ഗുരുവായൂര് ക്ഷേത്രത്തിലെ നിവേദ്യത്തില് സിഗററ്റ് കുറ്റി കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദം ജീവനക്കാരുടെ സമരത്തില് എത്തിയതോടെ പുതിയൊരു തലത്തിലേക്ക് ഉയര്ത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ക്ഷേത്ര നിവേദ്യത്തില് സിഗററ്റ് കുറ്റി കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാലു ജീവനക്കാരെ സസ്പെന്റ് ചെയ്തിരുന്നു. ഇതില് പ്രതിഷേധിച്ച് മറ്റു ജീവനക്കാര് മെല്ലപ്പോക്ക് സമരം ആരംഭിച്ചിരിക്കുകയാണ്. വളരെ വിശുദ്ധിയോടെയും, ഭക്തിയോടെയും തയ്യാറാക്കേണ്ട നിവേദ്യത്തില് സിഗററ്റ് കുറ്റി കണ്ടെത്തിയട്ടുണ്ടങ്കില് അത്തരക്കാലെ ഒരിക്കലും വച്ചു പൊറുപ്പിക്കാന് പാടില്ലാത്തതാണ്, അതിനു് മറ്റു ജീവനക്കാര് സരവ്വാത്മനാ സഹകരിക്കുകയും വേണം. പക്ഷേ സാധാ വ്യവസായ തൊഴിലാളികളെപ്പോലെ സഹജീവി അനുഭാവം പ്രകടിപ്പിച്ച് അവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണ് ക്ഷേത്ര ജീവനക്കാര്. പക്ഷേ അതില് അത്ഭുത്തിന് വകുപ്പില്ല അവിശ്വാസികള് എന്നു നടിക്കുന്ന ഇടതു പക്ഷം ഉള്പ്പെടയുള്ള രാഷ്ട്രീയ കക്ഷികള് തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുകയും, ആവിടെ രാഷ്ട്രീയ അഫിലിയേഷനുകളുള്ള ട്രേഡ് യൂണിയനുകള് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
സമാനമായ സംഭവം തന്നെയാണ് ശബരിമല മേല് ശാന്തി നിയമനത്തിനും നടന്നിരിക്കുന്നത്. പൂണൂല് ധാരിയായ ബ്രാഹ്മണ്യത്തിനു മാത്രം എത്തി നോക്കാന് സാധിക്കുന്ന അവിടെ നടക്കുന്നത് പുറത്തറിയിക്കാന് പറ്റാത്തതാണ്. ഇത്തവണത്തെ ശബരിമല മേല് ശാന്തിയുടെ സ്ഥിര ജോലി പൂജ നടത്തലല്ല, കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ സി.ഡാകിലെ ഡ്രാഫ്റ്റ് മാന് ജോലിയാണ്. തിരുവനന്തപുരത്തെ ഏതോ ആല്ത്തറകളില് വിളക്കുവച്ചതാണ് പൂജാ പരിചയം. മാളികപ്പുറം മേല് ശാന്തിക്ക് അഭിമുഖത്തില് സംസ്ക്രതത്തിന് ലഭിച്ചത് പൂജ്യം മാര്ക്കും. പക്ഷേ എന്തുകൊണ്ടോ, ആഭിമുഖത്തില് 10 റാങ്കില് ആദ്യ 7 നു വെളിയിലായിരുന്ന ഇവരെയാണ് ഭഗവാന് പ്രിയം. പൂര്ണ അവിശ്വാസിയും, നമ്പൂതിരിപ്പാടിന്റെ മരുമകനുമായ ഗുപ്തന് ഇവിടത്തെ ഭരണാധികാരിയാകാമെങ്കില് പിന്നെ എന്താ ആവാന് പറ്റാത്തത്.
അരവണയില് എലിവാലു കിടന്നാലും, നിവേദ്യത്തില് ബീഡിക്കുറ്റി കിടന്നാലും, നിത്യ ബ്രഹ്മചാരിയായ ഭഗവാന്റെ പിതൃ സ്ഥാനത്തു നില്ക്കുന്ന ആള് സകല ഫ്ളാറ്റിലും കയറി കാമം തീര്ത്താലും ഭഗവാന് അപ്രിയം ഇല്ല. പക്ഷേ സന്നിധാനത്തിന്റെ പരിസരത്തെങ്ങാനും സ്ത്രീ സാന്നിധ്യമുണ്ടായാല് ഭഗവാന്റെ കണ് ട്രള് പോകും, തിരിച്ചറിഞ്ഞില്ലെങ്കില് ആര് ക്ഷേത്രത്തിനകത്തു പ്രവേശിച്ചാലും ഒരു പ്രശ്നവുമില്ലാത്ത ഭഗവാന്, തിരിച്ചറിയുന്ന ആളുടെ പത്തു തലമുറ മുന്പ് ഉള്ളവരും ഹിന്ദു മതത്തില് ജനിച്ചവരല്ലെങ്കില് ശുദ്ധികലശം നടത്തണം. ഇതെല്ലാം ഭഗവാന് പറയുന്ന കാര്യങ്ങളല്ല, പ്രതിപുരുഷന്മാരെന്ന് അവകാശപ്പെടുന്ന ആളുകളുടെ ജല്പനങ്ങളാണ്.
ഛേഛെ...!!
ReplyDeleteവിവരക്കേടു പറയാതിരിക്കൂ...!!!!
ദേവനു മുന്നില്‍ മന്ത്ര തന്ത്രങ്ങളുടെ അകമ്പടിയോടെ
പൂജിക്കപ്പെട്ട നിവേദ്യത്തെ ബീഡിക്കുറ്റിയെന്നും,
അരി,ശര്‍ക്കര തുടങ്ങിയ ഘടക പദാര്‍ത്ഥങ്ങളെന്നും
വിശേഷിപ്പിക്കുന്നതുതന്നെ ദൈവദോഷമാണെന്നറിഞ്ഞൂടെ ????
പൂജിക്കപ്പെട്ട വസ്തുക്കളെ പരമ പവിത്ര നിവേദ്യം എന്നു
മനസ്സിലാക്കി ദൈവത്തെ സ്മരിച്ച് അങ്ട് ഉള്‍ക്കൊള്വ.
അതെ പാടുള്ളു ട്ട്വോ !!!. :)