സര്ക്കാര് ഡോക്ടര്‍ മാര്‍ വീണ്ടും സമര രംഗത്തേക്ക് കടന്നിരിക്കുകയാണല്ലോ. കാലവര്ഷം അടുത്തിരിക്കെ ഡോക്ടറ്മാരുടെ സമരം പ്രതിരോധ പ്രവര്ത്തനങ്ങളേയും മറ്റും ഗുരുതരമായി ബാധിക്കുമെന്ന് കഴിഞ്ഞ വര്ഷത്തെ അനുഭവപാടം സര്ക്കാരിന്റെ മുന്പിലുണ്ട്. ശ്രീമതി ടീച്ചറും, ഇടതുപക്ഷ മുന്നണിയും ദുരഭിമാനം വെടിഞ്ഞു കൊണ്ടു ഡോക്ടരുമാരുടെ ന്യായമായ - തികച്ചും ന്യായമായ ആവശ്യങ്ങള്‍ തന്നെയാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചിക്കന്‍ ഗുനിയയും, ടെന്കി പനിയും പടര്ന്നു പിടിച്ചപ്പോള്‍ നോക്കു കുത്തിയായി നില്ക്കാന്‍ മാത്രമെ ഈ സരക്കാരിനു കഴിഞ്ഞുള്ളൂ .
സര്ക്കാരിന്റെ നിലവിലുള്ള ശമ്പള സ്കെയില് നോക്കിയാല് ഒരു കാര്യ മനസ്സിലാകും. യാതൊരു യാഥാര്ത്ഥ്യ ബോധവും ഇല്ലാത്ത ഒരു സ്കെയില് ആണത്. മുന്പ് 10000 രൂപ അടിസ്ഥാന ശമ്പളം ഉണ്ടായിരുന്ന സര്ക്കാര് ഡോക്ടറ്മാര്ക്ക് പരിഷ്കരണത്തിനു ശേഷം 16650 ആയി, പക്ഷേ മുന്പ് സമാന സ്കെയിലായിരുന്ന മറ്റു തസ്തികകളില് അടിസ്ഥാന ശമ്പളം 20700 ആയി വര്ദ്ധിപ്പിച്ചപ്പോഴാണ് ഡോക്ടര്മാരോട് ഈ വിവേചനം. ഇന്ന് ഡോക്ടര്മാരോട് സമാന സ്കെയിലില് ശമ്പളം പറ്റുന്ന ഒരു വര്ഗ്ഗം പ്ലസ്സ് ടു അദ്ധ്യാപകരാണ്. ഒരു പോസ്റ്റ് ഗ്രാജ്വേഷനും, സെറ്റും, കോഴ കൊടുക്കാന് ലക്ഷങ്ങളും, 10-4 ജോലിയും, 2 മാസം വേനലവധിയും ഉള്ള പ്ലസ് ടു അദ്ധ്യാപകരെ- നിജമായ ജോലി സമയം പോലുമില്ലാതെ, അപകടകരമായ ജോലി ചെയ്യുന്ന, മഹത്തായ സേവനം ചെയ്യുന്ന ഡോക്ടര്മാരുമായി സര്ക്കാര് ഏത് അര്ത്ഥത്തിലാണ് സമാനമായിക്കാണുന്നത്.
ശ്രീമതി ടീച്ചറിന്റെ ഭാഷ്യത്തില്, ഇപ്പോഴ് ഡോക്ടറ്മാര്ക്കു മാത്രമായി ശമ്പളം വര്ദ്ധിപ്പിച്ചാല് മറ്റുള്ള സര്ക്കാര് ജീവനക്കാര് സമരമായിട്ട് ഇറങ്ങി പുറപ്പെടും എന്നത്ര. വര്ഷങ്ങള്ക്ക് മുന്പ് കോളേജദ്ധ്യാപകരുടെ ശമ്പളം മാത്രം അനര്ഹമായി യു.ജി.സി. സ്കെയില് എന്ന ഓമനപ്പേരില് കനത്ത തോതില് വര്ദ്ധിപ്പിച്ചപ്പോള് ഒരുത്തനും ബദല് സമരം ചെയ്തില്ല എന്ന ശ്രീമതി ടീച്ചറക്കറിയാമോ ആവോ.(കോളേജദ്ധ്യാപകര്ക്ക് ഡോക്ടറ്മാരില് നിന്ന് വ്യത്യസ്ഥമായി വ്യക്തമായ രാഷ്ട്രീയാഭിമുഖ്യമുള്ള സംഘടനകള് ഉള്ളതാവാം കാരണം) യൂ.ജി.സി. ആപ്പരിപാടിക്കു നല്കിയിരുന്ന സഹായം നിര്ത്താലിക്കി വര്ഷങ്ങളായിട്ടും കോളേജദ്ധ്യാപകര് പഴയ തോതില് തന്നെ കനത്ത ശമ്പളം പറ്റുകയും ചെയ്യുന്നു. ആ കനത്ത ശമ്പളത്തിന്റെ പണിയൊന്നും അവര് ചെയ്യുന്നില്ലന്നത് പകല് പോലെ വ്യക്തമായ കാര്യവുമാണ്.
സര്ക്കാര് ഡോക്ടറ്മാര് പറ്റുന്നതിനേക്കാല് ചുരുങ്ങിയത് 4 ഇരട്ടി ശമ്പളം വാങ്ങിയാണ് സമാന യോഗ്യതയും, പ്രവര്ത്തി പരിചയവുമുള്ള സ്വകാര്യ മേഖലയില് ഡോക്ടര്മാര് ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ഇപ്പോള് തന്നെ ആവശ്യത്തിന് ഡോക്ടറുമാരെ സര്ക്കാര് മേഖലയില് കിട്ടാനില്ലാത്ത അവസ്ഥ നിലവിലുണ്ട്.
സര്ക്കാരിന്റെ കടുപിടുത്തം സര്ക്കാര് ആശുപത്രിയെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരയാണ് ഏറ്റവും അധികം ബാധിക്കുക എന്ന്, സാധാരണക്കാരന്റെ അപ്പോസ്തലന് ചമയുന്ന ഇടതു സര്ക്കാര് മനസ്സിലാക്കുന്നത് നന്ന്.
Thank you for having the realistic view of situation. but i dont know how many of them understand.its a topic of detailed discussion, but noone seems to be interested in things that affect such a small (and almost extinct)community like government doctors..!
ReplyDelete:(
:)
Peoples like 'ikkili' matters like Swami amrtutha swaroopnannda not serious matters like this. They r getting what they deserve.
ReplyDelete