കഴിഞ്ഞ ഒരാഴ്ചയായി പല പല വ്യാജ സ്വാമിമാരുടേയും വീടുകളിലും ആശ്രമങ്ങളിലും റെയ്ഡും അറസ്റ്റുകളും മറ്റും നടന്നു കൊണ്ടിരിക്കുന്നു. ചിലര് ഇതറിഞ്ഞ് നാടു വിടുക പോലും ചെയ്തിട്ടുണ്ട്. പക്ഷേ കോടിയേരിയുടെ പോലീസ് ചിലരെ ഇക്കാര്യത്തില് ഒഴിവാക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ ഏറ്റവും അധികം വിദേശ പണം സ്വീകരിക്കുന്നത് അമൃതാനന്ദമയി മഠമാണെന്നെത് പകല് പോലെ വ്യക്തമാണ്.
പക്ഷേ വിദേശപണത്തിന്റെ കാര്യം കേന്ദ്ര ഏജന്സികാളാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞ് മാറുന്ന കാഴ്ചയാണ് കാണുന്നത്. വിദേശ പണം മാത്രമല്ലല്ലോ പ്രശ്നം. കഴിഞ്ഞ ദിവസം അമ്മതായി എന്നു സ്വയം അവകാശപ്പെട്ട് തട്ടിപ്പു നട്ത്തിയിരുന്ന ഒരു സ്ത്രീയെ പിടികൂടിയിരുന്നല്ലോ. അവര് ഒരു ദിവസം സ്വയം ദേവിയായി ചമഞ്ഞ് തുടങ്ങിയതാണ് ഈ പുതിയ വേഷം. അമൃതാനന്ദമയിയുടെ തുടക്കവം ഏകദേശം ഇതുപോലെയൊക്കെയായിരുന്നു. അന്നൊരു സന്തോഷ് മാധവനില്ലാതെയായിപ്പോയി. വിശുദ്ധ പശുവായ അമൃതാനന്ദമയിയെ പേടി കൊണ്ടാണെന്നു തോന്നുന്നു പലരും ഇതുവരെ സംശയത്തോടു കൂടി നോക്കുവാനുള്ള ധൈര്യം കാണിക്കുക പോലും ചെയ്തിട്ടില്ല. ഒരു പാടു ചാരിറ്റി പ്രവര്ത്തനങ്ങള് നടത്തുന്നെണ്ടന്നുള്ളത് ശരി തന്നെ. ഇതിന്റെ ഉറവിടം ഏത്, ചിലവെത്ര എന്നെല്ലാം വിശദമായി അന്വേഷിക്കണം. കൂട്ടത്തില് എപ്പോഴും കൂടെ കാണുന്ന വലം കൈയ്യായ സന്തോഷ് മാധവനെ അനുസ്മരിക്കുന്ന താടിക്കാരനായ വ്യക്തിയുടെ റോളും, പൂര് വാശ്രമവും ഒന്നു അന്വേഷിച്ചറിഞ്ഞാല് കൊള്ളാം.
ഹിന്ദു സന്യാസിമാരില് മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പല തങ്ങളുമാരും, ബ്രദര്മാരും ഇത്തരം പരിപാടിയില് മുഴുകിയിരിപ്പുണ്ട് .അവരെ വെളിച്ചത്തു കൊണ്ടു വരാനുള്ള ശ്രമവും വേണം. ബ്രദര് തങ്കുവിന്റെ സ്വര്ഗ്ഗീയ വിരുന്നു കലക്കിയത് മറക്കുന്നില്ല. ഇതു പോലെ രോഗ ശാന്തി ശുശ്രൂഷയുമായി കഴിയുന്ന പോട്ട പോലുള്ള ആശ്രമം എന്നവകാശപ്പെടുന്ന കൂറ്റവാളികള്ക്ക് ഒളിച്ചു താമസിക്കാന് സൌകര്യം ഉണ്ടാക്കി കൊടുക്കുന്ന സ്ഥലങ്ങളിലും പോലീസിനെ കയറ്റാനുള്ള ആര്ജ്ജവം കോടിയേരി കാണിക്കണം.
ഈ പറഞ്ഞ കക്ഷികളെ ആരാധിക്കുന്നവര്ക്ക് അവര് വലിയ ആളായിരിക്കാം, അല്ലാത്തവര്ക്ക് സംശയിക്കാം.
സൂപ്പെര്
ReplyDeleteബാലേട്ടന് ശരണം
ReplyDeleteസ്വന്തം തന്തയാരാണെന്നറിയാത്ത ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഭക്തിയും,ഹിസ്റ്റീരിയയും വിറ്റു പണമുണ്ടാക്കുന്ന ആത്മീയാഛര്യന്മാര്‍ ഭക്തരായ അടിമകളുടെ ഉടമയാണ്.ആ ഉടമയെ സന്തോഷിപ്പിച്ചാല്‍ അവരുടെ ഭക്തരുടെ വോട്ടു കിട്ടുമെന്ന അന്യായ പ്രതീക്ഷയുള്ളതു കാരണമാണ് രാഷ്ട്രീയക്കാരന്റെ ആസനത്തിലെ ആല്‍മരങ്ങളായി ആത്മീയ കച്ചവടക്കര്‍ വളര്‍ന്നു പന്തലിച്ചത്.
ReplyDeleteഅവരുടെ വളര്‍ച്ചയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്.സന്തോഷ് മാധവനെ മീഡിയ ഒളിക്കാനാകാത്തവിധം വെളിച്ചത്തു കൊണ്ടുവന്നതിനാലാണ് രാഷ്ട്രീയക്കാരും,അവരുടെ വളര്‍ത്തുപട്ടികള്‍ മാത്രമായ പോലീസും,ഏറാന്മൂളി പത്രക്കാരും ഇപ്പോള്‍ ആത്മീയാചാര്യന്മാര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ടത്തിന്റെ നെതൃത്വമേറ്റെടുക്കാന്‍ മത്സരിക്കുന്നത്.കുറച്ചൊന്നു ജന ശ്രദ്ധ തിരിഞ്ഞാല്‍ ഈ ചെറ്റകള്‍ വീണ്ടും സാമിമാരുടേയും,തിരുമേനിമാരുടേയും,തങ്ങള്‍ പാപ്പമാരുടേയും ചക്കരക്കുടത്തിനു ചുറ്റും വലം വച്ചു നടക്കുന്ന കാഴ്ച്ചയും കാണാനാകും.
കൊടിയേരിയെപ്പോലുള്ള മൂരാച്ചി ജന്മിമാര്‍ക്ക് തങ്ങളുടെ വര്‍ഗ്ഗഗുണം തൊഴിലാളി പ്രസ്ഥാനത്തിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു എന്നതുകൊണ്ട് മറക്കാനാകില്ല.
ഈ സ്ത്രീപീഢനാനന്ദ സ്വാമിമാരുടെ അറസ്റ്റുകളോടെ അടിത്തറ ആടിയുലയുന്ന പാര്‍ട്ടി ബ്രാഹ്മണ ജനത പാര്‍ട്ടിതന്നെയായത് സ്വാഭാവികം.പുത്രകാമേഷ്ടി യാഗങ്ങളും,അതിരാത്രങ്ങളും,യജ്ഞങ്ങളും കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന തൃശൂര്‍-ആലുവ ഭാഗത്തെ തന്ത്രി മഠങ്ങളെക്കൂടി ഡിഫിക്കാരും പോലീസും ഒന്നു കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും.
വള്ളിക്കാവിലെ ഭക്തിയുടെ കച്ചവടക്കാരിക്ക് നല്ല ഐ.ഐ.എം.മാനേജര്‍മാരെ ശിക്ഷ്യ വേഷധാരികളായി നിയമിക്കാന്‍ കഴിഞ്ഞതുകൊണ്ട് വളരെ പ്രഫഷണലാകാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിസ്ത്യന്‍ പാതിരിമാരുടെ സോണിയ ബന്ധം പോലെ വള്ളിക്കാവിലെ ബിസിനസ്സുകാരിക്കും ശക്തമായ പിടിപാടുകളുണ്ട്. അതുകൊണ്ട് പെട്ടെന്നൊന്നും വള്ളിക്കാവില്‍ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട.പൊതുപരിപാടികളും,ജാഡ നംബറുകളും തല്‍ക്കാലത്തേക്ക് കുറച്ച് അവര്‍ ബുദ്ധിപരമായി നീങ്ങും എന്നു തന്നെ പ്രതീക്ഷിക്കാം.
കാരണം അവരുടെ ഉപദേശകര്‍ പ്രമുഖ ബ്രാന്‍ഡ് ഇമേജ് കണ്‍സല്‍ട്ടന്റ്നുമാരും,ബിസിനസ്സ് മാനേജുമെന്റ് ഗുരുക്കളുമാണ്.
സ്ത്രീയായതുകൊണ്ട് സ്ത്രീ പീഢനവും ആരോപിച്ചാല്‍ നടക്കില്ല. നിഴലുപോലിരിക്കുന്ന ആ കാവി വസ്ത്ര ധാരിതന്നെയായിരിക്കും ആ ഭക്തി കച്ചവട സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമ.
ചിത്രകാരനെപ്പോലെ ഭൂലോഗത്തെ വലിയ ആള്ക്കാരില് നിന്നും കമന്റു കിട്ടുന്നതില് സന്തോഷം. സന്തോഷ് മാധവനുള്പ്പെടുയുള്ളവരെ തോലിയുരിഞ്ഞ മീഡിയ ഈ പറഞ്ഞ പാര്ട്ടി വള്ളിക്കാവ് വിട്ട് പുറത്തിറങ്ങുമ്പോള് , അമ്മ കോഴിക്കാട്, അമ്മ കൊച്ചിയില്, അമ്മ കോത്താഴത്ത് മുതലായ വെണ്ടക്കാ തലക്കെട്ട് നിരത്തുന്നതാണ് ഏറ്റവും വലിയ നാണക്കേട്.
ReplyDeleteഅതു കലക്കി മാഷെ ..... ചിത്രകാരന്റെ കമന്റൂം സൂപ്പറായി.....
ReplyDeleteവായാടി,
ReplyDeleteഡോണ്ടൂ ഡോണ്ടൂ....
വള്ളിക്കാവിലൊക്കെ കൈവെച്ചാ...ഞാനൊന്നും പറയുന്നില്ല.
Any contribution, whether foreign or domestic, given to any organisation in India whether charitable, religious or political is not accounted for. Now it is the time for Samis and Asamis. But earlier when the Election commission asked for the IT returns of major political parties, all of them came together and their unanimous opinion was they will not (and should not) file an IT return.
ReplyDeleteLast week, there was the news that Germany was ready to give data to any country who is interested about the black money stashed in the Liechenstien. Government of India is not interested, why rock the boat?
The only way out is complete accountability, each penny to be tallied. But then in a country where the black economy is more powerful than the white, that is just a dream.
നല്ല പോസ്റ്റ്...ചിത്രകാരന്റെ കമ്മന്റും കൂടി ആയപ്പോള്‍ പൂര്‍ണ്ണം.
ReplyDeleteNB: അമ്മ കോത്താഴത്ത് എത്തുമ്പോള്‍ അറിയിക്കണേ!
ഇതിനു അനുബന്ധമായി ചേര്ത്ത് വായിക്കാവുന്നത് ഇവിടെ ഉണ്ട്.
ReplyDeleteനിങ്ങളുടെ ബ്ലോഗിന്റെ കഥ കഴിഞ്ഞു.
ReplyDeleteഈയിടെ ഒരു മന്ത്രവാദി മുസ്‌്‌ലിയാരെ സംശയത്തിന്റെ ഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കൈരളി ചാനലിനെക്കുറിച്ച് മുസ്‌്‌ലിയാരുടെ അടുക്കല്‍ പോകാറുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ അമ്മായി പറഞ്ഞത്:
'കൈരളി ചാനലിന്റെ കഥ കഴിഞ്ഞു'
"ചിത്രകാരനെപ്പോലെ ഭൂലോഗത്തെ വലിയ ആള്ക്കാരില് നിന്നും കമന്റു കിട്ടുന്നതില് സന്തോഷം."
ReplyDeleteവേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്നൊക്കെയൊരു ചൊല്ലുണ്ട്.
ആരാണ് ദൈവങ്ങളുടെ സൃഷ്ടാക്കള്‍ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമാണിത്.ബൂലോകത്തെ വലിയ ആള്‍
ചിത്രകാരന്‍! ഈ ആള്‍ക്കെന്തു വലിപ്പം വരും ,തൂക്കം വരും മൂപ്പരേ? എന്തുയരം വരും? ഇദ്ധേഹത്തെ ഭാവിയിലെ ബൂലോക ദൈവമാക്കി 'അവരാധി'ക്കുമോ? എന്നിട്ടാണ് ആള്‍ദൈവങ്ങള്‍ക്കെതിരെ എഴുത്തും കൊണ്ടിറങ്ങിയിരിക്കുന്നത്. ഇത്തരം 'എളിയ' മനസ്ത്ഥിതിക്കാര്‍ തന്നെയല്ലേ ആളെ ദൈവമാക്കുന്നതിനുള്ള പടിപൂജ ചെയ്യുന്നത്?.
ചുമ്മാ കെടന്നു നിലവിളിക്കാതെ റൈഡു നടത്തില്‍ കള്ളത്തരങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരട്ടെ
ReplyDeleteകാവലാന് സുഹൃത്തേ,
ReplyDeleteഏതു രംഗത്തായാലും, പഴമക്കാരെ(സീനിയേഴ്സ്) ബഹുമാനിക്കുക എന്നുള്ളത് ഒരു കീഴ് വഴക്കമാണ്. എന്നേക്കാളും വളരെ മുന്നേ ബ്ലോഗെഴുത്തു തുടങ്ങിയ ചിത്രകാരനെ ആ ബഹുമാനത്തിന്റെ അര്ത്ഥത്തിലാണ് വലിയ ആള് എന്ന് ഉദ്ദ്യേശിച്ചത്, അല്ലാതെ വ്യക്തി പൂജയല്ല. അമൃതാനന്ദമയിയെപ്പോലുള്ള മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്നതും, പ്രായത്തേയും, പഴക്കത്തേയും ബഹുമാനിക്കുന്നതുമായി കൂട്ടിക്കുഴക്കരുത്. താങ്കളുടെ ബ്ലോഗില് യുക്തി വാദികളെ ഭീകരര് എന്ന് വിളിച്ചിരിക്കുന്നതില് നിന്നും, വേശ്യയുടെ ചാരിത്ര പ്രസംഗം എന്നു എഴുതാന് പ്രേരിപ്പിച്ച ചേതോവികാരം മനസ്സിലാക്കാം. താങ്കള് ആരാധിക്കുന്ന ആര്ക്കെങ്കിലും കൊണ്ടക്കെല് ആത് നേരെ ചൊവ്വെ പറയാനുള്ള ചങ്കുറ്റം കാണിക്കണം.
പ്രിയ യോട് ഒരു വാക്ക്, ആരാണ് റെയ്ഡ് നടത്തുന്നത് അല്ലെങ്കില് നടത്തേണ്ടത് എന്ന് പറയണം. വായാടിക്കെന്തായാലും നാക്കു കൊണ്ടുള്ള റെയ്ഡേ പരിചയമുളളു.
ഇപ്പോള്‍ തന്നെ നമ്മുക്ക് കാണം ...സന്തോഷ് മാധവന്‍ തന്നെ പതുക്കെ മാദ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷനാകാന്‍ തുടങിയിരികുന്നു ...പുതിയ ഒരു ന്യൂസ് കിട്ടുന്ന വരേ ..അത്രയുമേ ഇതിനു ആയുസുള്ളു .ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ എല്ലാ ആള്‍ ദൈവങളെ പറ്റിയും പറഞ്ഞിട്ടുണ്ട്.. വന്നു കാണുക..
ReplyDeleteഒരു ഹെല്‍പ് വേണം ....കമന്റ് ബോക്സില്‍ എങനെ ആണ് ലിനക്സ് കൊടുകുന്നത്