കളമശ്ശേരിയിലെ എച്ച്.എം.ടി. വക 100 ഏക്കറില് ബ്ലൂ സ്റ്റാര് റിയല്സ്റ്റേഴ്സ് എന്ന സ്ഥാപനം തുടങ്ങുന്ന സൈബര് സിറ്റി പദ്ധതി വിവാദത്തിലായിരിക്കുകയാണ്. 4000 കോടി രൂപ ചിലവില് 40000 ത്തോളം പേര്ക്ക് തൊഴില് നല്കുമെന്ന വാഗ്ദാനവുമായാണ് ഈ കമ്പിനി പദ്ധതി പ്രഖ്യാപിച്ചിരുന്നത്. പക്ഷേ പദ്ധതിയുടെ തുടക്കത്തില് തന്നെ കല്ലു കടി ആരംഭിച്ചിരിക്കുകയാണ്. മറ്റ് ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല എന്ന നിബന്ധനയോടെ സര്ക്കാര് എച്ച്.എം.ടി ക്ക് നല്കിയ ഭൂമിയാണ് ഇപ്പോള് ഒരു സ്വകാര്യ സ്ഥാപനത്തിന് കൈമാറി എച്ച്.എം.ടി ആരോപണത്തിലായത്.
ഭൂമി വില്പനയുടെ ചരിത്രം
എച്ച്.എം.ടിയുടെ ഈ ഭൂമി വില്പന നടത്താന് , കേരള സംസ്ഥാന ഏജന്സിയായ കിറ്റകോയെകൊണ്ട്, മാനേജ്മെന്റ് ഡെവെലെപ്മെന്റ് പ്ലാന് എന്ന പേരില് ഒരു രൂപ രേഖ തയ്യാറാക്കിയിരുന്നു. 2004 ആദ്യത്തോടെ തന്നെ ഈ പ്ലാന് എച്ച്.എം.ടി മാനേജ്മെന്റിന് സമര്പ്പിച്ചു. ഒന്നിലധികം വിധത്തില് ഭൂമി വില്പന നടത്താന് കിറ്റകോ പദ്ധതികള് സമര്പ്പിച്ചിരുന്നു. ഭൂമി വില്പനയില് നിന്ന് ഉള്ള വരുമാനം തൊഴിലാളി ക്ഷേമത്തിനായി വിനിയോഗിക്കണമെന്ന ആവശ്യപ്പെട്ട് അക്കാലത്ത് തന്നെ തൊഴിലാളി യൂണിയനുകള് മനേജമെന്റിന് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് 2005 ഒക്ടോബര് മാസത്തില് മുംബയില് നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കോണമിക് ടൈസ് എന്നിവയില് ഭൂമി വില്പനക്കുണ്ട് എന്ന പരസ്യം നല്കി. ദൂരൂഹമായ ഒരു കാര്യം എന്താണെന്നു വച്ചാല്, ഇക്കാര്യ സൂചിപ്പിച്ചു കോണ്ട് കേരളത്തിലെ ഒരു പത്രത്തിലും പരസ്യം നല്ഡിയില്ല എന്നുള്ളതാണ്. കേരളത്തിലെ ജനങ്ങളുടെ ക്രയശേഷിയെ കുറച്ചു കണ്ടതു കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. ആ ടെണ്ടറില് പങ്കടുത്ത സ്ഥാപനങ്ങളില് സെന്റിന് 1.30 ലക്ഷം രൂപ നിരക്കില് 91 കോടി വാഗ്ദാനം ചെയ്ത ബ്ലൂ സ്റ്റാര് റിയല്റ്റേഴ്സ് ന് ഭൂമി 2006 അവസാനത്തോടെ കൈമാറുകയും ചെയ്തു.
വളരെ പ്രധാനപ്പെട്ട ഒരു സംഗതി. ഇത് എച്ച്.എം.ടി യുടെ ആദ്യത്തെ സ്ഥലം വില്പ്പനയല്ല ഇത് എന്നുള്ളതാണ്. ഏതാനും വര്ഷങ്ങള്ക്കു മുന്പ് എച്ച്.എം.ടി തങ്ങളുടെ 90 ഏക്കറോളം സ്ഥലം രണ്ടു സ്വകാര്യ വ്യക്തികള്ക്കായി വില്പ്പന നടത്തിയിരുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപ അന്ന് ലഭിക്കുകയും ചെയ്ടിരുന്നു. ആ സ്ഥലത്തെ എച്ച്.എം.ടി യുടെ ക്വാര്ട്ടേഴ്സുകള് പൊളിച്ചു കളഞ്ഞ് ഇപ്പോഴ് ഷോപ്പിങ്ങ് കോംപ്ളക്സ് നിര്മ്മിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് എച്ച്.എം.ടി യിലെ തൊഴിലാളി യൂണിയനു കളോ ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ഇപ്പോഴ് സ്ഥല വില്പ്പനക്കെതിരെ രൂക്ഷ വിമര്ശനം ഉയര്ത്തുകയും ചെയ്യുന്ന രാഷ്ടീയ പാര്ട്ടികളോ ഈ വില്പനയെ എതിര്ത്തു കണ്ടില്ല.
വാസ്തവത്തില് ഈ രണ്ട് ഭൂമി വില്പനകളും നിയമ വിധേയമല്ല. കാരണം ഭൂ പരിഷ്കരണത്തിന്റെ പരിധിയില് നിന്ന് രണ്ട് പ്രവശ്യമായി സര്ക്കാര് ഒഴിവാക്കി നല്കിയ 800 ഓളം ഏക്കറില് പെട്ട് ഭൂമിയാണിത്. മറ്റു കക്ഷി കളുടെ സഹകരണത്തെടെ വികസനത്തിന് എന്ന പേരില് മാറ്റി വച്ചിരുന്ന ഭൂമിയാണിത്. എച്ച്.എം.ടി മുന്പ് നല്കിയ ഭൂമിയില് നിന്ന് 400 ഏക്കര് തിരിച്ചടുത്തു കൊണ്ടുള്ള സര്ക്കാര് ഉത്തരവില് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാരണങ്ങള് കൊണ്ടാണ് നിയമ വകുപ്പ് ഈ ഭൂമി വില്പ്പനയെ എതിര്ത്തു കോണ്ട് സര്ക്കാരിന് ശുപാര്ശ നല്കിയത്. പക്ഷേ വ്യവസായ വകുപ്പും, റവന്യൂ വകുപ്പും ഇത് മറി കടന്നു കോണ്ടാണ് ഭുമി വില്പനക്ക് കൂട്ടു നിന്നത്.
എന്തു കൊണ്ട്
ഇതിന് ഉത്തരം കണ്ടെത്തണമെങ്കില് കുറച്ച് പുറകോട്ട് സഞ്ചരിക്കണം. ഏതാനും മാസം മുന്പ് എറണാകുളം ജില്ലയിലെ തന്നെ കാക്കനാട് കൊട്ടും കുരവയുമായ് മറ്റൊരു ഐ.ടി സംരഭത്തിന് തുടക്കും കുറിച്ചിരുന്നു -സ്മാര്ട്ട് സിറ്റി. സ്മാര്ട്ട് സിറ്റി പദ്ധതി ഇപ്പോഴ് മുഖ്യ മന്ത്രിയുടെ സ്വപ്ന പദ്ധതിയാണ്. മുന്പ് യു.ഡി.എഫ് സര്ക്കാര് വലിയ ആഘോഷമാക്കി കൊണ്ടു വരികയും, പ്രതി പക്ഷ എതിര്പ്പു കാരണം നടക്കാതെ പോകുകയും ചെയ്ത പദ്ധതി. പക്ഷേ അധികാരമേറ്റ അച്ചുതാനന്ദന് ദുബായ് കമ്പിനിയുമായി കനത്ത വിലപേശലിനോടുവില് പദ്ധതി വീണ്ടും ഉയര്ത്തിക്കൊണ്ടു വരികയും ചെയ്തു. പക്ഷേ യു.ഡി.എഫ്. സര്ക്കാരിന്റെ കാലത്ത് ദുബായ് കമ്പിനി മുന്നോട്ടു വച്ച പ്രധാന വ്യവസ്ഥകളിലൊന്നായ, മറ്റൊരു ഐ.ടി പാര്ക്ക് എറണാകുളം ജില്ലായിലോ, സമീപ പ്രദേശങ്ങളിലും അനുവദിക്കരുത് എന്നത് ഗവണ്മെന്റിന്റെ നിര്ബന്ധം കാരണം കരാറില് ഉഴ്പ്പെടുത്തിയില്ല. പക്ഷേ ഇക്കാര്യത്തില് മുഖ്യമന്ത്രിയുടെ ഓഫീസിന് നിര്ബന്ധം ഉണ്ടായിരുന്നോ എന്നു സംശയമാണ്. കാരണം, പുറമേ സര്ക്കാര് ദുബായ് കമ്പിനിയെക്കൊണ്ടു്, പല വ്യവസ്ഥകളും അംഗീകരിപ്പിച്ചു എന്ന് തോന്നിപ്പിക്കുമ്പോള് തന്നെ, കമ്പിനിക്കു വേണ്ടി പരമാവധി വിട്ടു വീഴ്ച ചെയ്യാന് സര്ക്കാര് ഒരുക്കമായിരുന്നു. ഉദാഹരണം, ബ്രഹ്മപുരം പദ്ധതിയോടനുബന്ധിച്ചുള്ള വൈദ്യത ബോര്ഡിന്റെ സ്ഥലം സ്മാര്ട്ട് സിറ്റിക്കായി തുച്ഛമായ വിലക്ക് നല്കാന് കാണിച്ച താപ്ലര്യം തന്നെ.
പക്ഷേ മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ ഈ സ്വേച്ഛാദിപത്യപരമായ നിലപാടുകളോടു് വ്യവസായ വകുപ്പിനും, മന്ത്രിക്കു ആദ്യം മുതല് തന്നെ എതിര്പ്പായിരുന്നു. അതു കൊണ്ടാണായിരിക്കാം സ്മാര്ട്ട് സിറ്റി ഉദ്ഘാടനച്ചങ്ങില് നിന്ന് വ്യവസായ മന്ത്രി വിട്ടുനിന്നത്.
ഇങ്ങനെയല്ലാമായിരിക്കുമ്പോഴാണ്, പുതിയ പദ്ധതിയുമായി പുതിയ കമ്പിനി വരുന്നത് അതും എറണാകുളം ജില്ലയില് തന്നെ. സ്മാര്ട്ട് സിറ്റിയെ അപേക്ഷിച്ച്, പുതിയ പദ്ധതിക്ക് ചില ഗുണങ്ങള് ചൂണ്ടിക്കാണിക്കപ്പെടുന്നു,
1. നെടുമ്പാശ്ശേരി വിമാനത്താവളവുമായ് കുറച്ചുകൂടി സാമീപ്യം, ഈ പദ്ധതി പ്രദേശത്തിനാണ്.
2. വ്യക്ത മായ രൂപ രേഖ. സ്മാര്ട്ട് സിറ്റിയുടെ പ്ലാനും പദ്ധതിയും ഇതു വരെ എങ്ങും എത്താതിരിക്കുമ്പോളാണ്, പുതിയ കമ്പിനി വ്യക്തമായ രൂപരേഖയും, പദ്ധതി യുമായി രംഗത്തെത്തുന്നത്.
3. പുതുതായ സ്ഥലം ഒന്നും വ്യക്തികളില് നിന്ന് ഏറ്റെടുക്കണ്ട. സ്മാര്ട്ട് സിറ്റിയുടെ സ്ഥലമെടുപ്പ് പലയിടത്തും തര്ക്കത്തില് കുടുങ്ങിക്കിടക്കുകയാണ്.
4. സ്വകാര്യ മാനേജ്മെന്റ്. സര്ക്കാരിന് ഓഹരി പങ്കാളിത്തമുള്ളതും, സര്ക്കാര് നിയന്ത്രണം ഉള്ളതുമായ സ്മാര്ട്ട് സിറ്റിയേക്കാള് ബഹു രാഷ്ട്ര കമ്പിനികള്ക്കാ സ്വീകര്യം സ്വകാര്യ മാനേജ് മെന്റ് ആകാം.
ഇതെല്ലാം സ്മാര്ട്ട് സിറ്റിയുടെ പ്രധാന്യം കുറക്കുമെന്നും, നഷ്ടത്തില് കലാശിക്കുമോ എന്നും ആശങ്കകള് ഉയര്ത്താം. സ്വാഭാവികമായും പുതിയ പദ്ധതി നടപ്പിലാക്കുന്നത് തടയുക എന്ന ലക്ഷ്യം മുന്പില് കണ്ടു കൊണ്ട് തല്പര കക്ഷികള് കരുനീക്കം നടത്തുന്നത് സ്വാഭാവികം. അറിഞ്ഞോ, അറിയാതെയോ മുഖ്യ മന്ത്രിയും ഇതില് പങ്കാളിയായിട്ടുണ്ട്. അതു കൊണ്ടാകാം, പുതിയ പദ്ധതി ഉത്ഘാടന ചടങ്ങില് അദ്ദേഹം സംബന്ധിക്കാതിരുന്നത്. വ്യവസായ വകുപ്പിനും, മന്ത്രിക്കും പക്ഷേ ഇതൊരു സ്മാര്ട്ട് സിറ്റി ബദല് പദ്ധതി എന്ന നിലയിലാകാം കാര്യങ്ങള്. നിയമ വകുപ്പ് കയ്യാളുന്ന എം.വിജയ കുമാറും ഇന്ന് പദ്ധതിക്കെതിരായ പ്രസ്ഥാവനയുമായി രംഗത്തു വന്നിട്ടുണ്ട്. പക്ഷേ ഇതിലെല്ലാം തെളിഞ്ഞ് കണ്ടത് സി.പി.എം ന്റെ ഗ്രൂപ്പു രാഷ്ട്രയത്തിന്റെ മറ്റൊരു മുഖം.
അവസാനം സംഭവിച്ചത്
ഹൈക്കോടതിയില് ഭൂമി വില്പന തടയണമെന്നാവശ്യപ്പെട്ട് ഹര്ജി നല്കി കഴിഞ്ഞു. നിയമു യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ പദ്ധതി വൈകുമെന്ന് ഉറപ്പായി കഴിഞ്ഞു. അതു തന്നെയായിരുന്നു ചിലരുടെ ആഗഹവും.
വില്‍ക്കാന്‍ അവകാശമില്ലാത്ത് ഭൂമി വില്‍ക്കാന്‍ എച്.എം.ടിക്ക് അവകാശമുണ്ടോ എന്നത് മാത്രമല്ലെ ഇവിടെ പ്രശ്നം. അതില്ലാത്തൊരു ഭൂമി പോക്കുവരവ് ചെയ്ത് നല്‍കിയതും തെറ്റ്. പോക്കുവരവ് ചെയ്ത് നല്‍കരുത് എന്ന നിയമോപദേശം മറികടന്നു എന്ന ഒറ്റക്കാരണമല്ലെ ഇവിടെ പ്രശ്നമായത്. ബാക്കി ഒക്കെ എന്തായാലും അടിസ്ഥാനപരമായി തെറ്റ് സംഭവിച്ചു എന്ന് കരുതേന്റി വരില്ലെ.
ReplyDeleteഈ വിഷത്തില്‍ ഞാന്‍ ഇട്ട പോസ്റ്റ് കാണുക
wyആടിനേ പട്ടിയാക്കാന്‍ കഴിവുള്ള താന്‍ വല്ല സിനിമാ ഗോസിപ്പും എഴുതിയാല്‍ നന്നായിരിക്കും.
ReplyDeleteഈ പണി തനിക്കു പറ്റില്ല.
ഭാവനാസൃഷ്ടിക്ക അല്‍പ്പമെങ്കിലും ലോജിക് വേണ്ടെ?
രമേശ് ചെന്നിത്തലക്കും ഹസനും ഇതിലും ബുദ്ധിയുണ്ട് മാഷേ.
പ്രിയ സുഹ്രത്തേ,
ReplyDeleteഅനധികൃതമായ ഭൂമി വില്പനയെ ഞാനൊരിടത്തും ന്യായീകരിച്ചിട്ടില്ല. മുന്പ് ഭൂമി വില്പന നടന്നപ്പോഴ് ഇല്ലാത്ത വിവാദം ഇപ്പോഴ് ഉണ്ടായതിനെ മാത്രമെ ചോദ്യം ചെയ്തുള്ളു. പിന്നെ ഭാവനാശേഷിയുള്ളവരെല്ലാം സിനിമാ ഗോസിപ്പ് എഴുതാന് മാത്രെമെ അതു ഉപയോഗിക്കുന്നുള്ളു എന്ന് തോന്നുന്നുണ്ടോ. തല്കാലം എന്റെ പണിയെ വിലയിരുത്താനുള്ള അവകാശം ഞാന് മൊത്തമായിട്ട് വിനയത്തിന് തന്നിട്ടില്ല, അത് തരുമ്പോള് പണി നിര്ത്താന് പറഞ്ഞാല് പോരെ.