ബെയ്ജിങ്ങ് ഒളിംപിക്സില് പങ്കെടുക്കുന്നില്ല എന്ന കേരള കായിക മന്ത്രി എം. വിജയകുമാറിന്റെ തീരുമാനം നിരാശാ ജനകമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്താവോ അറിയിച്ചു. കേന്ദ്ര സര്ക്കാര് ഉപാധികളോടെ ആണ് ചൈനീസ് സന്ദര്ശനാനുമതി അനുവദിച്ചിത് എന്നുള്ളതു കൊണ്ടാണ് മന്ത്രി വിജയകുമാര് ചൈനയിലുള്ള ഇന്ത്യന് ടീമിന് ആവേശം പകരാനുള്ള സന്ദര്ശനോദ്യമം വേണ്ടന്ന് വച്ചത്.
വിജയകുമാറിന് എത്തിച്ചേരാനിവില്ല എന്ന അറിഞ്ഞത് ഇന്ത്യന് ടീമിന്റെ മനോവീര്യം കെടുത്തിയതായും, അഞ്ജലി ഭാഗവതിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഷൂട്ടിങ്ങ് ടീമിന്റെ പ്രകടനത്തെ ചെറുതായി ബാധിച്ചതായും ഇന്ഡ്യന് ടീം മാനേജുമെന്റ് ബീജിങ്ങില് നിന്ന് അറിയിച്ചു. ആദ്യ 35 സ്ഥാനങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ച ടീമിന് 39 ആം സ്ഥാനം മാത്രം ലഭിച്ചതിന്റെ ഒരു കാരണം ഇതാണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. കമ്യൂണിസ്റ്റ് കാരനായ മന്ത്രിയോടുള്ള വിവേചനം കാരണം, ചൈനീസ് സര്ക്കാര് പ്രതികാരം വീട്ടിയതാണ് മോശം പ്രകടനത്തിന് കാരണമെന്ന് ടീമിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഒഫിഷ്യല് വെളിപ്പെടുത്തി. വരും ദിവസങ്ങളില് ചൈനീസ് സര്ക്കാരിന്റെ സമ്മര്ദ്ദംമൂലം ഏകദേശം 50 ഓളം സ്വര്ണ്ണ മെഡലുകള് പ്രതീക്ഷിച്ചു വന്നിരിക്കുന്ന ഇന്ഡ്യന് ടീം വെറും കയ്യോടെ മടങ്ങേണ്ടി വരുമായിരുക്കും എന്നും, ചൈനീസ് സര്ക്കാര് പ്രതികാര നടപടികള് സ്വീകരിക്കുമോ എന്ന ഭയം കായിക താരങ്ങള് ക്കുള്ളതായും ഈ ഒഫിഷ്യല് തുടര്ന്ന് അറിയിച്ചു.
നേരത്തേ ചൈനീസ് പ്രസിഡന്റിന്റെ പ്രത്യേക നടപടികള് മൂലംമാണ് ആദ്യ നിഷേധിച്ച സദ്ദര്ശനാനുമതി കേന്ദ്ര സര്ക്കാര് മന്ത്രി വിജയകുമാറിന് നല്കിയത്. ഇന്ഡ്യന് സര്ക്കാരില് ഇപ്പോള് ചൈനയിലുള്ള അമേരിക്കന് പ്രസിഡന്റ് വഴിയാണ് ചൈനീസ് സര്ക്കാര് സമ്മര്ദ്ദം ചെലുത്തിയത് എന്ന് പ്രധാന മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള് അറിയിച്ചു. ഒരു ഘട്ടത്തില് ആണവക്കാരറിന് ഈ പ്രശ്നം മൂലം ചൈന എതിര്പ്പ് പ്രകടിപ്പിക്കാന് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ബുഷിന്റെ പരാമര്ശങ്ങളാണത്ര സര്ക്കാരിന്റെ പെട്ടന്നുള്ള മനംമാറ്റത്തിനുള്ള കാരണം എന്നറിയുന്നു.
ആഗോള വലതു പക്ഷ ഗൂഢാലോചനയുടെ ഫലമാണ് കമ്യൂണിസ്റ്റ് ചൈനയില് നടക്കുന്ന ഒളിംപിക്സ് കാണാന് കമ്യൂണിസ്റ്റുകാരനായ മന്ത്രിക്ക് അനുമതി നിഷേധിക്കാന് കാരണമെന്ന് മുഖ്യമന്ത്രി പ്രസ്ഥാവനയില് അറിയിച്ചു.
അഷ്ടിക്ക് വകയില്ലാത്ത സംസ്ഥാനമാണെന്ന് ദുഷ്പേര് മാറ്റാന് കൂടിയാണ് മറ്റു സമ്പന്ന സംസ്ഥാനങ്ങളൊന്നും പൈസമുടക്കി ഒരു മന്ത്രിയേയും ചൈനക്ക് വിടാത്തപ്പോഴും കേരളം ഒരു പടി കൂടിക്കടന്ന് സ്പോടസ് കൌണ്സില് പ്രസിഡന്റിനേയും, സ്പോട്സ് സെക്രട്ടറിയേയും സര്ക്കാര് ചിലവില് ചൈനക്ക് വിടാന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒളിംപിക്സ് കാണലല്ല ചൈനീസ് വന്മതില് കാണലാണ് മന്ത്രിയുടേയും സംഘത്തിന്റെയും മുഖ്യ ലക്ഷ്യം എന്നുള്ളത് തല്പര കക്ഷികളുടെ കുപ്രചരണം മാത്രമാണെന്ന് മുഖ്യ മന്ത്രി പ്രസ്ഥാവനയില് തുടര്ന്ന് അറിയിച്ചു.
ഒളിംപിക്സ് കാണാന് പറ്റാത്തതില് ദുഖം ഇല്ലെങ്കിലും, വന്മതില് കാണാന് കഴിയാത്തത് ജീവിതത്തിലെ വലിയ നഷ്ടമാണെന്ന് സ്പോടസ് കൌണ്സില് സ്ഥിരം സെക്രട്ടറി ദാസനമായി ബന്ധപ്പെട്ടപ്പോഴ് അറിയിച്ചു. അടുത്ത ഒളിംപിക്സിന് ലണ്ടന് ബ്രിഡ്ജില് നിന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കാന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹം തുടര്ന്നറിയിച്ചു.
'വിജയകുമാറിന് എത്തിച്ചേരാനിവില്ല എന്ന അറിഞ്ഞത് ഇന്ത്യന് ടീമിന്റെ മനോവീര്യം കെടുത്തിയതായും, അഞ്ജലി ഭാഗവതിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഷൂട്ടിങ്ങ് ടീമിന്റെ പ്രകടനത്തെ ചെറുതായി ബാധിച്ചതായും ഇന്ഡ്യന് ടീം മാനേജുമെന്റ് ബീജിങ്ങില് നിന്ന് അറിയിച്ചു....'
ReplyDeleteഹിഹിഹിഹിഹിഹിഹിഹിഹിഹി
ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല തമാശ,
വിജയകുമാര്‍ജി അവിടെയെത്തി വെടി വച്ചിരുന്നെങ്കില്‍!
നല്ല ഹാസ്യം.
ReplyDeleteപക്ഷെ സംസ്ഥാന ഗവണ്മെന്‍റുമായി ആലോചിച്ച് ഒരു വെടിക്കുള്ള കോപ്പു തങ്ങള്‍ കൂട്ടുന്നുണ്ടെന്നുള്ള ഒരു സാമ്പിള്‍ വെടിയും പൊട്ടിക്കാന്‍ അദ്ദേഹം മറന്നില്ല
ReplyDelete:)
ReplyDeleteവിജയകുമാര്‍ ചെല്ലാത്തതിന് അഞ്‌ജലി ഭാഗവത് വിഷമിച്ച് സ്വര്‍ണ്ണം കളഞ്ഞേലും നമ്മുടെ പയ്യന്‍ അതിങ്ങു കൊണ്ടു പോന്നു.
ReplyDelete