Wednesday, January 23, 2008

ഇന്ത്യ ഇസ്രയേലിന്റെ ഉപഗ്രഹം വിക്ഷേപിച്ചു

ഇന്ഡ്യ ഇസ്രയേലിന്റെ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ബി.ബി.സി. റിപ്പോര്ട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലര്ച്ചെ ശ്രീഹരിക്കോട്ടയില് നിന്നായിരുന്നു വിക്ഷേപണം. ഇന്ഡ്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണം മാത്രം അണിത്. വളരെ രഹസ്യമായിട്ടും അധികം ആരും അറിയാതെയും ആയിരുന്നു വിക്ഷേപണം.

ഇറാന്റെ ആണവ രഹസ്യങ്ങള് ചോര്ത്താന് വേണ്ടിയാണ് ഇസ്രയേല് ഈ അത്യന്താധുനിക ഉപഗ്രഹം വിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലേയും ഇസ്രയേലിലേയും പ്രധാന ശാസ്ത്രജ്ഞന്മാര് വിക്ഷേപണം വീക്ഷിക്കാന് എത്തിയിരുന്നു. ഒരു പി.എസ്സ്.എല്.വി. റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
വാണിജ്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് അമേരിക്കയും, യൂറോപ്യന് സ്പേസ് ഏജന്സിയും, റഷ്യയും,ചൈനയും ആയി മത്സരിക്കാനുള്ള ഇന്ത്യയുടെ ക്ഷമത ഒന്നു കൂടി വെളിവാക്കുന്ന സംഗതിയാണിത്. ഈ രാജ്യങ്ങളേക്കാളും കുറഞ്ഞ ചിലവില് ഉപഗ്രഹങ്ങള് വിക്ഷേപിക്കാന് ഇന്ത്യക്കാവും എന്നു ഉറപ്പാണ്. ഈ വിജയത്തോടെ കൂടുതല് രാജ്യങ്ങള് ഉപഗ്രഹങ്ങള് ശൂന്യാകാശത്തെത്തിക്കാന് ഇന്ത്യയെ സമീപിച്ചേക്കാം.


വളരെ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കാവുന്ന ഒരു സംഗതിയാണിത്. കാരണം വിക്ഷേപിച്ചത് ഇസ്രയേല് ഉപഗ്രഹം, ഇറാനെ ലക്ഷ്യം വച്ച് കൊണ്ടുള്ളത്. വളരെ നാളുകളായുള്ള ആക്ഷേപമാണ് ഇന്ത്യ ഇസ്രയേലും, അമേരിക്കയും ആയി അച്ചുതണ്ട് ഉണ്ടാക്കുന്നു എന്നുള്ളത്. അത് ഈ ആരോപണത്തെ ഒന്നു കൂടി ഉറപ്പിക്കന്നതാണ്. വെറും രണ്ടാമത്തെ വാണിജ്യ വിക്ഷേപണമായിരുന്നിട്ടു പോലും ഇത് മാധ്യമങ്ങള് ആറിയാതെ ചെയ്ത കേന്ദ്ര സര്ക്കാര് നടപടി സംശയം ജനിപ്പിക്കുന്നതാണ്. സാധാരണ ഗതിയില് ഒരു വിദേശ രാജ്യത്തിന്റെ ഉപഗ്രഹം അതു ചാര ഉപയോഗത്തിനുള്ളത്, വിക്ഷേപിക്കുന്പോഴ് തീര്ച്ചയായും അത് ജനങ്ങള്ക്ക് മുന്കൂട്ടി അറിയാനുള്ള അവകാശം ഉണ്ട്. ഈയിടെയായ് രാജ്യത്തിന്റെ അഭിമാന സ്തംഭം ആയ ഐ.എസ്സ്.ആര്.ഒ യുടെ പല നടപടികളും സംശയം ജനിപ്പിക്കുന്നതാണ്.


പൊതുവെ വഷളായ യു.പി.എ. ഇടത് ബന്ധം ആ വാര്ത്ത പുറത്ത് വരുന്നതോടെ ഒന്നു കൂടി മോശമാകാനാണ് സാധ്യത. മിക്കവാറും പ്രകാശ് കാരാട്ട് മന്മോഹന് സിംഗിനെ വിരട്ടാന് ഒരു കാരണം കൂടി കിട്ടിയ സന്തോഷത്തിലാവും. വിരട്ടലേ ഉണ്ടാവൂ സര്ക്കാരിനെ വീഴ്ത്താനുള്ള ആസ്ഥിയൊന്നും അവിടെയില്ലെന്ന് ആര്ക്കാണ് അറിയാത്തത്. പൊന്മുട്ടയിടുന്ന താറാവിനെ വിവരമുള്ളവരാരെങ്കിലും കൊന്നു തിന്നുമോ.

4 comments:

  1. ഇന്ഡ്യ ഇസ്രയേലിന്റെ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ബി.ബി.സി. റിപ്പോര്ട്ട് ചെയ്യുന്നു

    ReplyDelete
  2. അന്തോണിച്ചായന്‍ പ്രതിരോധം കയ്യാളാന്‍ തുടങ്ങിയതില്‍ പിന്നെ പലതും പലരും പറഞ്ഞു കേള്‍ക്കുന്നു.. ഇസ്രയാലുമായുള്ള ബന്ധം ഇന്ത്യയ്ക്കും ഇന്ത്യയ്ക്കാര്‍ക്കും ഗുണം ചെയ്യില്ല.. ദൂര വ്യാപകമായ പ്രത്യാഘ്യാതങ്ങള്‍ക്ക്‌ ഇടവരുത്തും

    ReplyDelete
  3. ഇസ്രായേലുമായുള്ള ബന്ധം ഇന്ത്യക്കും ഇന്ത്യാക്കാര്‍ക്കും ഗുണമാകില്ല എന്ന് പറഞ്ഞത്‌ മനസിലായില്ല. ഇസ്രായേലില്‍ നിന്ന് മികച്ച സാങ്കേതിക വിദ്യയും കാര്‍ഷിക മാതൃകകളും നമുക്ക്‌ ലഭിക്കും. നേടാന്‍ കഴിയുന്നത്‌ നേടുക എതിര്‍ക്കണ്ടവയേ എതിര്‍ക്കുക. അതാകാണം നമ്മുടെ വിദേശ നയം. ആരും എന്നും ശത്രുക്കളല്ല മിത്രങ്ങളും. അതാണ്‌ രാജ്യതന്ത്രം

    ReplyDelete
  4. കിരണ്‍ പറഞ്ഞതിനോടു യോജിക്കുന്നു. ഇസ്രയേല്‍ ഇതുവരെ ഇന്ത്യക്കു ഹാനികരം ആയതൊന്നും ചെയ്തിട്ടില്ല

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്