Sunday, September 7, 2008

എന്തുകൊണ്ട് ഇടതു പക്ഷം ആണവ കരാറിനെ ഇത്രമാത്രം എതിര്ത്തു


കഴിഞ്ഞ മൂന്നു ദിവസത്തോളമായി വിയന്നയില് നടന്ന ചര്‍ച്ചകള്‍ അവസാനം ഇന്ത്യക്ക് അനുകൂലമായി തിരിഞ്ഞിരിക്കുകയാണ്. വന്‍ ശക്തികള്‍ ആയ അമേരിക്കയും, ഫ്രാന്സും, ബ്രിട്ടനും പോലുള്ള രാജ്യങ്ങള് കരാറിനുവേണ്ടി ശക്തമായ വാദിച്ചപ്പോള്‍ അസ്ട്രിയയുമ് അയര് ലന്റും പോലുള്ള രാജ്യങ്ങള് എതിര്പ്പുമായി ഇറങ്ങിത്തിരിച്ചത് എല്ലാവരേയും ഒരു പോലെ അത്ഭുതപ്പെടുത്തി. അത്രയൊന്നും ലോക രാജ്യങ്ങള്ക്കിടയില് സ്വാധീനമില്ലാത്തതും, സൈനിക ശേഷിയുടേയും മറ്റും കാര്യത്തില് വളരെ പുറകിലുമായ ഈ രാജ്യങ്ങളുടെ നീക്കം പലരുടേയും പുരികങ്ങള് ഉയര്‍ത്തിയത്തില്‍ സംശയമില്ല. പക്ഷേ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നു പറയുന്ന പോലെ ചര്ച്ച മൂന്നാം ദിവസത്തിലേക്ക് നീളാന് ഇതു കാരണമായി. ഒന്നും കാണാതെ ഈ രാജ്യങ്ങള് പ്രതിഷേധങ്ങളുമായി ഇറങ്ങുകയില്ല എന്ന് എല്ലാവര്ക്കും ആദ്യമേ തോന്നിയതാണ്, പുറമേ കാരാറിനെ എതിര്ക്കില്ല എന്നു തോന്നിച്ച ചൈനയാണ് തിരശ്ശീലക്കു പുറകിലെന്ന് അധികം താമസിയാതെ വ്യക്തമായി. ചില ശിഖണ്ഠി കളെ മുന്നില് നിര്ത്തി ചൈന നടത്തിയ കളി ഇന്ത്യക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയാണെന്ന് പറയാതെ വയ്യ. പക്ഷേ ചൈനയെ ശരിക്ക് അറിയാവുന്നവരാരും ഇത് അപ്രതീക്ഷിതമാണെന്ന് പറയില്ല. കാരണം ഇന്ത്യാ - ചീന ബായി- ബായി എന്നു പറഞ്ഞ നേതാവ് ചൈനയില് തിരിച്ചെത്തുന്നതിനു മുന്പേ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ ആണവര്‍

ചൈനയാണ് ഇന്ത്യയുടെ പ്രധാന ശത്രുവെന്നും, ചൈനക്കെതിരെയുള്ള പ്രധിരോധത്തിനു വേണ്ടിയാണ് അണു പരീക്ഷണം നടത്തിയെതെന്നും ഉള്ള 1998 ല് ബുദ്ധന്‍ വീണ്ടും ചിരിച്ചതിനു ശേഷം, അന്നത്തെ പ്രധിരോധമന്ത്രിയായ ജോര്ജ്ജ് ഫെര്‍ണണ്ടാസ് പറഞ്ഞ വാക്കുകള് എക്കാലത്തും പ്രസക്തമാണ്. യഥാര്ത്ഥില് ആരാണ് ഇന്ത്യയുടെ ശത്രു. അമേരിക്കയോ ചൈനയോ. ഇന്ത്യയുമായി ഒരു പ്രാവശ്യം യുദ്ധം ചെയ്യുകയും, ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്ററുകളോളും ഇന്ത്യന് ഭൂവിഭാഗം കൈവശപ്പെടുത്തകയും, അരുണാചല് പ്രദേശ് തങ്ങളുടേതാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുകയും ചെയ്യുന്ന ചൈനയോ, ഇന്ത്യയുമായി അപ്രകാരം ഒരു പ്രശ്നങ്ങളും ഇല്ലാതിരിക്കുകയും, ലക്ഷക്കണക്കിന് ഇന്ത്യാക്കാര്ക്ക് മികച്ച ജോലിയും, ജീവിത സാഹചര്യങ്ങളും ഒരുക്കിയിരിക്കുന്ന അമേരിക്കയോ. ആണവക്കരാര് മുസ്ലീം വിരുദ്ധമാണെന്നും ചില കേന്ദ്രങ്ങളില് നിന്നു് പരാമര്ശങ്ങളുണ്ടായിരുന്നു. അതിനുള്ള മറുപടിയാണ് നാഷണല് കോണ്ഫറന്സ് നേതാവ് ഉമര് അബ്ദുള്ള മന്മോഹന് സര്ക്കാരിന്റെ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ലോക് സഭയില് ചെയ്ത പ്രസംഗം. "ഞാന് ഒരു മുസല്മാനാണ്. ഒരു ഇന്ത്യന് മുസ്ലമാന്, ഇന്ത്യയിലെ ജനങ്ങളുടെ ശത്രു ആരോണോ, അവരാണ് ഇന്ത്യന് മുസ്ളീങ്ങളുടെയും ശത്രു, അല്ലാതെ ഇന്ത്യയിലെ മുസ്ളീങ്ങള്ക്ക് മാത്രമായി ഒരു ശത്രുവില്ല. ഇന്ത്യയിലെ മറ്റു മതസ്ഥരായ ജനങ്ങളെ ഈ കരാര് എങ്ങിനെ ബാധിക്കുന്നുവോ അപ്രകാരം മാത്രമെ മുസ്ളീങ്ങളെയും ബാധിക്കൂ. ഗുണമാണെങ്കില് എല്ലാവര്ക്കും ഒപ്പം ഗുണം, ദോഷമാണെങ്കില് അപ്രകാരം". അന്നത്തെ ചര്ച്ചയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്നാണിത്.
മുസ്ളീം വിരുദ്ധമാണെന്ന് പറഞ്ഞ് സമാജ് വാദി പാര്ട്ടിയെപ്പൊലെ മുസ്ളീം വോട്ടു ബാങ്ക് ലക്ഷ്യമിടുന്ന പാര്ട്ടികളെ കൂടെ നിര്ത്താന് കമ്യൂണിസ്റ്റ് പാര്ട്ടികള് പ്രയോഗിച്ച ഒരു അടവായിരുന്നു അത്. ആണവകരാര് നടപ്പിലാക്കുന്നത് അമേരിക്കക്ക് ഇന്ത്യയെ അടിയറവു വക്കുന്നതാണെന്നും, ഇന്ത്യയുടെ വിദേശ നയത്തില് നിന്നുള്ള പ്രകടമായ മാറ്റമാണ് അതെന്നുമാണ് കമ്യൂണിസ്റ്റ് കാരുടെ മറ്റൊരു വാദം. പക്ഷേ സാമ്രാജ്യത്വം, അമേരിക്ക മുതലായ ചര്‍വിത ചരവണങ്ങള്‍ ആയ വാക്കുകള് ഉപയോഗിച്ച് ജനങ്ങളെ വിഢ്ഡികളാക്കിയരുന്ന കാലം കഴിഞ്ഞു . കമ്യൂണിസത്തിന്റെ പ്രതീക്ഷയും, പ്രതിരൂപവുമായ ചൈനപോലും ഇപ്പറഞ്ഞ സാമ്രാജ്യത്ത്വത്തെ രണ്ടും കൈയും നീട്ടി സ്വാഗതം ചെയ്യുകയാണ്.
ആണവക്കരാറ് നടപ്പിലാകുന്നത് അമേരിക്കക്കും ഗുണവും, ഇന്ത്യക്ക് ദോഷവും ആണെന്നാണ് പിന്നോരു വാദം. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം, ഇന്ത്യലുയര്ന്നതു പോലെയോ അതിലേറയോ, വിമര്ശനം ബുഷ് ,സര്ക്കാരിന് ഇതിന്റെ പേരില് കേട്ടു കഴിഞ്ഞു, ഇനി കരാര്‍ അന്തിമമായി കോണ്‍ഗ്രെസ്സ്നു മുന്നിലെത്തുമ്പോള് രൂക്ഷമായ വാദ പ്രതിവാദം ഉയരാം. കേവല രാഷ്ടീയ ലാഭത്തിനു വേണ്ടി ഇത്തരം വിഷയങ്ങള് ഉപയോഗിക്കുന്നവരല്ല അമേരിക്കന് രാഷ്ടീയക്കാര്. തീര്ത്തും അമേരിക്കക്ക് അനുകൂലമായ കരാര്‍ അണെങ്കില് ഇതു പോലെ ഒരു എതിര്‍പ്പും അമേരിക്കന്‍ രാഷ്ട്രീയക്കാരില്‍ നിന്നും പ്രതീക്ഷിക്കേണ്ട. ഇനി മന്മോഹന്റെയും, കോണ്ഗ്രസ്സിന്റെയും കാര്യം, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഒരു രാഷ്ടീയ ലാഭവും തരുന്നതല്ല ആണവക്കരാര്, പ്രത്യേകിച്ചും ഇന്ത്യയുടെ രാഷ്ടീയഭാവി തീരുമാനിക്കുന്ന ഹിന്ദി മേഖലകളില്. ഇക്കാര്യത്തില് അമേരിക്കക്കും, ഇന്ത്യയ്ക്കും താല്പര്യങ്ങളുണ്ട്, പക്ഷേ അവ പരസ്പര പൂരകങ്ങളാണ്. ഊര്ജ്ജ പ്രതിസന്ധി നേരിടുന്ന ഇന്ത്യയെപ്പോലെ വലിയൊരു രാജ്യം പെട്രോളിയം ഇന്ധനങ്ങളിലേക്ക് കൂടുതലായി തിരിഞ്ഞ് അവയുടെ വില വര്ദ്ധനവിലേക്കും തന്മൂലം അമേരിക്കയുടെ സാമ്പത്തിക മേഖലക്ക് കൂടതല് ആഘാതം ഏല്പിക്കാനും അമേരിക്ക ആഗ്രഹിക്കുന്നില്ല. രണ്ട് ആണവ സാമഗ്രികളുടെ ഇന്ത്യയിലെ വലിയ വിപണി അമേരിക്കന് കമ്പിനികള് കരഗതമാക്കാന് ആഗ്രഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആണെങ്ങില്‍ ബുദ്ധന് ആദ്യമായി ചിരിച്ചപ്പോള് മുതല് നേരിടുന്ന വിവേചനം അവസാനിപ്പിച്ചു കിട്ടാനുള്ള സുവര്ണാവസരവും.
കരാര് ഇന്ത്യയെ ഇനി ഒരു ആണവ പരീക്ഷണം നടത്തുന്നതില് നിന്നും തടയും എന്നതാണ് കമ്യൂണിസത്തിന്റെ അടുത്ത വ്യഥ. അവര്‍ക്ക് യഥാര്‍ഥത്തില്‍ ആ വ്യഥക്ക് അവകാശമുണ്ടോ. വാജ് പേയി സര്‍ക്കാര്‍ ആണവ പരീക്ഷണം നടത്തിയപ്പോള് ഏറ്റവും വലിയ എതിര്‍പ്പുമായി രാജ്യ വ്യാവക പ്രചരണം നടത്തിയവരാണ് കമ്യൂണിസ്റ്റുകാര്. ഇതു ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസം തന്നെയാണ്. ഇനിയൊരു പരീക്ഷണം നടത്താന്‍ ഇന്ത്യയ്‌ങ്ങാനും തുനിഞ്ഞാല്‍ , ആണവക്കരാര് റദ്ദായിപ്പോകുമെന്നതു കൊണ്ട് ആതു ചെയ്യാന് പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടേക്കാം.

പക്ഷേ ഇനിയൊരു ആണവ പരീക്ഷണം ആവശ്യമാണോ. ആണവ പരീക്ഷണം കൊണ്ട് ഒരു രാജ്യം രണ്ടു കാര്യങ്ങളാണ് ലക്ഷ്യമാക്കുന്ന്. ഒന്ന് ഒരു അണു ബോബ് ഉണ്ടാക്കാനാവശ്യമായ ഡാറ്റ കളക്റ്റ് ചെയ്യുക, രണ്ടാമത്തേതും പരമപ്രധാനവുമായ ലക്ഷ്യം മറ്റുള്ളവരെ തങ്ങള്ക്ക് ഒരു അണു ബോബ് ഉണ്ടാക്കാനാവശ്യമായ ശേഷിയുണ്ടെന്ന് ബോധ്യമാക്കുക. ഇതു രണ്ടും ഇന്ത്യ ഏകദേശം പൂര്‍ണമായിത്തന്നെ നേടിക്കഴിഞ്ഞു. ഇനി ആണവക്കരാറിലൊന്നും ഒപ്പിടാതെ ഇന്ത്യ ഒരു ആണവ പരീക്ഷണം നടത്തി എന്നു വക്കുക. ഇന്നത്തെ സാഹചര്യത്തില് എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
ചൈന എന്‍.എസ്സ്.ജി യോഗത്തില് മറ്റു രാജ്യങ്ങളെ മുന്നില് നിര്ത്തിക്കളിച്ചതും,
ഇവിടത്തെ കമ്യൂണിസ്റ്റുകാരുടെ എതിര്‍പ്പും കൂട്ടിവായിച്ചാല് എല്ലാവുടെ മനസ്സിലും ഉയരുന്ന ഒരു ചൊദ്യമുണ്ട് . രാജ്യ സ്നേഹവും പറഞ്ഞ് ഇവര് കളിച്ച കളിയുടെ പിന്നില് യഥാര്ത്ഥത്തില് ആരാണെന്ന്

6 comments:

  1. ചൈനയാണ് ഇന്ത്യയുടെ പ്രധാന ശത്രുവെന്നും, ചൈനക്കെതിരെയുള്ള പ്രധിരോധത്തിനു വേണ്ടിയാണ് അണു പരീക്ഷണം നടത്തിയെതെന്നും ഉള്ള 1998 ല് ബുദ്ധന് വീണ്ടും ചിരിച്ചതിനു ശേഷം, അന്നത്തെ പ്രധിരോധമന്ത്രിയായ ജോര്ജ്ജ് ഫെര്ണാണ്ടസ് പറഞ്ഞ വാക്കുകള് എക്കാലത്തും പ്രസക്തമാണ്. യഥാര്ത്ഥില് ആരാണ് ഇന്ത്യയുടെ ശത്രു. അമേരിക്കയോ ചൈനയോ. ഇന്ത്യയുമായി ഒരു പ്രാവശ്യം യുദ്ധം ചെയ്യുകയും, ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്ററുകളോളും ഇന്ത്യന് ഭൂവിഭാഗം കൈവശപ്പെടുത്തകയും, അരുണാചല് പ്രദേശ് തങ്ങളുടേതാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുകയും ചെയ്യുന്ന ചൈനയോ, ഇന്ത്യ യുമായി അപ്രകാരം ഒരു പ്രശ്നങ്ങളും ഇല്ലാതിരിക്കുകയും, ലക്ഷക്കണക്കിന് ഇന്ത്യാക്കാര്ക്ക് മികച്ച ജോലിയും, ജീവിത സാഹചര്യങ്ങളും ഒരുക്കിയിരിക്കുന്ന അമേരിക്കയോ.

    ReplyDelete
  2. good observation.
    pl. correct the typos.
    We need to also read with this that it was the chinese who supplied Nuclear capability to Pak. The even conducted a test for the Pak, as early as 1990.
    We need to expose the anti-india stance of the so called anti-nuclear, progressive, intellectuals- starting from Arundhati Roy.
    Probably it is fasionable for this tribe of writers to be anti-national.Or perhapse, this tendency may have some genetic reasons too.

    ReplyDelete
  3. Good observation.
    Pl. correct the typos.
    We need to also read alongwith this, that it was the Chinese who supplied nuclear capability to Pak. They even conducted a test for the Pak, as early as 1990.
    We need to expose the anti-India stance of the so called anti-nuclear, progressive, intellectuals- starting from Arundhati Roy.
    Probably it is fasionable for this tribe of writers to be anti-national.Or perhapse, this tendency may have some genetic reasons too.

    ReplyDelete
  4. വായാടി മലയാളി
    അമേരിക്കന്‍ വിരോധ- ചൈന പ്രീണന അജണ്ടയില്‍ അടിമുടി കുളിച്ചുകൂത്താടി വിജ്രുംഭിച്ചു നില്‍ക്കുന്ന ചൈനയുടെ ആണവക്കരാര്‍വിരോധ തൊഴിലാളികള്‍ക്കു ഇതൊന്നും തലയില്‍ കയറാനുള്ള സമയമായിട്ടില്ല.
    ക്ഷമിക്കൂ ഒരു പത്തുവര്‍ഷം കൂടി..
    ശരിയായ ദിശയിലുള്ള നിരീക്ഷണങ്ങള്‍...

    ReplyDelete
  5. പ്രതീക്ഷിച്ച പോലെ പിണറായി സഖാവ് ചൈനയെ ശത്രുവായി കാണാനുള്ള ശ്രമങ്ങള്ക്കെതിരെ പ്രതികരിച്ചിരിക്കുന്നു. ചൈനയെ ശത്രുപക്ഷത്തു നിര്ത്തുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന് സംര് വ വിജ്ഞാനകോശല്ലന്നാണ് സഖാവിന്റെ കണ്ടെത്തല്. അതിന് സര് വ വിജ്ഞാന കോശമാവേണ്ട സഖാവെ ഇന്ത്യാ ചരിത്രം സ്കൂളില് പഠിപ്പിക്കുമ്പോള് മുദ്രാവാക്യം വിളിക്കാനും മാഷന്മാരെ തല്ലാനും പോകാതെ, ക്ലാസില് ഇരുന്നാല് മതി.

    ReplyDelete
  6. സഖാവെ ഇന്ത്യാ ചരിത്രം സ്കൂളില് പഠിപ്പിക്കുമ്പോള് മുദ്രാവാക്യം വിളിക്കാനും മാഷന്മാരെ തല്ലാനും പോകാതെ, ക്ലാസില് ഇരുന്നാല് മതി.
    yes..

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്