കളക്റ്റ് ചെയ്യുക, രണ്ടാമത്തേതും പരമപ്രധാനവുമായ ലക്ഷ്യം മറ്റുള്ളവരെ തങ്ങള്ക്ക് ഒരു അണു ബോബ് ഉണ്ടാക്കാനാവശ്യമായ ശേഷിയുണ്ടെന്ന് ബോധ്യമാക്കുക. ഇതു രണ്ടും ഇന്ത്യ ഏകദേശം പൂര്‍ണമായിത്തന്നെ നേടിക്കഴിഞ്ഞു. ഇനി ആണവക്കരാറിലൊന്നും ഒപ്പിടാതെ ഇന്ത്യ ഒരു ആണവ പരീക്ഷണം നടത്തി എന്നു വക്കുക. ഇന്നത്തെ സാഹചര്യത്തില് എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
ചൈന എന്‍.എസ്സ്.ജി യോഗത്തില് മറ്റു രാജ്യങ്ങളെ മുന്നില് നിര്ത്തിക്കളിച്ചതും,
ഇവിടത്തെ കമ്യൂണിസ്റ്റുകാരുടെ എതിര്‍പ്പും കൂട്ടിവായിച്ചാല് എല്ലാവുടെ മനസ്സിലും ഉയരുന്ന ഒരു ചൊദ്യമുണ്ട് . രാജ്യ സ്നേഹവും പറഞ്ഞ് ഇവര് കളിച്ച കളിയുടെ പിന്നില് യഥാര്ത്ഥത്തില് ആരാണെന്ന്

Saturday, August 23, 2008

ഗൂഗിളിന്റെ ബ്ലോഗ് സെര്ച്ച് ചില കാണാ ചരടുകള്

എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അതോ ഇനി അറിയാന് ഞാന് മാത്രമേ ഉള്ളു എന്നും അറിയില്ല. എല്ലായിപ്പോഴും ബ്ഗോഗ് പബ്ളിഷ് ചെയ്ത ഉടനെ ഞാന് ചെയ്യുന്ന ഒരു കാര്യമുണ്ട്, ഞാന് മാത്രമല്ല മിക്കവാറും എല്ലാ ബ്ഗോഗര്മാരും ചെയ്യുന്ന കാര്യം തന്നെ. പബ്ളിഷ് ചെയ്ത ബ്ഗോഗ് അഗ്രിഗേറ്ററുകളിലും, ഗൂഗിളിന്റെ ബ്ലോഗേ സെര്ച്ചിലും ലിസ്റ്റ് ചെയ്യുന്നുണ്ടോ എന്ന്. ഇതില് മൂന്നു തരത്തിലുള്ള അനുഭവങ്ങള് എനിക്കുണ്ടായിട്ടുണ്ട്.
ആദ്യ കാലത്ത് മിക്കവാറും പബ്ളിഷ് ചെയ്ത ഉടനെ ഗൂഗിള് ബ്ലോഗ് സെര്ച്ചില് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് പബ്ളിഷ് ചെയ്താലും ലിസ്റ്റു ചെയ്യപ്പെടുമോ ഇല്ലയോ എന്ന ഉറപ്പ് ഇല്ലാതായി. ചിലപ്പോള് ലിസ്റ്റ് ചെയ്യപ്പെടാം, ചിലപ്പോള് പെടാതിരിക്കാം(ഏകദേശം നമ്മുടെ കാലാവസ്ഥാ നിരീക്ഷണക്കാര് മഴ പെയ്യാനുള്ള സാധ്യത പറയുന്ന പോലെ). അഗ്രിഗേറ്ററുകളില് ചിലരുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെടാത്തത് മറ്റു ചിലരുടെ ചാത്തനേറു മൂലമാണെന്ന് പ്രചരണമുണ്ടായിരുന്നു. അക്കാലത്ത് ലിസ്റ്റ് ചെയ്യാന് വായാടി ചില തരികിടകള് ഒക്കെ ഒപ്പിച്ചിരുന്നു. ഗൂഗിളിന് ഒറ്റിക്കൊടുക്കില്ല എന്ന വിശ്വാസത്തില് പറയാം. പബ്ളിഷ് ചെയ്ത ഉടനെ സിബുവിന്റെ മലയാളം ബ്ലോഗ് ലിസ്റ്റ് ഇടുത്ത് നോക്കും, കുറച്ച് കഴിഞ്ഞ് വീണ്ടും ഒന്നു കൂടി എടുത്തുനോക്കും. ഏതാണ്ട് അര മണിക്കൂറിനു ശേഷവും ബ്ഗോഗ് തെളിഞ്ഞ് വന്നില്ലങ്കില് അറ്റ കൈ പ്രയോഗം. ബ്ഗോഗ് മുഴുവനായും കോപ്പി ചെയ്ത് വേഡ് പാഡിലോ മറ്റ് ഒന്നു സേവ് ചെയ്യും. ശേഷം ബ്ലോഗ് ഡിലിറ്റ് ചെയ്യും. പുതിയൊരു പോസ്റ്റ് ഇടുത്ത് കോപ്പി ചെയ്തത് മുഴുവനും പേസ്റ്റ് ചെയ്തിട്ട്, ലാറി പേജിനേയും, സെര്ജി നേയും മനസ്സില് ധ്യാനിച്ച് ഒറ്റ പബ്ലിഷ്. മിക്കവാറും സെര്ച്ചില് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും. ഇനിയും നടന്നില്ലെങ്കില് മുകളില് പറഞ്ഞ സ്റ്റെപ്പുകള് ഒന്നു കൂടി ആവര്ത്തിക്കും. ഏതായാലും രണ്ടു പ്രാവശ്യത്തില് കൂടുതല് ചെയ്യേണ്ടി വന്നിട്ടില്ല.
മൂനാമത്തെതും ഇപ്പോള് അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ് കഠിനം. ലിസ്റ്റ് ചെയ്യപ്പെട്ടോ എന്നു ചോദിച്ചാല് ഉണ്ട്, എന്നാല് എല്ലാവരും കാണുന്നുണ്ടോ എന്ന് ചോദിച്ചാല് ഇല്ല. ബ്ലോഗ് സെര്ച്ചിലും അഗ്രിഗേറ്ററുകളിലും കൂടി കടന്നു പോകുന്നവ് മിക്കവാറും എല്ലാവരും തന്നെ ഏറ്റവും മുകളിലെ നാലോ അഞ്ചോ ഏറിയാല് പത്തോ ലിസ്റ്റിങ്ങ് മാത്രമെ ശ്രദ്ധിക്കാറുള്ളു എന്നുള്ളതാണ് വാസ്തവം. ഇപ്പോള് നമ്മള് പബ്ഷിഷ് ചെയ്യുന്ന ഒരു ബ്ഗോഗ് സെര്ച്ചില് വളരെ നേരത്തേ അതായതി നമ്മള് ആ ബ്ലോഗ് ടൈപ്പ് ചെയ്ത് തുടങ്ങുന്ന സമയത്ത് പബ്ളിഷ് ചെയ്തതായിട്ടാണ് കാണിക്കുക. ബ്ഗോഗറുടെ ഓണ് ലൈന് മലയാളം എഡിറ്റര് ഉപയോഗിക്കുന്നവര്ക്കാണ് ഈ പ്രശ്നം. കുറച്ച് വിശദമായി പറഞ്ഞാല് ഞാന് ഒരു ബ്ലോഗ് ടൈപ്പ് ചെയ്ത് തുടങ്ങുന്നത് 10 മണിക്ക് എന്നു വയ്ക്കുക. 11 മണിയോടെ ടൈപ്പിങ്ങ് കഴിഞ്ഞ് ഞാന് അത് പബ്ളിഷ് ചെയ്യുന്നു എന്നു വയ്ക്കുക. സെര്ച്ചില് നോക്കിയാല് ഞാന് 10 മണിക്ക് അത് പബ്ഷിഷ് ചെയ്തതായിട്ടാണ് വരുക. ഇതു മൂലമുള്ള നഷ്ടം എന്താണെന്ന് ഊഹിക്കാമല്ലോ, നമ്മള് പബ്ഷിഷ് ചെയ്യുന്ന അതേ നിമിഷത്തില് തന്നെ അഞ്ചോ, പത്തോ ബ്ലോഗിന് പുറകില് ആയി ലിസ്റ്റ് ചെയ്യപ്പെടാം. കുറുമാനെയോ, ബെര്ളിയേയോ പോലെ എന്തെഴുതിയാലും ആളുകള് ഇടിച്ചു കയറി വായിക്കുന്ന, അല്ലെങ്കില് അവരെന്താണ് എഴുതിയിരിക്കുന്നത് എന്ന് അവരുടെ ബ്ഗോഗില് പോയി നോക്കുന്ന എസ്റ്റാബ്ളിഷ്ഡ് ആയ( രണ്ടു പേരേ എനിക്ക് ഓര്മ്മ വന്നുള്ളു മറ്റു പുലികളും, പുപ്പുലികളും ക്ഷമിക്കുക). ബ്ഗോഗറല്ലെങ്കില് എത്ര നല്ല പോസ്റ്റിട്ടിട്ടും കാര്യമില്ല. ഇതിനെ മറികടക്കാന് ചിലര് ഞാന് അവിടെ ഇങ്ങനെ ഒരു ബ്ലോഗിട്ടുണ്ട്, ഗുഗിള് കണ്ടില്ല എന്നു പറഞ്ഞ് വേറൊരു നോട്ടീസ് പതിക്കുന്നതായി കാണാം. ഞാന് മുകളില് പറഞ്ഞ അടവും ഫലപ്രദമാണ്. ഏറ്റവും നല്ലത് ബ്ലോഗറുടെ എഡിറ്റര് ഒഴിവാക്കി, വാമൊഴിയോ, വരമൊഴിയോ പോലുള്ള ഓഫ് ലൈന് എഡിറ്റുകള് ഉപയോഗിച്ച ടൈപ്പിങ്ങ് മറ്റും കഴിഞ്ഞ് അവസാന നിമിഷം മാത്രം ബ്ഗോര്റില് ലോഗിന് ചെയ്ത്, പബ്ഷിഷ് ചെയ്യുക എന്നുള്ളതാണ്.
ഇത് ഒരു ബഗ് ആണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ബഗ് ആണെങ്കില് ഗൂഗിള് അത് കണ്ടെത്തി എപ്പോ ഫിക്സ് ചെയ്തു എന്നു ചോദിച്ചാല് മതി.
കമിഴ്ന്ന് വീണാല് കാല് പണവുമായി പൊങ്ങുന്ന ഗൂഗിള് ഒന്നും കാണാതെ ഇങ്ങനെ ചെയ്യാന്
വഴിയില്ല.

Saturday, August 9, 2008

വിജയകുമാറിന് ചൈനാ സന്ദര്ശനനാനുമതി നിഷേധിച്ചതില് ചൈനീസ് സര്ക്കാര് പ്രതിഷേധിച്ചു

ബെയ്ജിങ്ങ് ഒളിംപിക്സില് പങ്കെടുക്കുന്നില്ല എന്ന കേരള കായിക മന്ത്രി എം. വിജയകുമാറിന്റെ തീരുമാനം നിരാശാ ജനകമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്താവോ അറിയിച്ചു. കേന്ദ്ര സര്ക്കാര് ഉപാധികളോടെ ആണ് ചൈനീസ് സന്ദര്ശനാനുമതി അനുവദിച്ചിത് എന്നുള്ളതു കൊണ്ടാണ് മന്ത്രി വിജയകുമാര് ചൈനയിലുള്ള ഇന്ത്യന് ടീമിന് ആവേശം പകരാനുള്ള സന്ദര്ശനോദ്യമം വേണ്ടന്ന് വച്ചത്.
വിജയകുമാറിന് എത്തിച്ചേരാനിവില്ല എന്ന അറിഞ്ഞത് ഇന്ത്യന് ടീമിന്റെ മനോവീര്യം കെടുത്തിയതായും, അഞ്ജലി ഭാഗവതിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഷൂട്ടിങ്ങ് ടീമിന്റെ പ്രകടനത്തെ ചെറുതായി ബാധിച്ചതായും ഇന്ഡ്യന് ടീം മാനേജുമെന്റ് ബീജിങ്ങില് നിന്ന് അറിയിച്ചു. ആദ്യ 35 സ്ഥാനങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ച ടീമിന് 39 ആം സ്ഥാനം മാത്രം ലഭിച്ചതിന്റെ ഒരു കാരണം ഇതാണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. കമ്യൂണിസ്റ്റ് കാരനായ മന്ത്രിയോടുള്ള വിവേചനം കാരണം, ചൈനീസ് സര്ക്കാര് പ്രതികാരം വീട്ടിയതാണ് മോശം പ്രകടനത്തിന് കാരണമെന്ന് ടീമിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഒഫിഷ്യല് വെളിപ്പെടുത്തി. വരും ദിവസങ്ങളില് ചൈനീസ് സര്ക്കാരിന്റെ സമ്മര്ദ്ദംമൂലം ഏകദേശം 50 ഓളം സ്വര്ണ്ണ മെഡലുകള് പ്രതീക്ഷിച്ചു വന്നിരിക്കുന്ന ഇന്ഡ്യന് ടീം വെറും കയ്യോടെ മടങ്ങേണ്ടി വരുമായിരുക്കും എന്നും, ചൈനീസ് സര്ക്കാര് പ്രതികാര നടപടികള് സ്വീകരിക്കുമോ എന്ന ഭയം കായിക താരങ്ങള് ക്കുള്ളതായും ഈ ഒഫിഷ്യല് തുടര്ന്ന് അറിയിച്ചു.



നേരത്തേ ചൈനീസ് പ്രസിഡന്റിന്റെ പ്രത്യേക നടപടികള് മൂലംമാണ് ആദ്യ നിഷേധിച്ച സദ്ദര്ശനാനുമതി കേന്ദ്ര സര്ക്കാര് മന്ത്രി വിജയകുമാറിന് നല്കിയത്. ഇന്ഡ്യന് സര്ക്കാരില് ഇപ്പോള് ചൈനയിലുള്ള അമേരിക്കന് പ്രസിഡന്റ് വഴിയാണ് ചൈനീസ് സര്ക്കാര് സമ്മര്ദ്ദം ചെലുത്തിയത് എന്ന് പ്രധാന മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള് അറിയിച്ചു. ഒരു ഘട്ടത്തില് ആണവക്കാരറിന് ഈ പ്രശ്നം മൂലം ചൈന എതിര്പ്പ് പ്രകടിപ്പിക്കാന് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ബുഷിന്റെ പരാമര്ശങ്ങളാണത്ര സര്ക്കാരിന്റെ പെട്ടന്നുള്ള മനംമാറ്റത്തിനുള്ള കാരണം എന്നറിയുന്നു.



ആഗോള വലതു പക്ഷ ഗൂഢാലോചനയുടെ ഫലമാണ് കമ്യൂണിസ്റ്റ് ചൈനയില് നടക്കുന്ന ഒളിംപിക്സ് കാണാന് കമ്യൂണിസ്റ്റുകാരനായ മന്ത്രിക്ക് അനുമതി നിഷേധിക്കാന് കാരണമെന്ന് മുഖ്യമന്ത്രി പ്രസ്ഥാവനയില് അറിയിച്ചു.
അഷ്ടിക്ക് വകയില്ലാത്ത സംസ്ഥാനമാണെന്ന് ദുഷ്പേര് മാറ്റാന് കൂടിയാണ് മറ്റു സമ്പന്ന സംസ്ഥാനങ്ങളൊന്നും പൈസമുടക്കി ഒരു മന്ത്രിയേയും ചൈനക്ക് വിടാത്തപ്പോഴും കേരളം ഒരു പടി കൂടിക്കടന്ന് സ്പോടസ് കൌണ്സില് പ്രസിഡന്റിനേയും, സ്പോട്സ് സെക്രട്ടറിയേയും സര്ക്കാര് ചിലവില് ചൈനക്ക് വിടാന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒളിംപിക്സ് കാണലല്ല ചൈനീസ് വന്മതില് കാണലാണ് മന്ത്രിയുടേയും സംഘത്തിന്റെയും മുഖ്യ ലക്ഷ്യം എന്നുള്ളത് തല്പര കക്ഷികളുടെ കുപ്രചരണം മാത്രമാണെന്ന് മുഖ്യ മന്ത്രി പ്രസ്ഥാവനയില് തുടര്ന്ന് അറിയിച്ചു.


ഒളിംപിക്സ് കാണാന് പറ്റാത്തതില് ദുഖം ഇല്ലെങ്കിലും, വന്മതില് കാണാന് കഴിയാത്തത് ജീവിതത്തിലെ വലിയ നഷ്ടമാണെന്ന് സ്പോടസ് കൌണ്സില് സ്ഥിരം സെക്രട്ടറി ദാസനമായി ബന്ധപ്പെട്ടപ്പോഴ് അറിയിച്ചു. അടുത്ത ഒളിംപിക്സിന് ലണ്ടന് ബ്രിഡ്ജില് നിന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കാന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹം തുടര്ന്നറിയിച്ചു.

Wednesday, July 23, 2008

മഴമേഘങ്ങള് കയ്യോഴിഞ്ഞ കേരളം

വരാന് പോകുന്ന തീക്ഷ്ണ വേനലിന്റെ മുന്നറിയിപ്പായി മഴ മേഘങ്ങള് കേരളത്തില് ഒളിച്ചു കളിനടത്തുന്നു. വറ്റി വരണ്ട പുഴകളും-ജലാശയങ്ങളും, പച്ചപ്പു നഷ്ടപ്പെട്ട വൃക്ഷത്തലപ്പുകളും, പൊടി വിതറി ചുറ്റിയടിക്കുന്ന വരണ്ട ഉഷ്ണക്കാറ്റും വിദൂരമല്ലന്ന ഓര്മ്മ ഭയപ്പെടുത്തുന്നു.


കേളത്തിന്റെ കാലാവസ്ഥ പെട്ടന്നൊരു ദിവസം കൊണ്ടോ, ഒരുമാസം കൊണ്ടോ, ഒരു വര്ഷം കൊണ്ടോ അല്ല മാറിയിരിക്കുന്നത്. പടിപടിയായിട്ടുള്ള മാറ്റത്തിന്റെ അവസാനത്തോട് അടുത്ത ഘട്ടമായിരിക്കാം അത്. വായാടിയുടെ കുട്ടിക്കാലത്തെ മഴക്കാലം പെട്ടന്ന് ഓര്മ്മ വരികയാണ്. ഏകദേശം സ്കൂള് തുറക്കുന്നതും, മഴവരുന്നതും ഒരേ ദിവസമായിരിക്കും, കുടയും, ബാഗും, നനഞ്ഞ ചെരിപ്പുകളുമായി സ്കൂളില് ചെന്ന് കയറുന്നു, ശേഷം നനഞ്ഞ കുടയും, ചെരിപ്പും ഉരു മൂലക്ക് ഊരി വച്ചശേഷം, നനഞ്ഞ വസ്ത്രത്തിന്റെ തണുപ്പുമായി ക്ലാസിലിരിക്കുന്നത്. ഏകദേശം ഉച്ച സമയത്തോട് അടുക്കുന്പോള് മഴക്ക് ചെറിയ കുറവു വരും ചെറിയ വെയില് പരന്നെന്നും വരാം എല്ലാം കുറച്ചു സമയത്തേക്ക് മാത്രം. വീണ്ടും പടിഞ്ഞാറന് മാനം കറുത്തു തുടങ്ങും, ചീറയടിക്കുന്ന കാറ്റ് മരത്തലപ്പുകളെ പിടിച്ച് ഉലക്കും. കാതടപ്പിക്കുന്ന ശബ്ദത്തോടെ മിന്നല് പിണരുകള് ഭൂമിയിലേക്ക് താണിറങ്ങുമ്പോള് പേടി തോന്നാതിരിക്കാന് കൂട്ടുകാരോട് കൂടുതല് ചേര്ന്നിരിക്കും. മിക്കവാറും നാലു മണിയാകുന്നതിനു മുന്പു തന്നെ രാത്രിയായ പ്രതീതി ഉണ്ടാവും. സ്കൂള് കഴിഞ്ഞ ഉടനെ വീട്ടിലെത്താനുള്ള തിടുക്കമാണ് (എന്തോ മഴക്കാലത്ത് പൊതുവെ വിശപ്പും കൂടുതലായിരിക്കും) . ഇപ്പോള് വെള്ളം കെട്ടിക്കിടക്കുന്നതാ ഒഴിവാക്കി പോകാന് നോക്കുമെങ്കിലും അക്കാലത്ത് വെള്ളത്തില് നീന്തിയേ പോകൂ. ആ തണുപ്പില് വീട്ടിലെത്തുമ്പോള് അമ്മ തരുന്ന ചൂടുള്ള ചായക്ക് ഒരു പ്രത്യേക സുഖമാണ്. തീരപ്രദേശത്താണ് വീട് എന്നുള്ളതു കൊണ്ട് രാത്രിയാകുന്നതോടു കൂടി കടലിരമ്പം കനക്കും, മഴക്കും കാറ്റിനും മുന്നോടിയായി അതു ഉച്ച സ്ഥായിയിലാവും. മിക്കവാറും കാറ്റില് മരച്ചില്ലകളോ, വലിയ തെങ്ങുകളോ വീണ് കരണ്ട് പോകും. ആ സമയത്ത് നാട്ടു വെളിച്ചത്തിന്, വലിയ തെങ്ങുക്ള് ഇപ്പെ നിലം പറ്റും എന്ന വിധത്തില് ഉലയുന്ന ഭീതജനകമായ കാഴ്ചയും, കാറ്റിന്റെ ഹുങ്കാര ശബ്ദവും . പേടി കൊണ്ട് പലരാത്രികളിലും ശരിക്ക് ഉറങ്ങാന് സാധിക്കാറില്ല. രാവിലെ എഴുന്നേറ്റു നോക്കുമ്പോള് മുറ്റം മുഴുവന് ഇലകളും, ചെറിയ മരച്ചികളും കൊണ്ടു മൂടിയരിക്കും. മിക്കവാറും അടിത്തെവിടെയെങ്കിലും മരം വെട്ടിമാറ്റുന്ന ശബ്ദവും കേള്ക്കാം.



ഇതെല്ലാം പഴങ്കഥ, കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മഴക്ക് വന്ന വലിയ മാറ്റം എന്നു പറയാവുന്നത്, മഴക്ക് അകമ്പടി സേവിച്ചിരുന്ന കാറ്റ് ഇല്ലാതാകുകയോ, ശക്തി ക്ഷയിക്കുകയോ ചെയ്തു എന്നുള്ളതാണ്. മരങ്ങള് കടപുഴകുന്നതും അപൂര് വമായി. അക്കാലത്ത് മഴക്കാലത്ത് മേഘങ്ങളെ നോക്കിയാല് അക്ഷരാര്ത്ഥത്തില് തന്നെ പറന്ന് പോകുന്നതായി കാണാമായിരുന്ന. ഇപ്പോള് ഏകദേശം ക്ലോക്കിലെ സൂചിയുടെ വേഗത്തിലാണ് മേഘങ്ങളുടെ പോക്ക്. പക്ഷേ കാലം തെറ്റിയും, ഏതെങ്കിലും പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചുമുള്ള ചെറിയ ചുഴലിക്കാറ്റ് വ്യാപകമായി ഉണ്ടാകുന്നു.


കാലാവസ്ഥാമാറ്റം കേരളത്തില് മാത്രമല്ല. കഴിഞ്ഞ ദിവസം സൈപ്രസു കാരനായ ഒരു വ്യക്തിയെ പരിചയപ്പെട്ടിരുന്നു. അവിടെ മഴ പെയ്തിട്ട് 3 വര്ഷമായത്രെ, കേരളം പോലെ പച്ചപ്പു നിറഞ്ഞതായിരുന്ന ആ പ്രദേശം ഇപ്പോള് ഏകദേശം മരുഭൂമിക്ക് സമാനമായിരിക്കുന്നു. ഇപ്പോള് വലിയ കപ്പലുകളില് ഈജിപ്റ്റില് നിന്ന് വെള്ളം എത്തിച്ചാണ് അവിടെ കാര്യങ്ങള് നടക്കുന്നത്. സമാന അവസ്ഥക്ക് ചിലപ്പോള് നമ്മളും ഏറെ കാത്തിരിക്കേണ്ടി വരില്ല എന്നു തോന്നുന്നു.

Wednesday, June 25, 2008

കന്യാസ്ത്രീയും ഡ്രൈവറും പിന്നെയൊരു വനിതാ കമ്മീഷനും

ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ കന്യാസ്ത്രീയും, അതേ ആശുപത്രിയിലെ ഡ്രൈവറും തമ്മിലുള്ള ചൂടുള്ള രംഗങ്ങളാണ് കേരളത്തിലിപ്പോള് എറ്റവും ഡിമാന്റുള്ള മൊബൈല് വീഡിയോ ക്ലിപ്പിങ്ങ്. 37 കാരിയായ കന്യാസ്ത്രീ നീലച്ചിത്രങ്ങളിലെ നായകമാരെ തോല്പിക്കുന്ന വിധത്തിലുള്ള പ്രകടനം കാഴ്ചവച്ചിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഡ്രൈവറാകട്ടെ കേവലം നാലു മാസം മുന്പ് മാത്രം പ്രസ്തുത ഹോസ്പിറ്റലില് ജോലിക്ക് ചേര്ന്നയാളും. ചേര്ത്തല സ്വദേശിനിയായ കന്യാസ്ത്രീ സ്വാഭാവികമായും മഠത്തിനു വെളിയിലാകുകയും, നാട്ടില് നില്ക്കാനുള്ള നാണക്കേടു കൊണ്ട് ബാഗ്ലൂര്ക്ക വണ്ടി കയറിയെന്നും ആണ് കേള്വി. സാധാരണക്കാരുടെ താല്പര്യം ഈ വിഷയത്തില് ഇവിടെ തീര്ന്നു.


കര്ത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീ മഠത്തില് സന്യാസിനിയായി കഴിയേണ്ടവര് എന്തു കൊണ്ടു് ഇത്തരം പ്രവര്ത്തിയില് ഏര്പ്പെടുന്നു എന്ന് അന്യോഷിക്കുന്നിടത്തു നിന്നാണ് ഏതാനും മാസം മുന്പ് വനിതാ കമ്മീഷന് കന്യാസ്ത്രീകളുടെ പ്രായ പരിധി സംബന്ധിച്ച അഭിപ്രായത്തിനു പ്രസക്തി വരുന്നത്. കന്യാസ്ത്രീകളായി മഠത്തില് ചേരുന്ന എല്ലാ പെണ് കുട്ടികളും സ്വമനസാലെയാണ് അത് ചെയ്യുന്നത് എന്നു ഒരു മെത്രാനും, ബിഷപ്പിനും പറയാന് അവകാശമില്ല. പക്ഷേ വനിതാ കമ്മീഷന്റെ അഭിപ്രായത്തെ ക്രൈസ്തവ സഭകള് ഒരേ സ്വരത്തിലാണ് എതിര്ത്തത്. കന്യാസ്ത്രീകളാകാന് പഴയതുപോലെ പെണ്കുട്ടി കളെ കിട്ടുന്നില്ല എന്നുള്ളത് ഒരു യാഥാര്ത്ഥ്യം തന്നെയാണ്. സ്വമനസാലെയല്ലാതെ മഠത്തില് ചേരുന്ന പെണ്കുട്ടികള് പലരും, തന്നെ വിവാഹം ചെയ്തയക്കാന് തക്ക സാമ്പത്തികശേഷി തന്റെ കുടുംബത്തിനില്ല എന്നു തോന്നലിലാണ് മിക്കവാറും അതിനു മുതിരുന്നതെന്നാണ് വായാടിക്ക് തോന്നിയിട്ടുള്ളത്. ക്രിസ്തീയ സമുദായത്തിലെ സ്ത്രീധനത്തുകയും മറ്റും ഇതര സമുദായങ്ങളെ അപേക്ഷിച്ച് തുലോം കൂടതലായതുകൊണ്ട് ഈ തോന്നലില് തെറ്റില്ല.



അച്ചന്മാരെയും, കന്യാസ്തീകളേയും കുറിച്ച് അശ്ലീല ചുവ കലര്ന്ന ഹാസ്യ കഥകള്ക്ക് കേരളത്തില് ഒരു കാലത്തും പഞ്ഞമുണ്ടായിരുന്നിട്ടില്ല. തീയില്ലാതെ പുകയുണ്ടാവുകയില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട്, പലതിനും യാഥാര്ത്ഥ്യവുമായി അടുത്ത ബന്ധമുണ്ടാവാം. സ്വമനസാലെയാണ് (ദൈവ വിളിയെന്ന് നാടന് ഭാഷയില് പറയാം) കന്യാ സ്ത്രീയാവാന്, എല്ലാവരും ഇറങ്ങിപുറപ്പെടുന്നതെന്നും, ഇനിയാര്ക്കെങ്കിലും വീണ്ടുവിചാരമുണ്ടായാല് തിരിച്ച് പോകാനുള്ള അവസരമുണ്ട് എന്നുമുള്ള ക്രിസ്തീയ മതമേലദ്ധ്യക്ഷന്മാരുടെ അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള് വെളിച്ചത്ത് വരാന് ഇത്തരം സംഭവങ്ങള് ഉപകരിക്കും. അച്ചന്മാരാകാന് പഠിച്ചിട്ട് ഇടക്ക് വച്ച് പഠനം ഉപേക്ഷിച്ച പോകുന്നവരെ ഒത്തിരി ചൂണ്ടിക്കാണിക്കാമെങ്കിലും, കന്യാസ്ത്രീയാവാന് പഠിച്ച് ഇടക്ക് പഠനം നിര്ത്തി പോരുന്നവര് വളലെ വളരെ ചുരുക്കമാണ്. കന്യാസ്ത്രീകളെ അപേക്ഷിച്ച്, പൂരോഹിതന്മാരായിരിക്കുന്നവരക്ക് പലവിധ സൌകര്യങ്ങളും ഉണ്ടെന്നിരിക്കെയാണ് ഈ കൊഴിഞ്ഞ് പൊക്ക്.



വെളിപാട്. അടുത്തകാലത്തായി, പല മഠങ്ങളും,പുരുഷ ഡ്രൈവര്മാരെ ഒഴിവാക്കി, കന്യാസ്ത്രീകളെ തന്നെ മഠത്തിന്റെ വണ്ടി ഒടിക്കാന് ഏല്പിച്ചതിന്റെ ഗുട്ടന്സ് ഇപ്പോഴല്ലേ വായാടിക്ക് പിടികിട്ടുന്നത് .

Tuesday, June 10, 2008

ഇഞ്ചിപ്പെണ്ണിനോട് കേരള് ചെയ്തത് എന്തെന്നാല്

കുറച്ചു ദിവസമായി ഭൂലോകത്തു നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇഞ്ചിപ്പെണ്ണിനോട് കേരള് ചെയ്തെതെന്തുന്നു എല്ലാവരും അറിഞ്ഞു കാണും. അറിയാത്തവര്ക്കിതുവായിക്കാം.ഇവിടെയുണ്ട്. ആചരിക്കാം നമുക്ക് ഒരു കരിവാരം. ഇഞ്ചിപ്പെണ്ണിന്റെ എല്ലാ പോരാട്ടത്തിനും നൂറു കറുപ്പന് അഭിവാദ്യങ്ങള്...

Wednesday, June 4, 2008

ഇടതു പക്ഷത്തിന്റെ ആസനം താങ്ങല് അവസാനിപ്പിക്കാം...

വീണ്ടുമൊരു സറക്കാര് സ്പോണ്സേര്ഡ് ഹര്ത്താല്. കഴിഞ്ഞ നാലു വര്ഷത്തിലേറയായി ഇടതു പക്ഷം കേന്ദ്ര സര്ക്കാരിന്റെ ആസനം സ്വന്തം ശിരസിലേറ്റിക്കൊണ്ടു നടക്കാന് തുടങ്ങിയിട്ട്. ആസനത്തില് നിന്ന് ഊറിവരുന്നതെല്ലാം സ്വന്തം നാവുകൊണ്ട് നുണഞ്ഞ് അകത്താക്കുകയും, ഇതെല്ലാം ആരെങ്കിലും കണ്ടെന്നു വരുമ്പോള് നാലാളെ കാണിക്കാന് ഞങ്ങളുടെ ശരീരത്തില് മാലിന്യമില്ല എന്നു വരുത്താന് നടുറോഡില് നിന്ന് കുളിച്ച് കാണിക്കുകയും ചെയ്യുന്ന പരിപാടി എന്നു വരെ തുടരും. ഡി.വൈ.എഫ്.ഐ ക്കാര്ക്ക് പന്തം കൊളുത്താനും മുദ്രാ വാക്യം വിളിക്കാനും കാരണങ്ങള് വേണമല്ലോ. കോണ്ഗ്രസ് സര്ക്കാരിനെ പിന്തുണക്കാന് തുടങ്ങിയ സമയം ഇടതു പക്ഷം പറഞ്ഞിരുന്നത്, കോണ്ഗ്രസിന്റെ ജന വിരുദ്ധ നയങ്ങള്ക്കെതിരെ ഒരു തിരുത്തല് ശക്തിയായി വര്ത്തിക്കാന് വേണ്ടിയാണ് പിന്തുണക്കുന്നത് എന്നതാണ്.



സര്, പ്ലീസ് ഇതു വരെ ഏതു നയമാണ് തിരുത്തിയത് എന്നൊന്നു പറയാമോ. ഉണ്ടല്ലോ, ഞങ്ങള് ആണവക്കരാറിന്റെ കാര്യത്തില് കേന്ദ്ര സര്ക്കാരിനെ വരച്ച വരയില് നിര്ത്തിയല്ലോ. ഇതു കൂടി പറയൂ സര് , ആണവക്കരാര് പെട്രോളിയം വില വര്ദ്ധന പോലെയോ, പ്രധിരോധ ഔഷധങ്ങള് ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള് അടച്ചു പൂട്ടിയതുപോലെയോ, രാജ്യത്തെ പൊതുവിതരണ സബ്രധായവും, ചെറുകിട കച്ചവട മേഖലയും തകര്ത്ത് കുത്തകളായ റിലയന്സിനെപ്പോലെയുള്ളവരുടെ കയ്യില് സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാന് ഏല്പ്പിച്ചതു പോലെയോ ജനങ്ങളെ നേരിട്ട് ബാധിക്കുമോ. സുഹൃത്തേ പെട്രോളിയം വില വര്ദ്ധനക്കെതിരെ ഞങ്ങള് രാജ്യവ്യാപക പ്രക്ഷോഭവം, പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും, ഞങ്ങളെ ഭരിക്കാന് അനുവദിച്ചിട്ടുള്ള 3 സംസ്ഥാനങ്ങളില് ഹര്ത്താലും പ്രഖ്യാപിച്ചിട്ടുണ്ട് ഇതു കൊണ്ടോന്നും സംഭവിച്ചില്ലെങ്കില് പ്രധാനമന്ത്രിയേയും സോണിയയേയും നിന്ന നില്പ്പില് മൂത്രമൊഴിപ്പിക്കുന്ന വിദ്യയായ യു.പി.എ - ഇടത് ഏകോപന സമിതി യോഗത്തില് നിന്ന് പതിവുപോലുള്ള വിട്ട് നില്ക്കല് നടപ്പിലാക്കും. കൂനൂരിലെ പാസ്റ്റര് ഇന്സ്റ്റിട്യൂട്ട ഉള്പ്പെടെയുള്ളവ അടച്ചു പൂട്ടിയതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിനെക്കൊണ്ട് ഒപ്പു ശേഖരിപ്പിക്കുകയും ആ വിവരം സോണിയയും, മന്മോഹനും മറ്റും വായിച്ചറിയാന് മലയാളം ബൂലോകത്തെ അവരുടെ ബ്ലോഗില് ദിവസവും നാലു പ്രാവശ്യം വച്ച് പോസ്റ്റ് ചെയ്യാന് നിര്ദ്ദേശിക്കികയും ചെയ്തിട്ടിണ്ട്. കുത്തകകള്ക്കെതിരെ ഒന്നും ചെയ്തില്ല എന്നു പറയരുത്, ഡിഫിക്കാര് ചേര്ന്ന് അടിച്ച തകര്ത്ത റിലയന്സ്, ഫാബ് മാളുകളുടെ പടം എല്ലാ ദിവസവും ഞങ്ങള് ദേശാഭിമാനിയില് ചേര്ക്കുന്നത് മാന്യ സുഹൃത്ത് കണ്ടില്ല എന്നു തോന്നുന്നു.



ഇനി ആണവക്കരാറിന്റെ കാര്യം ജനങ്ങളെ നേരിട്ട് ബാധിക്കില്ല എന്ന് പറയുന്നത് തികച്ചും സങ്കുചിതമായ പ്രാദേശിക ചിന്താഗതി കൊണ്ട് തോന്നുന്നതാണ്, ഞങ്ങള് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന ഒരു രാജ്യത്തെ ജനങ്ങളെ മുന്നില് കണ്ടുകൊണ്ട് ഒന്നും ചെയ്യാന് സാധിക്കില്ല, പ്രത്യേകിച്ചും ഞങ്ങളുടെ വലിയ യജമാനന്മാര് ഇരിക്കുന്ന മധുര മനോഞ്ജ ചൈനയെ ബാധിക്കുന്ന കാര്യങ്ങളില്. ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കില് ഞങ്ങള് ഒരു രാജ്യവ്യാപക പ്രക്ഷോഭമോ, കോലം കത്തിക്കലോ ആയി കാര്യങ്ങള് ഒതുക്കും, പക്ഷേ ചൈനയെ ബാധിക്കുന്ന കാര്യത്തില് വേണ്ടിടത്ത് സമ്മദ്ദം ചെലുത്തി തീരുമാനങ്ങള് മാറ്റും. ചൈനക്കു വേണ്ടി പാലസ്തീനികള്ക്കും, ഗുജറാത്തിലെ മുസ്ലീങ്ങള്ക്കും,ചെച്നിയക്കാര്ക്കും വേണ്ടി വാദിക്കുന്ന ഞങ്ങളുടെ നാവ് അതേ അവസ്ഥയിലുള്ള ടിബറ്റന് ജനതയെ ഭീകരന്മാരാക്കും, കാരണം ടിബറ്റുകാര്ക്ക് ഈ പറഞ്ഞവരുടെ ഇവിടെത്തെ സഹോദന്മാര്ക്കുള്ളതു പോലെ വോട്ടില്ല.



നാളെ ഇടതു പക്ഷത്തെ കള്ളന്മാരെന്നല്ല, കള്ളന്മാര്ക്ക് കഞ്ഞി വച്ചവര് എന്ന്
നാമധേയം കിട്ടാതിരിക്കാന് സ്വാമി സ്വയം ഭോഗാനന്ദയുടെ അടുത്തോ, സ്വാമി
പ്രത്യുല്പാദാനന്ദയുടെ അടുത്തോ സുധാകരനെയോ, ബാലനെയോ വിട്ട് ഒന്നു
പ്രാര്ത്ഥിപ്പിക്കുക

Saturday, May 31, 2008

മുസ്ലീങ്ങള്ക്കെന്താ കൊമ്പുണ്ടോ ?

കഴിഞ്ഞ ദിവസം പത്രങ്ങളില് കണ്ട ഒരു വാര്ത്ത വായിച്ചപ്പോള് വായാടിക്ക് തോന്നിയതാണിത്. തിരുവനന്തപുരത്തെ ബീമാപള്ളി പരിസരത്ത് നടക്കുന്ന വ്യാജ സി.ഡി. കച്ചവടം എല്ലാവര്ക്കും അറവുള്ള ഒരു സംഭവമാണ്. അവിടെയുള്ള കച്ചവടക്കാരെ പള്ളിക്കമ്മറ്റിക്കാരുടെ സഹായത്താല് ബോധ വല്ക്കരിച്ചത് കാരണം വ്യാജ സി.ഡി. വില്പന അവര് നിര്ത്തിയത്ര. കേള്ക്കുമ്പോള് പ്രത്യേകിച്ച് ഒന്നും തോന്നാത്ത വാര്ത്ത, കൂടതല് ചിന്തിക്കമ്പോള് പക്ഷേ പല ചോദ്യങ്ങളും മനസ്സലുണര്ത്തുന്നു.


കേരളത്തില് ഇറങ്ങുന്ന വ്യാജ സി.ഡി കളുടെ ഒട്ടുമുക്കാലിന്റെയും ഉത്ഭവം ബീമാ പള്ളിയും പരിസരവുമാണെന്നാണ് വ്യാജ സി.ഡി കള് കാരണം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമാ പ്രവൃത്തകര് പറയുന്നത്. പക്ഷേ ഋഷിരാജ് സിംഗിനെപ്പോലെ ഒരു സിംഹം വ്യാജ സി.ഡി റെയ്ഡുകളുടെ തലപ്പത്തിലുന്നപ്പോഴും ബീമാപ്പള്ളിയില് മാത്രം കച്ചവടം പൊടിപൊടിച്ചു കൊണ്ടിരുന്നു. കേരളത്തിലും, വെളിയിലും ഇറങ്ങുന്ന ഏത് പുതിയ സിനിമകളുടെയും വ്യാജസിഡികള് ആവിടെ പരസ്യമായാണ് വില്പന നടത്തിയിരുന്നത്. കാരണം കച്ചവടക്കാരെല്ലാം മുസ്ളീം സമുദായക്കാരായതു കൊണ്ട് തന്നെ. ഇന്ഡ്യയില് സിവില് നിയമങ്ങള് മതാടിസ്ഥാനത്തില് വ്യത്യാസം ഉണ്ടെങ്കിലും(അതു പോലും ഒരു പക്ഷേ ഇന്ഡ്യയിലേ കാണൂ), ക്രിമിനല് നടപടി ക്രമം എല്ലാ മതത്തിനും, ജാതിക്കും ഒന്നു തന്നെയാണെന്ന് കേരള സര്ക്കാരും, ഇവിടെത്തെ പോലീസും മറന്നുപോയെന്ന് തോന്നുന്നു.



ഇനി ഉയരാവുന്ന ചോദ്യം, നാളെ ക്രമിനല് കുറ്റം ചെയ്യുന്നവര് മുസ്ളീം സമുദായക്കാരണെങ്കില് ശിക്ഷിക്കാതെ, ഉപദേശിച്ച് നേരെയാക്കാനാവുമോ പോലീസും, ഭരണ കൂടവും ശ്രമിക്കുന്നത്. ഇത് വളരെ ഗുരുതരമായ സ്ഥിതവിശേഷമാണ്. കുറ്റം ചെയ്യുന്നവരുടെ ജാതിയും, മതവും നോക്കി ശിക്ഷയോ ഉപദേശമോ നല്കുക എന്നുള്ളത് തികച്ചും മതേതര രാജ്യമായ ഇന്ഡ്യയുടെ ഭരണഘടനാ ലംഘനമാണ്.



വാര്ത്തയില് അനുബന്ധമായി മറ്റൊരു കാര്യവും കണ്ടു. ഇവിടെ വ്യാജ സി.ഡി. വില്പന ഇല്ലാതായതു കൊണ്ട് മമ്മൂട്ടിയുടെ അണ്ണന് തമ്പിക്ക് കേരളമാകെ നല്ല കളക്ഷന് നേടാന് കഴിഞ്ഞത്ര. ബോധവല്കരണം ഏതു നിലവാരത്തിലാണെന്ന് അപ്പോള് ഊഹിക്കാം. മമ്മൂട്ടിയും മോഹന് ലാലും കേരളമാകെ ജാതി മത പരിഗണനക്കതീതമായി ആരാധകരുള്ള നടന്മാരാണ്. ഇനി മമ്മൂട്ടി ഒഴികെ മറ്റുള്ള നടന്മാരുടെ സിനിമകള് റിലീസാവുമ്പോഴും ഈ ബോധവത്കരണത്തിന്റെ ചൈതന്യം ചോരാതെ നില്കുമോ എന്നുള്ളതാണ് പ്രതക്തമായ കാര്യം.

Saturday, May 24, 2008

വേണം വള്ളിക്കാവിലും റെയ്ഡ്

സന്തോഷ് മാധവന് കുടത്തില് നിന്ന് തുറന്നു വിട്ട ഭൂതം കേരളത്തിലെ സകല ആള് ദൈവങ്ങളേയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി പല പല വ്യാജ സ്വാമിമാരുടേയും വീടുകളിലും ആശ്രമങ്ങളിലും റെയ്ഡും അറസ്റ്റുകളും മറ്റും നടന്നു കൊണ്ടിരിക്കുന്നു. ചിലര് ഇതറിഞ്ഞ് നാടു വിടുക പോലും ചെയ്തിട്ടുണ്ട്. പക്ഷേ കോടിയേരിയുടെ പോലീസ് ചിലരെ ഇക്കാര്യത്തില് ഒഴിവാക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ ഏറ്റവും അധികം വിദേശ പണം സ്വീകരിക്കുന്നത് അമൃതാനന്ദമയി മഠമാണെന്നെത് പകല് പോലെ വ്യക്തമാണ്.


പക്ഷേ വിദേശപണത്തിന്റെ കാര്യം കേന്ദ്ര ഏജന്സികാളാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞ് മാറുന്ന കാഴ്ചയാണ് കാണുന്നത്. വിദേശ പണം മാത്രമല്ലല്ലോ പ്രശ്നം. കഴിഞ്ഞ ദിവസം അമ്മതായി എന്നു സ്വയം അവകാശപ്പെട്ട് തട്ടിപ്പു നട്ത്തിയിരുന്ന ഒരു സ്ത്രീയെ പിടികൂടിയിരുന്നല്ലോ. അവര് ഒരു ദിവസം സ്വയം ദേവിയായി ചമഞ്ഞ് തുടങ്ങിയതാണ് ഈ പുതിയ വേഷം. അമൃതാനന്ദമയിയുടെ തുടക്കവം ഏകദേശം ഇതുപോലെയൊക്കെയായിരുന്നു. അന്നൊരു സന്തോഷ് മാധവനില്ലാതെയായിപ്പോയി. വിശുദ്ധ പശുവായ അമൃതാനന്ദമയിയെ പേടി കൊണ്ടാണെന്നു തോന്നുന്നു പലരും ഇതുവരെ സംശയത്തോടു കൂടി നോക്കുവാനുള്ള ധൈര്യം കാണിക്കുക പോലും ചെയ്തിട്ടില്ല. ഒരു പാടു ചാരിറ്റി പ്രവര്ത്തനങ്ങള് നടത്തുന്നെണ്ടന്നുള്ളത് ശരി തന്നെ. ഇതിന്റെ ഉറവിടം ഏത്, ചിലവെത്ര എന്നെല്ലാം വിശദമായി അന്വേഷിക്കണം. കൂട്ടത്തില് എപ്പോഴും കൂടെ കാണുന്ന വലം കൈയ്യായ സന്തോഷ് മാധവനെ അനുസ്മരിക്കുന്ന താടിക്കാരനായ വ്യക്തിയുടെ റോളും, പൂര് വാശ്രമവും ഒന്നു അന്വേഷിച്ചറിഞ്ഞാല് കൊള്ളാം.


ഹിന്ദു സന്യാസിമാരില് മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പല തങ്ങളുമാരും, ബ്രദര്മാരും ഇത്തരം പരിപാടിയില് മുഴുകിയിരിപ്പുണ്ട് .അവരെ വെളിച്ചത്തു കൊണ്ടു വരാനുള്ള ശ്രമവും വേണം. ബ്രദര് തങ്കുവിന്റെ സ്വര്ഗ്ഗീയ വിരുന്നു കലക്കിയത് മറക്കുന്നില്ല. ഇതു പോലെ രോഗ ശാന്തി ശുശ്രൂഷയുമായി കഴിയുന്ന പോട്ട പോലുള്ള ആശ്രമം എന്നവകാശപ്പെടുന്ന കൂറ്റവാളികള്ക്ക് ഒളിച്ചു താമസിക്കാന് സൌകര്യം ഉണ്ടാക്കി കൊടുക്കുന്ന സ്ഥലങ്ങളിലും പോലീസിനെ കയറ്റാനുള്ള ആര്ജ്ജവം കോടിയേരി കാണിക്കണം.



ഈ പറഞ്ഞ കക്ഷികളെ ആരാധിക്കുന്നവര്ക്ക് അവര് വലിയ ആളായിരിക്കാം, അല്ലാത്തവര്ക്ക് സംശയിക്കാം.

Wednesday, May 21, 2008

കുസാറ്റും പതിനാല് ലക്ഷത്തിന്റെ ഫയര്‍വാളും

കൊച്ചിന് ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഒരു സംഘം ഹാക്കര്മാരാല് അലങ്കോലമാക്കിയത് കഴിഞ്ഞ ദിവസം വാര്ത്തായായിരുന്നു. തുര്ക്കിയില് നിന്നുള്ള നിരോധിക്കപ്പെട്ട ഹാക്കര്മാരുടെ സംഘം ആണത്ര ഇതിനു പിന്നില്. ഇത് മൂന്നാമത്തെ തവണയാണ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ഇതിനു വിധേയമായ യൂണിവേഴ്സിറ്റിയുടെ സെര് വര് പോലീസ് പരിശോധനക്കായി എടുത്തു കൊണ്ടുപോയി എന്നത് ചേര്ത്ത് വായിച്ചപ്പോഴ് ഒരു കാര്യം വ്യക്തമായി. യൂണിവേഴ്സിറ്റിയുടെ ക്യാമ്പസില് തന്നയുള്ള ഒരു സെര് വറിലാണ് ഇത് ഹോസ്റ്റ് ചെയ്തിരിക്കുന്നത് എന്നുള്ളത്.
തുടര്ച്ചായായ ഹാക്കിങ്ങ് മൂലം യൂണിവേഴ്സിറ്റി 14 ലക്ഷം മുടക്കി ഫയര് വാള് സംവിധാനം ഏര്പ്പെടുത്താന് പോവുകായായിപ്പോള്. അപ്പോള് പ്രസക്തമായ ഒരു കാര്യം ഇത്രയും നാള് ഇത് പ്രവര്ത്തിച്ചത് യാതൊരു സുരക്ഷാ ഏര്പ്പാടുകളും ഇല്ലാതെയാണ്. 3 പ്രവശ്യമേ ഹാക്കര്മാര് കയറിയുള്ള എന്നത് അത്ഭുതമായി തോന്നുന്നു, തുറന്ന കിടന്ന വീട്ടില് മോഷണം നടന്നു എന്നു പറഞ്ഞതു പോലെയായിപ്പോയി.



14 ലക്ഷം മുടക്കി ഫയര് വാള് സംവിധാനം ഏര്പ്പെടുത്തുന്നു എന്നു കേള്ക്കുമ്പോള് സ്വാഭാവികാമായും ഉയരാവുന്ന ഒരു ചോദ്യമുണ്ട്, ഇതിന്റെ 20 ല് ഒന്ന് വാര്ഷിക ചിലവില് തികച്ചും കുറ്റമറ്റതായ ഫയര് വാള് ഉള്പ്പെടയുള്ള എല്ലാ സംവിധാധങ്ങളോടും കൂടിയ പ്രോഫഷണല് ഹോസറ്റിങ്ങ് സാധിക്കില്ലേ എന്ന്. ഫയര് വാള് മാത്രം പോരല്ലോ ഒരു വെബ് സൈറ്റ് സ്വന്തമായി ഹോസ്റ്റ് ചെയ്യാന്. ചുരുങ്ങിയത് 2എം.ബി.പി.എസ്സ് ഡെഡിക്കേറ്റഡ് ലൈന് എങ്കിലും വേണം - വാര്ഷിക ചെലവ് ഏകദേശം 60,000 രൂപ. കേരളമായതുകൊണ്ട് വൈദ്യുതിയുടെ കാര്യത്തില് യാതൊരു ഉറപ്പുമില്ല, യു.പി.എസ്സും, ചിലപ്പോള് ജനറേറ്ററും വേണ്ടി വന്നേക്കും - ചിലവ് ആയിരങ്ങള്. ഒരാള് തീര്ച്ചായായും ഇതിന്റെയല്ലാം മേല് നോട്ടത്തിനും വേണ്ടി വരും ശമ്പളം കൊടുക്കണം.


യൂണിവേഴ്സിറ്റിയുടെ സെനറ്റ് ഈ തുക ഒരു ബുദ്ധിമുട്ടും കൂടാതെ അനുവദിച്ചു എന്നാണ് അറിവ്. പൂര്ണസമയ രാഷ്ട്രീയക്കാരായ സെനറ്റിലുള്ള ഒന്നില്ലെങ്കില് അറിവില്ലായ്മ കൊണ്ടായിരിക്കാം ഇത് എതിര്പ്പില്ലാതെ അംഗീകരിച്ചത് അല്ലെങ്കില് ഫയര് വാള് എന്നും മറ്റും കേട്ടപ്പോള് ഏതോ മതിലോ മറ്റോ ആണെന്ന് തെറ്റുദ്ധരിച്ച്, കരാര് കൊടുത്ത് കമ്മീഷന് പോക്കറ്റിലാക്കാന് പറ്റിയ നിര്മ്മാണ കമ്പിനിയെ മനസ്സില് കണ്ട് അംഗീകരിച്ചതാണോ എന്നറിയില്ല.
യൂണിവേഴ്സിറ്റിയുടെ സൈറ്റില് ഇവിടെ കയറി നോക്കിയാല് ഒരു കാര്യം മനസ്സിലാകും, സ്വന്തം ക്യാമ്പസിനകത്ത് ഹോസ്റ്റു ചെയ്യാന് തക്ക രഹസ്യ സ്വാഭാവം ഉള്ളതോ, ആന വലിപ്പത്തിലുള്ളതോ ആയ ഒന്നും അതിനകത്തില്ല.(ഈ പറഞ്ഞ രണ്ടും സ്വന്തമായി ഹോസറ്റു ചെയ്യാന് തക്കതായ കാരണങ്ങളല്ല. രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങളും, വ്യക്തിപരമായ വിവരങ്ങങ്ങളടങ്ങിയതുമായ സൈറ്റുകള് വലിയ കമ്പിനികള് വരെ പുറത്ത് ഹോസ്റ്റു ചെയ്യുന്നുണ്ട്. ).


യഥാര്ത്ഥ കാരണം എന്താണെന്ന് വായാടിക്ക് തോന്നുന്നത്, യൂണിവേഴ്സിറ്റി ഒരു കറവപ്പശു ആണ്. കറക്കാന് പറ്റിയ അവസരത്തിലെല്ലാം അതിനെ കറക്കുക എന്ന ചിന്താഗതി വച്ചു പുലര്ത്തുന്ന രാഷ്ട്രീയക്കാരും, യൂണിവേഴ്സിറ്റി അധികാരികളുമാണ്.
പിന്നെ 14 ലക്ഷത്തിന്റെ ഫയര് വാളിന്റെ കാര്യം. പല ഫയര് വാള് വില്പന സൈറ്റുകളില് കയറിയതില് നിന്ന് മനസ്സിലായ് കാര്യം, ഏതായാലും ഫയര് വാളിന് അത്രയും വിലയില്ല. പിന്നെ എത്ര വില കാണും, നിങ്ങളൊന്നു അന്വോഷിച്ച് നോക്കൂ.

Wednesday, May 7, 2008

സമരം ചെയ്യുന്ന സര്ക്കാര് ഡോക്ടര്മാര്

സര്ക്കാര് ഡോക്ടര്‍ മാര്‍ വീണ്ടും സമര രംഗത്തേക്ക് കടന്നിരിക്കുകയാണല്ലോ. കാലവര്ഷം അടുത്തിരിക്കെ ഡോക്ടറ്മാരുടെ സമരം പ്രതിരോധ പ്രവര്ത്തനങ്ങളേയും മറ്റും ഗുരുതരമായി ബാധിക്കുമെന്ന് കഴിഞ്ഞ വര്ഷത്തെ അനുഭവപാടം സര്ക്കാരിന്റെ മുന്പിലുണ്ട്. ശ്രീമതി ടീച്ചറും, ഇടതുപക്ഷ മുന്നണിയും ദുരഭിമാനം വെടിഞ്ഞു കൊണ്ടു ഡോക്ടരുമാരുടെ ന്യായമായ - തികച്ചും ന്യായമായ ആവശ്യങ്ങള്‍ തന്നെയാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചിക്കന്‍ ഗുനിയയും, ടെന്കി പനിയും പടര്ന്നു പിടിച്ചപ്പോള്‍ നോക്കു കുത്തിയായി നില്ക്കാന്‍ മാത്രമെ ഈ സരക്കാരിനു കഴിഞ്ഞുള്ളൂ .


സര്ക്കാരിന്റെ നിലവിലുള്ള ശമ്പള സ്കെയില് നോക്കിയാല് ഒരു കാര്യ മനസ്സിലാകും. യാതൊരു യാഥാര്ത്ഥ്യ ബോധവും ഇല്ലാത്ത ഒരു സ്കെയില് ആണത്. മുന്പ് 10000 രൂപ അടിസ്ഥാന ശമ്പളം ഉണ്ടായിരുന്ന സര്ക്കാര് ഡോക്ടറ്മാര്ക്ക് പരിഷ്കരണത്തിനു ശേഷം 16650 ആയി, പക്ഷേ മുന്പ് സമാന സ്കെയിലായിരുന്ന മറ്റു തസ്തികകളില് അടിസ്ഥാന ശമ്പളം 20700 ആയി വര്ദ്ധിപ്പിച്ചപ്പോഴാണ് ഡോക്ടര്മാരോട് ഈ വിവേചനം. ഇന്ന് ഡോക്ടര്മാരോട് സമാന സ്കെയിലില് ശമ്പളം പറ്റുന്ന ഒരു വര്ഗ്ഗം പ്ലസ്സ് ടു അദ്ധ്യാപകരാണ്. ഒരു പോസ്റ്റ് ഗ്രാജ്വേഷനും, സെറ്റും, കോഴ കൊടുക്കാന് ലക്ഷങ്ങളും, 10-4 ജോലിയും, 2 മാസം വേനലവധിയും ഉള്ള പ്ലസ് ടു അദ്ധ്യാപകരെ- നിജമായ ജോലി സമയം പോലുമില്ലാതെ, അപകടകരമായ ജോലി ചെയ്യുന്ന, മഹത്തായ സേവനം ചെയ്യുന്ന ഡോക്ടര്മാരുമായി സര്ക്കാര് ഏത് അര്ത്ഥത്തിലാണ് സമാനമായിക്കാണുന്നത്.


ശ്രീമതി ടീച്ചറിന്റെ ഭാഷ്യത്തില്, ഇപ്പോഴ് ഡോക്ടറ്മാര്ക്കു മാത്രമായി ശമ്പളം വര്ദ്ധിപ്പിച്ചാല് മറ്റുള്ള സര്ക്കാര് ജീവനക്കാര് സമരമായിട്ട് ഇറങ്ങി പുറപ്പെടും എന്നത്ര. വര്ഷങ്ങള്ക്ക് മുന്പ് കോളേജദ്ധ്യാപകരുടെ ശമ്പളം മാത്രം അനര്ഹമായി യു.ജി.സി. സ്കെയില് എന്ന ഓമനപ്പേരില് കനത്ത തോതില് വര്ദ്ധിപ്പിച്ചപ്പോള് ഒരുത്തനും ബദല് സമരം ചെയ്തില്ല എന്ന ശ്രീമതി ടീച്ചറക്കറിയാമോ ആവോ.(കോളേജദ്ധ്യാപകര്ക്ക് ഡോക്ടറ്മാരില് നിന്ന് വ്യത്യസ്ഥമായി വ്യക്തമായ രാഷ്ട്രീയാഭിമുഖ്യമുള്ള സംഘടനകള് ഉള്ളതാവാം കാരണം) യൂ.ജി.സി. ആപ്പരിപാടിക്കു നല്കിയിരുന്ന സഹായം നിര്ത്താലിക്കി വര്ഷങ്ങളായിട്ടും കോളേജദ്ധ്യാപകര് പഴയ തോതില് തന്നെ കനത്ത ശമ്പളം പറ്റുകയും ചെയ്യുന്നു. ആ കനത്ത ശമ്പളത്തിന്റെ പണിയൊന്നും അവര് ചെയ്യുന്നില്ലന്നത് പകല് പോലെ വ്യക്തമായ കാര്യവുമാണ്.


സര്ക്കാര് ഡോക്ടറ്മാര് പറ്റുന്നതിനേക്കാല് ചുരുങ്ങിയത് 4 ഇരട്ടി ശമ്പളം വാങ്ങിയാണ് സമാന യോഗ്യതയും, പ്രവര്ത്തി പരിചയവുമുള്ള സ്വകാര്യ മേഖലയില് ഡോക്ടര്മാര് ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ഇപ്പോള് തന്നെ ആവശ്യത്തിന് ഡോക്ടറുമാരെ സര്ക്കാര് മേഖലയില് കിട്ടാനില്ലാത്ത അവസ്ഥ നിലവിലുണ്ട്.

സര്ക്കാരിന്റെ കടുപിടുത്തം സര്ക്കാര് ആശുപത്രിയെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരയാണ് ഏറ്റവും അധികം ബാധിക്കുക എന്ന്, സാധാരണക്കാരന്റെ അപ്പോസ്തലന് ചമയുന്ന ഇടതു സര്ക്കാര് മനസ്സിലാക്കുന്നത് നന്ന്.

Thursday, April 24, 2008

വെള്ളാനകളിഴയുന്ന വഴി

കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി മാത്യു.ടി.തോമസിന്റെ ഒരു പ്രസ്താവന മാധ്യമങ്ങള് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ദേശസാല്കൃത റൂട്ടുകളില് ഇപ്പോള് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്മിറ്റെല്ലാം കെ.എസ്സ്.ആര്.ടി.സി. പുതിയ ബസുകള് വാങ്ങുന്ന മുറക്ക് റദ്ദാക്കും എന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. ജനങ്ങളെ ആനന്ദ സാഗരത്തില് ആറാടിക്കാന് ഇനിയെന്തും വേണം. ഈ പ്രസ്ഥാവന കണ്ടപ്പോള് ഈ മന്ത്രിയുടെ മുന്ഗാമിയായ ഒരു മന്ത്രിയെ ഒര്ത്തു പോയി. അദ്ദേഹം വര്ഷത്തില് നാലോ അഞ്ചോ പ്രാവശ്യം ഈ പ്രസ്താവന ഇറക്കുമായിരുന്നു. ഇതു കേട്ടു വിരളുന്ന ബസ് മുതലാളി കുടിയാന്മാര് ജന്മി മന്ത്രിയുടെ മുന്നില് കാഴ്ചക്കുലകളുമായി എത്തുമായിരുന്നെന്നാണ് കാര്യ വിവരമില്ലാത്ത ചിലര് നാടൊട്ടുക്ക് പറഞ്ഞു നടന്നിരുന്നത്.

പക്ഷേ യഥാര്ത്ഥില് കെ.എസ്സ്.ആര്.ടി.സി യുടെ പ്രശ്നം ദേശ സാല്കൃത റൂട്ടുകളില് കുത്തക കിട്ടാത്തതാണോ. കെ.എസ്സ്.ആര്.ടി.സി മാസം വരുത്തുന്ന നഷ്ടം ഏകദേശം 20കോടി രൂപയാണ്. സഞ്ചിത നഷ്ടം 2000കോടി രൂപയുമാണെന്ന് പറയപ്പെടുന്നു. ഏകദേശം 4600ഓളം ബസുകളാണ് കെ.എസ്സ്.ആര്.ടി.സി ക്കുള്ളത് അതിനു പുറമെ 30ഓളം എ.സി. ബസുകളുമുണ്ട്. 22600ഓളം ജീവനക്കാരാണ് കെ.എസ്സ്.ആര്.ടി.സിക്കുളംളത്. ഒരു ബസിന് ശരാശരി 5തൊഴിലാളികളോളം കെ.എസ്സ്.ആര്.ടി.സി ക്കുണ്ട്. അതില് ഭൂരിഭാഗവും 5ല് 3ഉം നോണ് ഓപ്പറേറ്റിങ്ങ് സ്റ്റാഫ് ആണ്. കിലോമീറ്റിന് കെ.എസ്സ്.ആര്.ടി. യുടെ ഓപ്പറേറ്റിങ്ങ് ചിലവ് 23രൂപയോളമാണ് വരുമാനമാവട്ടേ 48രൂപയും. (വിവരങ്ങള് ഇവിടെ ) .


ഇനി അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളിലേക്ക കണ്ണോടിക്കാം. കുറച്ചു നാള് ഒരു കെ.എസ്സ്.ആര്.ടി. കണ്ടക്ടറെ ബസില് കെട്ടിയിട്ട് തീ വെച്ച് കൊന്ന സംഭവം ഓര്ക്കുന്നണ്ടാവും. ആ സംഭവത്തിലെ കുറ്റവാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. കെ.എസ്സ്.ആര്.ടി.സി യിലെ ഡീസല് ഊറ്റല് മാഫിയക്കെതിരെ തിരിഞ്ഞതാണ് ആ ചെറുപ്പക്കാരന്റെ കൊലക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. വറ്ഷങ്ങളായിട്ട് തലസ്ഥാനത്തും ചുറ്റുപാടും നടന്നു വരുന്ന ഈ ഡീസലൂറ്റലിനെതിരെ പ്രതികരിക്കണമെന്നുള്ളവരും ഈ പ്രശ്നങ്ങളോര്ത്ത് നിശബ്ദമായിരിക്കുകയാണ്.അടുത്തയിടെ തിരുവനന്തപുരം കെ.എസ്സ്.ആര്.ടി.സി സ്റ്റേഷനിലുണ്ടായ ഒരു സംഭവവും ഓര്ത്തു പോവുകയാണ്. ഒരു ട്രിപ്പു കഴിഞ്ഞു വന്ന പുതുതായി നിയമനം കിട്ടി വന്ന ഡ്രൈവര് കണ്ടക്ടറോട് അനുവാദം ചോദിച്ച ശേഷം അടുത്തു പോകേണ്ട സ്ഥലത്തേക്കുള്ള ബോര്ഡ് വച്ച്. വച്ച ഉടനെ തന്നെ യാത്രക്കാര് ഇടിച്ച് കയറുകയും, ബസ് ഏകദേശം നിറയുകയും ചെയ്തു. അപ്പോഴാണ് കെ.എസ്സ്.ആര്.ടി.സി യിലെ ഒരു ഉന്നതന്റെ വരവ്. വന്ന പാടെ കക്ഷി ഡ്രൈവറോട് കയര്ത്തു. താനാരോടു ചോദിച്ചാട്ടാണ് ബോര്ഡ് വച്ചത്, കണ്ടക്ടറോട് - ഡ്രൈവര് ഉത്തരം നല്കി. എന്നാല് ഇപ്പോള് തന്നെ ബോര്ഡ് മാറ്റിയേര് ഈ ബസ് ഇപ്പോള് പോകാനുള്ളതല്ല- എന്ന ഉന്നതന് ഡ്രൈവറോട് ആജ്ഞാപിച്ചു. അപ്പോള് ഡ്രൈവറ്ക്ക സ്വാഭാവിക സംശയം ഉദിച്ചു. അല്ല യാത്രക്കരോട് എന്ത് പറയും - ബസിന്റെ ആക്സില് ഒടിഞ്ഞു എന്നു പറഞ്ഞേക്കു - ഉത്തരം ഉടനെ വന്നു. ഇക്കാര്യം പറഞ്ഞ് ബോര്ഡ് മാറ്റാന് ചെന്ന ഡ്രൈവറോട് യാത്രക്കാര് പറഞ്ഞു. ആക്സിലോടിഞ്ഞതല്ല, ആ ----- മോന്റെ ഒരു ബസ് ആ വഴിക്ക് പോകാനുണ്ട്, അതു കഴിഞ്ഞാല് ആക്സില് നേരയാകും.


കെ.എസ്സ്.ആര്.ടി.സി. ക്ക് സ്വന്തമായി എല്ലാ ഡിപ്പോയോടും കൂടി ചേര്ന്ന് മെക്കാനിക്കല് വര്ക്ക് ഷോപ്പ് ഉണ്ടല്ലോ. ബസിന് എന്തെങ്കിലും തകരാറുണ്ടെങ്കില് ഡ്രൈവര് മെക്കാനിക്കല് വിഭാഗത്തിന് എഴുതി കൊടുക്കണമെന്നാണ് ചട്ടം. അങ്ങനെ എന്തെങ്കിലും തകരാര് കണ്ടാല് ഡ്രൈവര് എഴുതി നല്കുകയും ചെയ്യും. പിറ്റേ ദിവസം എല്ലാം തകരാറുകളും പരിഹരിച്ചു എന്നു പറഞ്ഞ് മെക്കാനിക്കല് വിഭാഗം ആ പരാതിയില് എഴുതി തല്കുകയും ചെയ്യും. പക്ഷേ ഡ്രൈവര് വണ്ടി സ്റ്റാര്ട്ടാക്കി ഓടിച്ചു നോക്കുന്പോഴാണ് യഥാര്ത്ഥ കളി മനസ്സിലാക്കുന്നത്. തകരാറുകളെല്ലാം അതേ പടി കാണുകയും ചെയ്യും. ശുദ്ധനായ ഡ്രൈവര് ചിലപ്പോഴ് രണ്ടാമതും തകരാറുകള് എഴുതി നല്കാം. മറുപടി പഴയതു തന്നെ ആകുകയും ചെയ്യും. പക്ഷേ ഡ്രൈവര് വീണ്ടും തകരാര് എഴുതി നല്കാനാണ് ഭാവമെങ്കില് പിന്നെ പണി ആ ഡിപ്പോയിലായിരിക്കുകയില്ല. കെ.എസ്സ്.ആര്.ടി.സി ബസ്സുകള് റോഡില് കിടക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഈ മെക്കാനിക്കുകളാവട്ടെ എപ്പോഴും കൈയ്യില് ഒരു വേസ്റ്റും പിടിച്ച് ഞാന് എപ്പോഴും പണിയിലാണെന്ന് എന്ന ഭാവത്തിലേ നടക്കു.


സര്ക്കാറ് എല്ലാ ബജറ്റിലും പല വിഭാഗത്തില് പെട്ട യാത്രക്കാര് പലവിധ ഇളവുകള് പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഇതിന്റെ ഭാരം എല്ലാം വഹിക്കേണ്ടി വരുന്നത് കെ.എസ്സ്.ആര്.ടി.സി ആണ്. പല എം.എല്.എ മാരും, മന്ത്രിമാരും മേനി നടിക്കുന്നത് തന്റെ നാട്ടില് നിന്ന് തലസ്ഥാനത്തേക്ക് തുടങ്ങിയ കെ.എസ്സ്.ആര്.ടി.സി ബസിനെ ചൊല്ലിയാണ്. മാളയില് നിന്ന് കേരളത്തിലെല്ലായിടത്തേക്കും കെ.എസ്സ്.ആര്.ടി.സി ബസുകളുള്ളത് ഓര്ക്കുക. ആളില്ലാതയും ഇങ്ങനെയുള്ള സര് വ്വീസുകള് നടത്തിക്കൊണ്ടു പോകേണ്ട ബാധ്യത കെ.എസ്സ്.ആര്.ടി.സി വന്നു കൂടുന്നു.
ഗണേഷ് കുമാര് മന്ത്രിയായ സമയത്ത് ഡിപ്പോകളെ തമ്മില് ബന്ധിപ്പിച്ച് കമ്പ്യൂട്ടര് സംവിധാനം ഏര്പ്പെടുത്തിയിരുന്നു, ഏതെങ്കില് സാധനങ്ങള് വാങ്ങുന്നതിനു മുന്പ് അതേ ഐറ്റം മറ്റു ഡിപ്പോകളില് സ്റ്റോക്കുണ്ടോ എന്നു പരിശോധിക്കാന് ഇതു വഴി സാധിച്ചിരുന്നു. പിന്നീടു വന്ന മന്ത്രിമാര് ആദ്യം നിര്ത്തലാക്കിയത് ഈ സംവിധാനമായിരുന്നു. പര്ച്ചേസ് ഇഷ്ടപ്പെടാത്ത ആളുകളുണ്ടോ. ഓപ്പണ് ടെണ്ടറില്ലാതെ ബസുകള് വാങ്ങി കോടികള് നഷ്ടപ്പെടുത്തിയിരുന്ന കാര്യ അടുത്തിടെ വെളിച്ചത്ത വന്നത് ഓര്ക്കുക.


നിലവിലുള്ള സ്വകാര്യ ബസുകളെ ദേശസാല്കൃത റൂട്ടുകളില് നിന്ന് പിന് വലിക്കണോ എന്ന് മന്ത്രി ദേശസാല്കൃത റൂട്ടുകളിലുള്ള യാത്രക്കാരോട് ഒന്ന് അന്വേഷിച്ച് നോക്കുന്നത് കൊള്ളാം.

Tuesday, April 8, 2008

ഒരു തെറ്റു കൂടി ഞങ്ങള് സമ്മതിച്ചു.

അങ്ങനെ അവസാനം ഇടതു മന്ത്രി സഭയിലെ ഒരു മന്ത്രി തന്നെ ഒരു യാഥാര്ത്ഥ്യം സമ്മതിച്ചു. കഴിഞ്ഞ വേനല് മഴയില് നെല്കൃഷി നശിക്കാന് പ്രധാന കാരണം കെ.എസ്സ്.കെ.ടി.യു വിന്റെ അസ്ഥാനത്തെ ഇടപെടലാണെന്ന്. മറ്റാര് സമ്മതിച്ചാലും ഇത്രക്ക് വരില്ല പക്ഷേ സുധാകര് സാര് തന്നെ പറയുമ്പോള് അതിന് പ്രത്യേക സുഖം തന്നെയുണ്ട്. അവിടം കൊണ്ടും തീര്ന്നില്ല, കൃഷിനാശം സംഭവിച്ചവര്ക്ക് ധനസഹായം നല്കണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കു കത്തും നല്കുമത്രെ. ഒരേ മന്ത്രി സഭയിലെ മന്ത്രിമാര്ക്കും, മുഖ്യമന്ത്രിക്കു സംവദിക്കാന് കത്തു തന്നെ വേണമല്ലോ. ഇതില് അത്ഭുതത്തിനു സ്ഥാനമൊന്നുമില്ല. കേന്ദ്ര ഭരണത്തിന്റെ പങ്കു പറ്റുകയും, വലിച്ചെറിയപ്പെടുന്ന അപ്പക്കഷ്ണങ്ങള് ആരും കാണാതെ നാവിലിട്ട് അലിച്ചിറക്കി ഒരു ഏമ്പക്കം വിട്ട് കിടന്നുറുങ്ങുകയും, ഉറക്കമുണരുമ്പോള് ഒരു വെളിപാട് ഉണ്ടായപൊലെ, കേന്ദ്രത്തിന്റെ ദുര്ഭരണത്തിനെതിരെ നാട്ടുകാരെ ബുദ്ധിമുട്ടിച്ച് ബന്ദും ഹര്ത്താലുമൊക്കെ നടത്തുകയും ചെയ്യുന്നുത്, ഈ സാറിന്റെ വലിയ സഖാക്കളാണല്ലോ .


പിന്നെ കമ്മ്യൂണിസ്റ്റ് കാര്ണ് വൈകി വിവേകം ഉദിക്കുന്നതില് ആദ്യ സംഭവമല്ലല്ലോ. ഏതാനും ദശാബ്ദം മുന്പ് കേരളത്തില് കൊണ്ടുവന്ന കൃഷിയന്ത്രങ്ങള് പാലക്കാട് പാടത്ത് മറിച്ചിട്ട് കത്തിച്ച കാര്യം സഖാക്കള്ക്ക് ഓര്മ്മയുണ്ടാകുമോ എന്തോ. അന്ന് കൃഷിയില് യന്ത്ര വല്ക്കരണം നടപ്പിലാക്കിയിരുന്നെങ്കില് ഇന്ന് നെല്പാടങ്ങള് നികത്തേണ്ട അവസ്ഥ ഉണ്ടാവുകയോ, അരിക്ക് അന്യ സംസ്ഥാനത്തിന്റെയും, കേന്ദ്രത്തിന്റെയും മുന്പില് കൈനീട്ടേണ്ട അവസ്ഥ ഉണ്ടാവുകയോ ചെയ്യുമായിരുന്നോ എന്ന് വൈകി ആലോചിക്കാം. എന്തിനും ഏതിനും ചുവന്ന ചൈനയിലേക്ക് നോക്കുന്ന സഖാക്കള് അവിടത്തെ കൃഷി എങ്ങനെയാണ് ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ.

ഇതിനിടക്ക് ഒരു കേന്ദ്രസംഘം കൂടി വന്നു പോയി. എല്ലാത്തവണത്തേയും പോലെ സംസ്ഥാന ഖജനാവിന് കുറച്ച് നഷ്ടം ഉണ്ടാക്കിയതല്ലാതെ ആവരുടെ വരവു കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. കേന്ദ്ര സംഘത്തെ ഉമ്മന് ചാണ്ടിയും സംഘവും ഹൈജാക്ക് ചെയ്തുതുകൊണ്ടാണ് വരാന് വൈകിയെതെന്ന പിണറായി സഖാവിന്റെയും, മുഖ്യമന്ത്രിയുടേയും വാക്ക് വിശ്വസിച്ചാലും ഒരു സംശയം ബാക്കി. ആണവക്കാരറിന്റെ പേരില് കേന്ദ്ര ഗവണ്മെന്റിനെ മൂക്കു കൊണ്ട് ഇക്ഷ, ഇണ്ട, ഇണ്ണ, ഇമ്മ വരപ്പിക്കുന്ന, കാരാട്ട് സഖാവും കൂട്ടരും ഇക്കാര്യത്തിന് എന്ത് കൊണ്ട് കേന്ദ്ര ഗവണ്മെന്റില് സമ്മര്ദ്ദം ചെയുത്തിയില്ല. മുല്ലപ്പെരിയാറിന്റെയും മറ്റും കാര്യത്തില് നടന്ന പോലെള്ള പ്രഹസനം പോലും ഇക്കാര്യത്തില് അവര് കാണിച്ചില്ല. (പണ്ട് യു.പി.എ. സര്ക്കാരിനെ പിന്തുണക്കാന് നേരം സി.പി.എം. പറഞ്ഞ ഒരു കാര്യം ഓര്ക്കുന്നണ്ടോ ആവോ.

കോണ്ടഗ്രസ് നടപ്പിലാക്കാന് സാധ്യതയുള്ള ജനവിരുദ്ധ നയങ്ങള്ക്കെതിരെ ഒരു തിരുത്തല് ശക്തിയാവാനാണ് പുറത്ത് നിന്ന് പിന്തുണ നല്കുന്നത്
എന്നാണ് അന്നു പറഞ്ഞത്. ആണവക്കരാറാണോ ഏറ്റവും വലിയ ജനവിരുദ്ധ നയം?)

Tuesday, February 12, 2008

മദര് തെരേസയും പോലീസ് കമ്മീഷണറും

കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട ഒരു കവലയാണ്, ഹൈക്കോടതി കവല. ഗോശ്രീ പാലങ്ങള് വരുകയും, ദ്വീപുകളില് നിന്നുള്ള ബസുകളുടെ ടെര്മിനല് സ്റ്റോപ്പായി മാറുകയും ചെയ്തതോടെ ഹൈക്കോടതി കവലയിലെ തിരക്ക് പതിന്മടങ്ങ് വര്ദ്ധിച്ചു. തിരക്കേറിയതോടെ ട്രാഫിക്ക് പോലീസ് അവിടെ പുതിയ ട്രാഫിക് ഐലന്റ് സ്ഥാപിച്ചു. അതുവരെയില്ലാത്ത ചില പ്രശ്നങ്ങള് ആരംഭിച്ചത് അവിടെ നിന്നായിരുന്നു.


പുതുതായി സ്ഥാപിച്ച ട്രാഫിക്ക് ഐലന്റില് ഒരു സുപ്രഭാതത്തില് ഒരു പോലീസുകാരനും, രണ്ടു പൊതു ജനങ്ങള് എന്നു തോന്നിക്കുന്ന വ്യക്തികളും ആലിംഗനം ചെയ്തു നില്ക്കുന്ന പ്രതിമ സ്ഥാപിച്ചു. തുടര്ന്ന് അതിനു ചുവട്ടില് സി.പി.ഒ. ജംക്ഷന് എന്ന് എഴുതി വയ്ക്കുകയും ചെയ്തു. സി.പി.ഒ എന്താണെന്ന് ഭൂരിഭാഗം ജനങ്ങള്ക്കും യാതൊരു ധാരണയുമില്ലായിരുന്നു. കുറച്ച് ദിവസത്തിനകം വിശദീകരണം വന്നു, കമ്മീഷണര് ഓഫ് പോലീസ് ഓഫീസ് ജംക്ഷന് എന്നുള്ളതിന്റെ ചുരുക്ക രൂപം ആണ് സി.പി.ഒ. സംഗതി വിവാദം ആയി, നഗരസഭയിലെ പ്രധാന സ്ഥലനാമങ്ങള് കൊടുക്കുന്നതിന് ചില പ്രത്യേക കീഴ് വഴക്കങ്ങളുണ്ടെന്നും, അതിനുള്ള അധികാരം നഗര സഭക്കാണെന്നും അവകാശപ്പെട്ട് നഗര സഭ രംഗത്തു വന്നു. നഗര സഭാ സെക്രട്ടറിയുടെ വകയായി കമ്മീഷണര്ക്ക് നോട്ടീസ് പോയി.


വിവാദം അവിടം കൊണ്ടും അവസാനിച്ചില്ല. എന്തിലും ഏതിലും തങ്ങളുടെ കൈയൊപ്പു വേണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രയ നേതാക്കള് ഉണര്ന്നെഴുന്നേറ്റു. നഗരസഭ ഉടന് തന്നെ കൂടി പ്രസ്ഥുത കവലയ്ക്ക് പുതിയ പേരും പ്രഖ്യാപിച്ചു- മദര് തെരേസ കവല-. കാരണം പറഞ്ഞതോ പണ്ടെങ്ങോ അവിടെ മദര് തെരേസയുടെ രൂപം അവിടെ ഉണ്ടായിരുന്നത്ര. മദര് തെരേസയെക്കുറിച്ച് ആവുമ്പോള് ആര്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ലല്ലോ.


പക്ഷേ ഭരണ കക്ഷിയായ ഇടതുമുന്നണിയുടെ ഉദ്ദേശ്യ ശൂദ്ധി ചോദ്യം ചെയ്യപ്പെടാം. ഇടയലേഖനങ്ങളുമായി ഇടഞ്ഞു നില്ക്കുന്ന കത്തോലിക്ക സഭയെ അനുനയിപ്പിക്കാനുള്ള ഒരു കച്ചിത്തുരുമ്പായി ആയിട്ടാണെന്ന് തോന്നുന്നു, കത്തോലിക്കാര്ക്ക് വ്യക്തമായ ഭൂരി പക്ഷമുള്ള കൊച്ചി നഗരം ഭരിക്കുന്ന ഇടതുമുന്നണി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. പക്ഷേ അതിനു പിന്നിലുള്ള അപകടം കാണാതിരുന്നു കൂട. പല ഹിന്ദു സംഘടനകളും ഈ നീക്കത്തിനെതിരായി രംഗത്ത് വന്നു കഴിഞ്ഞു. ഒരു കവലയുടെ പേരിന്റെ പ്രശ്നത്തില് ജനങ്ങളെ വര്ഗ്ഗീയമായി ചേരിതിരിക്കാന് ഇടതുമുന്നണി കൂട്ടു നില്ക്കുകയാണ്. നിലവില് കേരളത്തിലെ പല സ്ഥലങ്ങളും കവലകളും മത, സാമുദായിക രംഗങ്ങളിലുണ്ടായിരുന്ന വ്യക്തികളുടെ പേരുകളില് അറിയപ്പെടുന്നുണ്ട്. പക്ഷേ നിലവില് പേരുള്ള ഒരു കവലയെ പുനര്നാമകരണം ചെയ്യുമ്പോള് അതിനു വ്യക്തമായ കാരണം വേണം.


ഭരണഘടനാ സ്ഥാപനമായ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കവലയക്ക് ഹൈക്കോടതി കവല എന്നു തന്നെയാണ് ഏറ്റവും അനുയോജ്യമായ പേര്. ആ പേര് മാറ്റുന്നത് ആ സ്ഥാപനത്തോട് കാണിക്കുന്ന അനാദരവാണ്.

Tuesday, January 29, 2008

എച്ച്.എം.ടി ഭൂമി വില്പന വിവാദത്തിനു പിന്നില്.

കളമശ്ശേരിയിലെ എച്ച്.എം.ടി. വക 100 ഏക്കറില് ബ്ലൂ സ്റ്റാര് റിയല്സ്റ്റേഴ്സ് എന്ന സ്ഥാപനം തുടങ്ങുന്ന സൈബര് സിറ്റി പദ്ധതി വിവാദത്തിലായിരിക്കുകയാണ്. 4000 കോടി രൂപ ചിലവില് 40000 ത്തോളം പേര്ക്ക് തൊഴില് നല്കുമെന്ന വാഗ്ദാനവുമായാണ് ഈ കമ്പിനി പദ്ധതി പ്രഖ്യാപിച്ചിരുന്നത്. പക്ഷേ പദ്ധതിയുടെ തുടക്കത്തില് തന്നെ കല്ലു കടി ആരംഭിച്ചിരിക്കുകയാണ്. മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല എന്ന നിബന്ധനയോടെ സര്ക്കാര് എച്ച്.എം.ടി ക്ക് നല്കിയ ഭൂമിയാണ് ഇപ്പോള് ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറി എച്ച്.എം.ടി ആരോപണത്തിലായത്.


ഭൂമി വില്പനയുടെ ചരിത്രം


എച്ച്.എം.ടിയുടെ ഈ ഭൂമി വില്പന നടത്താന് , കേരള സംസ്ഥാന ഏജന്സിയായ കിറ്റകോയെകൊണ്ട്, മാനേജ്മെന്റ് ഡെവെലെപ്മെന്റ് പ്ലാന് എന്ന പേരില് ഒരു രൂപ രേഖ തയ്യാറാക്കിയിരുന്നു. 2004 ആദ്യത്തോടെ തന്നെ ഈ പ്ലാന് എച്ച്.എം.ടി മാനേജ്മെന്റിന് സമര്പ്പിച്ചു. ഒന്നിലധികം വിധത്തില് ഭൂമി വില്പന നടത്താന് കിറ്റകോ പദ്ധതികള് സമര്പ്പിച്ചിരുന്നു. ഭൂമി വില്പനയില് നിന്ന് ഉള്ള വരുമാനം തൊഴിലാളി ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന ആവശ്യപ്പെട്ട് അക്കാലത്ത് തന്നെ തൊഴിലാളി യൂണിയനുകള് മനേജമെന്റിന് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് 2005 ഒക്ടോബര് മാസത്തില് മുംബയില് നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കോണമിക് ടൈസ് എന്നിവയില് ഭൂമി വില്പനക്കുണ്ട് എന്ന പരസ്യം നല്കി. ദൂരൂഹമായ ഒരു കാര്യം എന്താണെന്നു വച്ചാല്, ഇക്കാര്യ സൂചിപ്പിച്ചു കോണ്ട് കേരളത്തിലെ ഒരു പത്രത്തിലും പരസ്യം നല്ഡിയില്ല എന്നുള്ളതാണ്. കേരളത്തിലെ ജനങ്ങളുടെ ക്രയശേഷിയെ കുറച്ചു കണ്ടതു കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. ആ ടെണ്ടറില് പങ്കടുത്ത സ്ഥാപനങ്ങളില് സെന്റിന് 1.30 ലക്ഷം രൂപ നിരക്കില് 91 കോടി വാഗ്ദാനം ചെയ്ത ബ്ലൂ സ്റ്റാര് റിയല്റ്റേഴ്സ് ന് ഭൂമി 2006 അവസാനത്തോടെ കൈമാറുകയും ചെയ്തു.



വളരെ പ്രധാനപ്പെട്ട ഒരു സംഗതി. ഇത് എച്ച്.എം.ടി യുടെ ആദ്യത്തെ സ്ഥലം വില്പ്പനയല്ല ഇത് എന്നുള്ളതാണ്. ഏതാനും വര്ഷങ്ങള്ക്കു മുന്പ് എച്ച്.എം.ടി തങ്ങളുടെ 90 ഏക്കറോളം സ്ഥലം രണ്ടു സ്വകാര്യ വ്യക്തികള്ക്കായി വില്പ്പന നടത്തിയിരുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപ അന്ന് ലഭിക്കുകയും ചെയ്ടിരുന്നു. ആ സ്ഥലത്തെ എച്ച്.എം.ടി യുടെ ക്വാര്ട്ടേഴ്സുകള് പൊളിച്ചു കളഞ്ഞ് ഇപ്പോഴ് ഷോപ്പിങ്ങ് കോംപ്ളക്സ് നിര്മ്മിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് എച്ച്.എം.ടി യിലെ തൊഴിലാളി യൂണിയനു കളോ ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ഇപ്പോഴ് സ്ഥല വില്പ്പനക്കെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തുകയും ചെയ്യുന്ന രാഷ്ടീയ പാര്ട്ടികളോ ഈ വില്പനയെ എതിര്ത്തു കണ്ടില്ല.



വാസ്തവത്തില് ഈ രണ്ട് ഭൂമി വില്പനകളും നിയമ വിധേയമല്ല. കാരണം ഭൂ പരിഷ്കരണത്തിന്റെ പരിധിയില് നിന്ന് രണ്ട് പ്രവശ്യമായി സര്ക്കാര് ഒഴിവാക്കി നല്കിയ 800 ഓളം ഏക്കറില് പെട്ട് ഭൂമിയാണിത്. മറ്റു കക്ഷി കളുടെ സഹകരണത്തെടെ വികസനത്തിന് എന്ന പേരില് മാറ്റി വച്ചിരുന്ന ഭൂമിയാണിത്. എച്ച്.എം.ടി മുന്പ് നല്കിയ ഭൂമിയില് നിന്ന് 400 ഏക്കര് തിരിച്ചടുത്തു കൊണ്ടുള്ള സര്ക്കാര് ഉത്തരവില് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാരണങ്ങള് കൊണ്ടാണ് നിയമ വകുപ്പ് ഈ ഭൂമി വില്പ്പനയെ എതിര്ത്തു കോണ്ട് സര്ക്കാരിന് ശുപാര്ശ നല്കിയത്. പക്ഷേ വ്യവസായ വകുപ്പും, റവന്യൂ വകുപ്പും ഇത് മറി കടന്നു കോണ്ടാണ് ഭുമി വില്പനക്ക് കൂട്ടു നിന്നത്.


എന്തു കൊണ്ട്


ഇതിന് ഉത്തരം കണ്ടെത്തണമെങ്കില് കുറച്ച് പുറകോട്ട് സഞ്ചരിക്കണം. ഏതാനും മാസം മുന്പ് എറണാകുളം ജില്ലയിലെ തന്നെ കാക്കനാട് കൊട്ടും കുരവയുമായ് മറ്റൊരു ഐ.ടി സംരഭത്തിന് തുടക്കും കുറിച്ചിരുന്നു -സ്മാര്ട്ട് സിറ്റി. സ്മാര്ട്ട് സിറ്റി പദ്ധതി ഇപ്പോഴ് മുഖ്യ മന്ത്രിയുടെ സ്വപ്ന പദ്ധതിയാണ്. മുന്പ് യു.ഡി.എഫ് സര്ക്കാര് വലിയ ആഘോഷമാക്കി കൊണ്ടു വരികയും, പ്രതി പക്ഷ എതിര്പ്പു കാരണം നടക്കാതെ പോകുകയും ചെയ്ത പദ്ധതി. പക്ഷേ അധികാരമേറ്റ അച്ചുതാനന്ദന് ദുബായ് കമ്പിനിയുമായി കനത്ത വിലപേശലിനോടുവില് പദ്ധതി വീണ്ടും ഉയര്ത്തിക്കൊണ്ടു വരികയും ചെയ്തു. പക്ഷേ യു.ഡി.എഫ്. സര്ക്കാരിന്റെ കാലത്ത് ദുബായ് കമ്പിനി മുന്നോട്ടു വച്ച പ്രധാന വ്യവസ്ഥകളിലൊന്നായ, മറ്റൊരു ഐ.ടി പാര്ക്ക് എറണാകുളം ജില്ലായിലോ, സമീപ പ്രദേശങ്ങളിലും അനുവദിക്കരുത് എന്നത് ഗവണ്മെന്റിന്റെ നിര്ബന്ധം കാരണം കരാറില് ഉഴ്പ്പെടുത്തിയില്ല. പക്ഷേ ഇക്കാര്യത്തില് മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്ബന്ധം ഉണ്ടായിരുന്നോ എന്നു സംശയമാണ്. കാരണം, പുറമേ സര്ക്കാര് ദുബായ് കമ്പിനിയെക്കൊണ്ടു്, പല വ്യവസ്ഥകളും അംഗീകരിപ്പിച്ചു എന്ന് തോന്നിപ്പിക്കുമ്പോള് തന്നെ, കമ്പിനിക്കു വേണ്ടി പരമാവധി വിട്ടു വീഴ്ച ചെയ്യാന് സര്ക്കാര് ഒരുക്കമായിരുന്നു. ഉദാഹരണം, ബ്രഹ്മപുരം പദ്ധതിയോടനുബന്ധിച്ചുള്ള വൈദ്യത ബോര്ഡിന്റെ സ്ഥലം സ്മാര്ട്ട് സിറ്റിക്കായി തുച്ഛമായ വിലക്ക് നല്കാന് കാണിച്ച താപ്ലര്യം തന്നെ.


പക്ഷേ മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ ഈ സ്വേച്ഛാദിപത്യപരമായ നിലപാടുകളോടു് വ്യവസായ വകുപ്പിനും, മന്ത്രിക്കു ആദ്യം മുതല് തന്നെ എതിര്പ്പായിരുന്നു. അതു കൊണ്ടാണായിരിക്കാം സ്മാര്ട്ട് സിറ്റി ഉദ്ഘാടനച്ചങ്ങില് നിന്ന് വ്യവസായ മന്ത്രി വിട്ടുനിന്നത്.
ഇങ്ങനെയല്ലാമായിരിക്കുമ്പോഴാണ്, പുതിയ പദ്ധതിയുമായി പുതിയ കമ്പിനി വരുന്നത് അതും എറണാകുളം ജില്ലയില് തന്നെ. സ്മാര്ട്ട് സിറ്റിയെ അപേക്ഷിച്ച്, പുതിയ പദ്ധതിക്ക് ചില ഗുണങ്ങള് ചൂണ്ടിക്കാണിക്കപ്പെടുന്നു,


1. നെടുമ്പാശ്ശേരി വിമാനത്താവളവുമായ് കുറച്ചുകൂടി സാമീപ്യം, ഈ പദ്ധതി പ്രദേശത്തിനാണ്.
2. വ്യക്ത മായ രൂപ രേഖ. സ്മാര്ട്ട് സിറ്റിയുടെ പ്ലാനും പദ്ധതിയും ഇതു വരെ എങ്ങും എത്താതിരിക്കുമ്പോളാണ്, പുതിയ കമ്പിനി വ്യക്തമായ രൂപരേഖയും, പദ്ധതി യുമായി രംഗത്തെത്തുന്നത്.
3. പുതുതായ സ്ഥലം ഒന്നും വ്യക്തികളില് നിന്ന് ഏറ്റെടുക്കണ്ട. സ്മാര്ട്ട് സിറ്റിയുടെ സ്ഥലമെടുപ്പ് പലയിടത്തും തര്ക്കത്തില് കുടുങ്ങിക്കിടക്കുകയാണ്.
4. സ്വകാര്യ മാനേജ്മെന്റ്. സര്ക്കാരിന് ഓഹരി പങ്കാളിത്തമുള്ളതും, സര്ക്കാര് നിയന്ത്രണം ഉള്ളതുമായ സ്മാര്ട്ട് സിറ്റിയേക്കാള് ബഹു രാഷ്ട്ര കമ്പിനികള്ക്കാ സ്വീകര്യം സ്വകാര്യ മാനേജ് മെന്റ് ആകാം.


ഇതെല്ലാം സ്മാര്ട്ട് സിറ്റിയുടെ പ്രധാന്യം കുറക്കുമെന്നും, നഷ്ടത്തില് കലാശിക്കുമോ എന്നും ആശങ്കകള് ഉയര്ത്താം. സ്വാഭാവികമായും പുതിയ പദ്ധതി നടപ്പിലാക്കുന്നത് തടയുക എന്ന ലക്ഷ്യം മുന്പില് കണ്ടു കൊണ്ട് തല്പര കക്ഷികള് കരുനീക്കം നടത്തുന്നത് സ്വാഭാവികം. അറിഞ്ഞോ, അറിയാതെയോ മുഖ്യ മന്ത്രിയും ഇതില് പങ്കാളിയായിട്ടുണ്ട്. അതു കൊണ്ടാകാം, പുതിയ പദ്ധതി ഉത്ഘാടന ചടങ്ങില് അദ്ദേഹം സംബന്ധിക്കാതിരുന്നത്. വ്യവസായ വകുപ്പിനും, മന്ത്രിക്കും പക്ഷേ ഇതൊരു സ്മാര്ട്ട് സിറ്റി ബദല് പദ്ധതി എന്ന നിലയിലാകാം കാര്യങ്ങള്. നിയമ വകുപ്പ് കയ്യാളുന്ന എം.വിജയ കുമാറും ഇന്ന് പദ്ധതിക്കെതിരായ പ്രസ്ഥാവനയുമായി രംഗത്തു വന്നിട്ടുണ്ട്. പക്ഷേ ഇതിലെല്ലാം തെളിഞ്ഞ് കണ്ടത് സി.പി.എം ന്റെ ഗ്രൂപ്പു രാഷ്ട്രയത്തിന്റെ മറ്റൊരു മുഖം.


അവസാനം സംഭവിച്ചത്


ഹൈക്കോടതിയില് ഭൂമി വില്പന തടയണമെന്നാവശ്യപ്പെട്ട് ഹര്ജി നല്കി കഴിഞ്ഞു. നിയമു യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ പദ്ധതി വൈകുമെന്ന് ഉറപ്പായി കഴിഞ്ഞു. അതു തന്നെയായിരുന്നു ചിലരുടെ ആഗഹവും.

Friday, January 25, 2008

മാറാട് കലാപവും ജാമ്യവും

രണ്ടാം മാറാട് കലാപത്തില് പെട്ടവര്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം കര്ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. 2003 മെയ് മാസം 2 ന് നടന്ന രണ്ടാം മാറാട് കലാപം എന്നു വിശേഷിപ്പിക്കുന്ന ഈ സംഭവത്തില് 9 പേരാണ് കൊല്ലപ്പെട്ടത്. 50 ഓളം ആയുധ ധാരികളായ കലാപകാരികള് കത്തികളും, വാളുകളും, നാടന് ബോംബുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില് ആനേകം പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിരുന്നു. 2002 അഞ്ചു ജീവനുകള് എടുത്ത ഒന്നാം മാറാട് കലാപത്തിന്റെ തുടര്ച്ചയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.


മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ്, തന്റെ റിപ്പോര്ട്ടില് , കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികള്ക്കും. കലാപവും ആയി നേരിട്ടും അല്ലാതെയുമുള്ള ബന്ധം ഊന്നി പറഞ്ഞിരിക്കുന്നത് കാണാം.ഭാഗം 1, ഭാഗം - 2.പക്ഷേ കലാപത്തിന്റെ സമയത്ത് മുഖ്യ മന്ത്രി ആയിരുന്ന ആന്റണിയോ, തുടര്ന്നു വന്ന ഉമ്മന് ചാണ്ടി സര്ക്കാരോ, പ്രത്യക്ഷ ആരോപണ വിധേയരായ മുന്നിണി ഷടക കക്ഷിയായ. മുസ്ലീം ലീഗു നേതാക്കള്ക്കെതിരെ നടപടി യൊന്നും സ്വീകരിച്ചു കണ്ടില്ല. മാറാട് പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം. വരെ കലാപത്തില് പങ്കു വഹിച്ചാതായി കാണാം.


147 ഓളം പേര് രണ്ടാം മാറാട് കലാപത്തിന്റെ പ്രതിപ്പട്ടികയില് ചേര്ക്കപ്പെട്ടു. അതില് ഉള്പ്പെട്ട 28 ഓളം പേര് കഴിഞ്ഞ 5 വര്ഷത്തോളമായി ജയിലിലല് വിചാരണ തടവുകാരായി കഴിയുകയായിരുന്നു. വൈകുന്ന നീതി, നീതി നിഷേധത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണന്നിരിക്കെ, കലാപത്തില് ജീവനും, സ്വത്തിനും നാശമുണ്ടായ വരോടും, അരോപണ വിധേയരായവരോടും ( കുറ്റം തെളിയിക്കുന്നതു വരെ, ആരോപണ വിധേയര് വെറും, ആരോപണ വിധേയര് മാത്രമാണ്, കുറ്റവാളികളല്ല) കഴിഞ്ഞ സര്ക്കാരുകളെല്ലാം ഇക്കാര്യത്തില് ഗുരുതറമായ വീഴ്ചയാണ് വരുത്തിയത്. എപ്പോഴെല്ലാം ഈ തടവുകാര് ജാമ്യാപേക്ഷ നല്കിയോ അപ്പോഴെല്ലാം സര്ക്കാര് ജാമ്യത്തെ പലകാരണങ്ങള് പറഞ്ഞ് എതിര്ത്തോ പോരുകയായിരുന്നു.


N.D.F. പോലുള്ള സംഘടനകള് ഇവര്ക്ക് വേണ്ടി പല വിധമായ പ്രചാരണങ്ങളില് ഏര്പ്പെട്ടിരുന്നു. ഈ പ്രചാരണങ്ങളുടെയല്ലാം കാതല് ഒരു പോലെയായിരുന്നു. ഒന്നാം മാറാട് കലാപത്തിലെ പ്രതികള്ക്കെല്ലാം ജാമ്യം ലഭിച്ചു. തന്മൂലം രണ്ടാം കലാപത്തിലെ പ്രതികളും ജാമ്യത്തിനര്ഹരാണ്. ഒറ്റ നോട്ടത്തില് ശരി എന്നു തോന്നുന്ന കാര്യമാണെങ്കിലും. ഒരു കുറ്റ കൃത്യത്തിന് പകരമായാണ് മറ്റൊന്നും ചെയ്തതെന്നും, അതു കൊണ്ടു തന്നെ ആ തെറ്റ് ന്യായീകരിക്കാവുന്നാതാണെന്നും വരുന്നു. മറ്റൊരു കാര്യം കൂടി ഇതെല്ലാം കുറ്റവാളികള്ക്ക് അനര്ഹമായ സഹാനഭൂതി കിട്ടാന് കാരണമായിട്ടുണ്ടാവാം.


പക്ഷേ നിലവില് ഹൈക്കോടതി അനുവദിച്ചിരിക്കന്ന ജാമ്യ വ്യവസ്ഥകളിലെ പണവും, മറ്റു കാര്യങ്ങളും എത്രപേര്ക്ക് കണ്ടെത്താന് കഴിയുമെന്ന് സംശയമാണ്.

Wednesday, January 23, 2008

ഇന്ത്യ ഇസ്രയേലിന്റെ ഉപഗ്രഹം വിക്ഷേപിച്ചു

ഇന്ഡ്യ ഇസ്രയേലിന്റെ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ബി.ബി.സി. റിപ്പോര്ട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലര്ച്ചെ ശ്രീഹരിക്കോട്ടയില് നിന്നായിരുന്നു വിക്ഷേപണം. ഇന്ഡ്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണം മാത്രം അണിത്. വളരെ രഹസ്യമായിട്ടും അധികം ആരും അറിയാതെയും ആയിരുന്നു വിക്ഷേപണം.

ഇറാന്റെ ആണവ രഹസ്യങ്ങള് ചോര്ത്താന് വേണ്ടിയാണ് ഇസ്രയേല് ഈ അത്യന്താധുനിക ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലേയും ഇസ്രയേലിലേയും പ്രധാന ശാസ്ത്രജ്ഞന്മാര് വിക്ഷേപണം വീക്ഷിക്കാന് എത്തിയിരുന്നു. ഒരു പി.എസ്സ്.എല്.വി. റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് അമേരിക്കയും, യൂറോപ്യന് സ്പേസ് ഏജന്സിയും, റഷ്യയും,ചൈനയും ആയി മത്സരിക്കാനുള്ള ഇന്ത്യയുടെ ക്ഷമത ഒന്നു കൂടി വെളിവാക്കുന്ന സംഗതിയാണിത്. ഈ രാജ്യങ്ങളേക്കാളും കുറഞ്ഞ ചിലവില് ഉപഗ്രഹങ്ങള് വിക്ഷേപിക്കാന് ഇന്ത്യക്കാവും എന്നു ഉറപ്പാണ്. ഈ വിജയത്തോടെ കൂടുതല് രാജ്യങ്ങള് ഉപഗ്രഹങ്ങള് ശൂന്യാകാശത്തെത്തിക്കാന് ഇന്ത്യയെ സമീപിച്ചേക്കാം.


വളരെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കാവുന്ന ഒരു സംഗതിയാണിത്. കാരണം വിക്ഷേപിച്ചത് ഇസ്രയേല് ഉപഗ്രഹം, ഇറാനെ ലക്ഷ്യം വച്ച് കൊണ്ടുള്ളത്. വളരെ നാളുകളായുള്ള ആക്ഷേപമാണ് ഇന്ത്യ ഇസ്രയേലും, അമേരിക്കയും ആയി അച്ചുതണ്ട് ഉണ്ടാക്കുന്നു എന്നുള്ളത്. അത് ഈ ആരോപണത്തെ ഒന്നു കൂടി ഉറപ്പിക്കന്നതാണ്. വെറും രണ്ടാമത്തെ വാണിജ്യ വിക്ഷേപണമായിരുന്നിട്ടു പോലും ഇത് മാധ്യമങ്ങള് ആറിയാതെ ചെയ്ത കേന്ദ്ര സര്ക്കാര് നടപടി സംശയം ജനിപ്പിക്കുന്നതാണ്. സാധാരണ ഗതിയില് ഒരു വിദേശ രാജ്യത്തിന്റെ ഉപഗ്രഹം അതു ചാര ഉപയോഗത്തിനുള്ളത്, വിക്ഷേപിക്കുന്പോഴ് തീര്ച്ചയായും അത് ജനങ്ങള്ക്ക് മുന്കൂട്ടി അറിയാനുള്ള അവകാശം ഉണ്ട്. ഈയിടെയായ് രാജ്യത്തിന്റെ അഭിമാന സ്തംഭം ആയ ഐ.എസ്സ്.ആര്.ഒ യുടെ പല നടപടികളും സംശയം ജനിപ്പിക്കുന്നതാണ്.


പൊതുവെ വഷളായ യു.പി.എ. ഇടത് ബന്ധം ആ വാര്ത്ത പുറത്ത് വരുന്നതോടെ ഒന്നു കൂടി മോശമാകാനാണ് സാധ്യത. മിക്കവാറും പ്രകാശ് കാരാട്ട് മന്മോഹന് സിംഗിനെ വിരട്ടാന് ഒരു കാരണം കൂടി കിട്ടിയ സന്തോഷത്തിലാവും. വിരട്ടലേ ഉണ്ടാവൂ സര്ക്കാരിനെ വീഴ്ത്താനുള്ള ആസ്ഥിയൊന്നും അവിടെയില്ലെന്ന് ആര്ക്കാണ് അറിയാത്തത്. പൊന്മുട്ടയിടുന്ന താറാവിനെ വിവരമുള്ളവരാരെങ്കിലും കൊന്നു തിന്നുമോ.

Tuesday, January 22, 2008

പാര്ട്ടി സമ്മേളനങ്ങള് കാരണം ഭരണം പരണത്തായി...

അവസാനം സി.പി.എം സമ്മതിച്ചു. പാര്ട്ടി സമ്മേളനങ്ങള് ഭരണത്തെ ബാധിച്ചു എന്ന്.
ഇന്നലത്തെ പല പത്രങ്ങളുടേയും പ്രധാന വാര്ത്ത ഈ വര്ഷം സമ്പൂര്ണ്ണ ബജറ്റില്ല എന്നും പകരം വോട്ട് ഓണ് അക്കൌണ്ട് മത്രമേ ഉള്ളു എന്നതായിരുന്നു. പക്ഷേ അതിന്റെ യഥാര്ത്ഥ കാരണം ബഹുമാനപ്പെട്ട് തോമസ് ഐസക് സാര് പത്ര സമ്മേളനം നട്ടത്തി ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നു. സി.പി.എം ന്റെയും സി.പി.ഐ ടെയും സമ്മേളനങ്ങള് നടക്കുന്നതിനാല് സമ്പൂര്ണ്ണ ബജറ്റന് സമയമില്ലത്രെ. സി.പി.എം ന്റെ ഏരിയാ, ജില്ലാ, സമ്മേളനങ്ങള് ഭരണത്തെ ബാധിച്ചിരിക്കുന്നു എന്നു ആക്ഷേപം കേള്ക്കാന് തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. പക്ഷേ പാര്ട്ടിയോ സര്ക്കാരോ അത് സമ്മതിച്ചിരുന്നില്ല. ഇപ്പോള് ഔദ്യോഗിക വിശദീകരണം ആയി. ഇത് ആദ്യത്തെ സംഭവമല്ല.
കഴിഞ്ഞ റയില് വേ ബജറ്റ് സമയത്ത് ഇതുപോലൊരു സംഭവം ഉണ്ടായി. റയില് വേ ബജറ്റില് കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞ് നാടുനീളെ നടന്ന കേരള സര്ക്കാര് യഥാര്ത്ഥത്തില് പ്രതികരിക്കേണ്ട സ്ഥലത്ത് (പാര് ലിമെന്റില്) ചര്ച്ച നടന്ന സമയത്ത് കേരളത്തില് നിന്നുള്ള പാര്ട്ടി എം.പി.മാര് എന്ത് ചെയത്തു എന്ന് അന്വേഷിച്ചില്ല. അവര് ഡലഹിയില് വിവധ പാര്ട്ടി പരിപാടികളിലും, മീറ്റിങ്ങുകളിലും പങ്കെടുക്കുകയായിരുന്നു. കേരളാ എം.പി.മാരുടെ അസാന്നിദ്ധ്യം വിഷയമാക്കി, സേലം റയില് വേ ഡിവിഷന് പോലുള്ള കാര്യങ്ങളില് കേരളത്തിന് പ്രതികൂലമായി തീരുമാനങ്ങള് ഉണ്ടായി.
കഴിഞ്ഞ വര്ഷം തന്നെ കേരളം മുഴുന് പകര്ച്ച പനി പടര്ന്നു പിടിച്ചപ്പോഴും ഇതുപോലെസംഭവം ഉണ്ടായി. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതിയുടെ പിടിപ്പ് കേടു കൊണ്ട് അരോപണം പ്രവാഹത്തില് പെട്ട് ഉഴലുന്ന സമയം. അപ്പോഴ് അതാ വരുന്നു. ഡല്ഹിയില് കേന്ദ്രക്കമ്മിറ്റി, മന്ത്രി നേരെ ഡല്ഹിക്ക് . തികഞ്ഞ അനാസ്ഥയും , ഉത്തരവാദിത്വങ്ങള് ഏറ്റെടുക്കാനുള്ള മടിയും മന്തിയുടെ ആ നീക്കത്തില് നിന്നും മനസ്സിലാക്കാം.
ഇത് ഒരിക്കലും നടാടെയുള്ള സംഭവമല്ല. സി.പി.എം. എപ്പോഴ് ഭരണത്തില് കയറുമ്പോഴും ഉള്ള സംഗതികള് ആണ് ഇതൊക്കെ. പാര്ട്ടി വളര്ത്തുക എന്ന മുഖ്യ അജണ്ടയുടെ കീഴെ ഭരണയന്ത്രം ഞെരഞ്ഞമരുന്നത് അത്ര സുഖമുള്ള കാഴ്ചയല്ല.

നിങ്ങളുടെ വിലയിരുത്തല്