Wednesday, May 21, 2008

കുസാറ്റും പതിനാല് ലക്ഷത്തിന്റെ ഫയര്‍വാളും

കൊച്ചിന് ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഒരു സംഘം ഹാക്കര്മാരാല് അലങ്കോലമാക്കിയത് കഴിഞ്ഞ ദിവസം വാര്ത്തായായിരുന്നു. തുര്ക്കിയില് നിന്നുള്ള നിരോധിക്കപ്പെട്ട ഹാക്കര്മാരുടെ സംഘം ആണത്ര ഇതിനു പിന്നില്. ഇത് മൂന്നാമത്തെ തവണയാണ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ഇതിനു വിധേയമായ യൂണിവേഴ്സിറ്റിയുടെ സെര് വര് പോലീസ് പരിശോധനക്കായി എടുത്തു കൊണ്ടുപോയി എന്നത് ചേര്ത്ത് വായിച്ചപ്പോഴ് ഒരു കാര്യം വ്യക്തമായി. യൂണിവേഴ്സിറ്റിയുടെ ക്യാമ്പസില് തന്നയുള്ള ഒരു സെര് വറിലാണ് ഇത് ഹോസ്റ്റ് ചെയ്തിരിക്കുന്നത് എന്നുള്ളത്.
തുടര്ച്ചായായ ഹാക്കിങ്ങ് മൂലം യൂണിവേഴ്സിറ്റി 14 ലക്ഷം മുടക്കി ഫയര് വാള് സംവിധാനം ഏര്പ്പെടുത്താന് പോവുകായായിപ്പോള്. അപ്പോള് പ്രസക്തമായ ഒരു കാര്യം ഇത്രയും നാള് ഇത് പ്രവര്ത്തിച്ചത് യാതൊരു സുരക്ഷാ ഏര്പ്പാടുകളും ഇല്ലാതെയാണ്. 3 പ്രവശ്യമേ ഹാക്കര്മാര് കയറിയുള്ള എന്നത് അത്ഭുതമായി തോന്നുന്നു, തുറന്ന കിടന്ന വീട്ടില് മോഷണം നടന്നു എന്നു പറഞ്ഞതു പോലെയായിപ്പോയി.



14 ലക്ഷം മുടക്കി ഫയര് വാള് സംവിധാനം ഏര്പ്പെടുത്തുന്നു എന്നു കേള്ക്കുമ്പോള് സ്വാഭാവികാമായും ഉയരാവുന്ന ഒരു ചോദ്യമുണ്ട്, ഇതിന്റെ 20 ല് ഒന്ന് വാര്ഷിക ചിലവില് തികച്ചും കുറ്റമറ്റതായ ഫയര് വാള് ഉള്പ്പെടയുള്ള എല്ലാ സംവിധാധങ്ങളോടും കൂടിയ പ്രോഫഷണല് ഹോസറ്റിങ്ങ് സാധിക്കില്ലേ എന്ന്. ഫയര് വാള് മാത്രം പോരല്ലോ ഒരു വെബ് സൈറ്റ് സ്വന്തമായി ഹോസ്റ്റ് ചെയ്യാന്. ചുരുങ്ങിയത് 2എം.ബി.പി.എസ്സ് ഡെഡിക്കേറ്റഡ് ലൈന് എങ്കിലും വേണം - വാര്ഷിക ചെലവ് ഏകദേശം 60,000 രൂപ. കേരളമായതുകൊണ്ട് വൈദ്യുതിയുടെ കാര്യത്തില് യാതൊരു ഉറപ്പുമില്ല, യു.പി.എസ്സും, ചിലപ്പോള് ജനറേറ്ററും വേണ്ടി വന്നേക്കും - ചിലവ് ആയിരങ്ങള്. ഒരാള് തീര്ച്ചായായും ഇതിന്റെയല്ലാം മേല് നോട്ടത്തിനും വേണ്ടി വരും ശമ്പളം കൊടുക്കണം.


യൂണിവേഴ്സിറ്റിയുടെ സെനറ്റ് ഈ തുക ഒരു ബുദ്ധിമുട്ടും കൂടാതെ അനുവദിച്ചു എന്നാണ് അറിവ്. പൂര്ണസമയ രാഷ്ട്രീയക്കാരായ സെനറ്റിലുള്ള ഒന്നില്ലെങ്കില് അറിവില്ലായ്മ കൊണ്ടായിരിക്കാം ഇത് എതിര്പ്പില്ലാതെ അംഗീകരിച്ചത് അല്ലെങ്കില് ഫയര് വാള് എന്നും മറ്റും കേട്ടപ്പോള് ഏതോ മതിലോ മറ്റോ ആണെന്ന് തെറ്റുദ്ധരിച്ച്, കരാര് കൊടുത്ത് കമ്മീഷന് പോക്കറ്റിലാക്കാന് പറ്റിയ നിര്മ്മാണ കമ്പിനിയെ മനസ്സില് കണ്ട് അംഗീകരിച്ചതാണോ എന്നറിയില്ല.
യൂണിവേഴ്സിറ്റിയുടെ സൈറ്റില് ഇവിടെ കയറി നോക്കിയാല് ഒരു കാര്യം മനസ്സിലാകും, സ്വന്തം ക്യാമ്പസിനകത്ത് ഹോസ്റ്റു ചെയ്യാന് തക്ക രഹസ്യ സ്വാഭാവം ഉള്ളതോ, ആന വലിപ്പത്തിലുള്ളതോ ആയ ഒന്നും അതിനകത്തില്ല.(ഈ പറഞ്ഞ രണ്ടും സ്വന്തമായി ഹോസറ്റു ചെയ്യാന് തക്കതായ കാരണങ്ങളല്ല. രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങളും, വ്യക്തിപരമായ വിവരങ്ങങ്ങളടങ്ങിയതുമായ സൈറ്റുകള് വലിയ കമ്പിനികള് വരെ പുറത്ത് ഹോസ്റ്റു ചെയ്യുന്നുണ്ട്. ).


യഥാര്ത്ഥ കാരണം എന്താണെന്ന് വായാടിക്ക് തോന്നുന്നത്, യൂണിവേഴ്സിറ്റി ഒരു കറവപ്പശു ആണ്. കറക്കാന് പറ്റിയ അവസരത്തിലെല്ലാം അതിനെ കറക്കുക എന്ന ചിന്താഗതി വച്ചു പുലര്ത്തുന്ന രാഷ്ട്രീയക്കാരും, യൂണിവേഴ്സിറ്റി അധികാരികളുമാണ്.
പിന്നെ 14 ലക്ഷത്തിന്റെ ഫയര് വാളിന്റെ കാര്യം. പല ഫയര് വാള് വില്പന സൈറ്റുകളില് കയറിയതില് നിന്ന് മനസ്സിലായ് കാര്യം, ഏതായാലും ഫയര് വാളിന് അത്രയും വിലയില്ല. പിന്നെ എത്ര വില കാണും, നിങ്ങളൊന്നു അന്വോഷിച്ച് നോക്കൂ.

5 comments:

  1. വായാടി ഇതിനെകുറിച്ച് അന്വേഷിച്ച് കൂടുതല്‍ എഴുതൂ
    നന്നായിരിക്കും.
    പിന്നെ വേഡ് വെരിഫിക്കേഷന്‍ ഉപേക്ഷിച്ചുകുടെ

    ReplyDelete
  2. താങ്കള്‍ നോക്കിയതു ഒരുപക്ഷേ ഫയര്‍ വാള്‍ സോഫ്റ്റ്വെയര്‍ ആണോ?

    ഒരു ഹാര്‍ഡ്വെയര്‍ ഫയര്‍വാളിനു, ഏറ്റവും കുറഞ്ഞ മോഡലിനു തന്നെ 2 മുതല്‍ 3 ലക്ഷം രൂപ വരെ വിലയുണ്ട്!

    സിസ്കോയുടെയോ ഇക്കാറസിന്റെയോ ഒക്കെ ആണെങ്കില്‍ വില കൂടും...

    ഇതു മിക്കവാറും സാധനം എന്താണെന്ന് അറിയാത്തവരാവും ബജറ്റ് പാസാക്കിയത്!!

    ReplyDelete
  3. IIT ആക്കുവാന്‍ ശുപാര്‍ശ ചെയ്യപ്പെട്ട യൂനിവേഴ്സിറ്റിയല്ലേ ഇത്? ആ സ്ഥിതിക്ക് എല്ലാ കാര്യങ്ങളിലും അവര്‍ കൂടുതല്‍ പ്രഫഷണല്‍ ആകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ഓഫ്: വേഡ് വേരിഫിക്കേഷന്‍ വേണ്ട മഷേ, ഉപദ്രവമാണ് അത്. ഈ സൈറ്റ് ആരും ഹാക്ക് ചെയ്യുകയൊന്നുമില്ല.. ഞാന്‍ ഗ്യാറണ്ടി.. ഹി ഹി

    നല്ല പോസ്റ്റ്.. :-)

    ReplyDelete
  4. പണ്ടേ എനിക്കു സംശയം ഉണ്ടായിരുന്നു എന്താ കുസാറ്റിന്റെ വെബ് സൈറ്റ് ഇത്ര സ്ലൊ എന്ന്. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്.സത്യം പറഞ്ഞാല്‍ അവര്‍ക്ക് ഒരു ഡെഡിക്കേറ്റഡ് സെര്‍വര്‍ പോലുമില്ലെന്നാ തോന്നുന്നേ, പിന്നെയല്ലേ 2Mbps കണക്ഷന്‍.

    ReplyDelete
  5. ക്ഷമിക്കണം വേര്ഡ് വെരിഫിക്കേഷന് അബദ്ധത്തില് വന്നതാണ്. ഇപ്പോള് ശരിയാക്കിയിട്ടുണ്ട്.

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്