Tuesday, January 20, 2009

വിഘ്നം ഉണ്ടാക്കുന്ന വിഘ്നേശ്വരന്‍...

സാധാര ഹിന്ദു മതത്തില്‍ പെട്ടവര്‍ ഏതു നല്ലകാര്യം ചെയ്യുന്നതിനു മുന്‍പും, വിഘ്നേശ്വരനായ ഗണപതിയെ പ്രീതിപ്പെടുത്താന്‍ പൂജകള്‍ ചെയ്യുന്ന പതിവുണ്ട്. മാര്‍ഗ്ഗ വിഘ്നങ്ങള്‍ മാറ്റാന്‍ വിഘ്നേശ്വര പ്രീതി ഉത്തമം ആണെന്നാണ് വിശ്വാസം. എന്നാല്‍ ഈ വിഘ്നേശ്വരന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിഘ്നം ഉണ്ടാകുന്ന ഈശ്വരനാകാന്‍ പോകുന്ന കാഴ്ച കാണണമെങ്കില്‍ കൊച്ചി നഗരത്തിലേക്ക് വരിക.
കൊച്ചിയില്‍ അടുത്തകാലത്ത് വളരെ വിവാദം ഉണ്ടാക്കുകയും, അവസാനം ഒരു പരിധി വരെ വികസിക്കുകയും, വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വലിയ പ്രശ്നമില്ലാതെ സഞ്ചരിക്കാം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്ത ഒരു റോഡാണ് നഗരത്തിന്‍റെ കിഴക്കു പടിഞ്ഞാറായി കിടക്കുന്ന സഹോദരന്‍ അയ്യപ്പന്‍ റോഡ്. ആ റോഡിലെ കുപ്പിക്കഴുത്താണ് സൌത്ത് റയില്‍വേ മേല്‍പ്പാലം, റോഡ് ഏകദേശം മുഴുവനും ആയിത്തന്നെ നാലു വരിയാവുകയും, മേല്‍പ്പാലം മാത്രം രണ്ടു വരിയായി തന്നെ തുടരുകയും ചെയ്തതു കൊണ്ടുള്ള ഒരു പ്രശ്നമാണിത്. ആ മേല്‍പ്പാലം വികസിപ്പിക്കാന്‍ നഗരസഭ പല വഴികളും ആലോചിക്കുന്നതായാണ് അറിവ്. ഇതിനിടയിലാണ് സാക്ഷാല്‍ വിഘ്നേശ്വരന്‍റെ നില്‍പ്. മേല്‍പ്പാലത്തിന്‍റെ പടിഞ്ഞാറുഭാഗത്തായി തെക്ക് വശത്തായാണ് അദ്ദേഹത്തിന്‍റെ നില്‍പ്. റോഡില്‍ നിന്ന് അധികം ഒന്നും ദൂരയല്ലാതെ, ഏകദേശം ഒരു മീറ്ററോളം ഉയരമുള്ള തറയില്‍ ആണ് വിഗ്രഹം വച്ചിരിക്കുന്നത്. ദിവസവും മുടങ്ങാതെ ചന്ദനത്തിരിയും നിവേദ്യവുമൊക്കെയുണ്ട്. ആ നില്‍പ്പിന് സാധാരണ ദൈവ വിഗ്രഹങ്ങള്‍ക്കുള്ളതു പോലെ നൂറ്റാണ്ടുകളുടെ പഴക്കമൊന്നുമില്ല. അവിടെ പുതിയ കെട്ടിടങ്ങളോടൊപ്പം മുളച്ചു പൊന്തിയതാണീ വിഘ്നേശ്വര വിഗ്രഹമെന്നാണ് അറിവ്.
നില്പിലും, ഭാവത്തിലും ശാന്തമാണെങ്കിലും, സൌത്ത് മേല്പാലത്തിന്‍റെ വികസനത്തിന് ഏറ്റവും വലിയ തടസ്സം ആ വിഗ്രഹമാകം.ദിവസങ്ങള്‍ കഴിഞ്ഞു പോകുന്തോറും വിഗ്രഹത്തിന് ഉറപ്പും കൂടും. അധികാരികളൊന്നും അതു കണ്ട ഭാവമില്ല, അല്ലെങ്കില്‍ അവരുടെ അനുഗ്രഹാശിസുകളോടെ ആയിരിക്കാം അത് അവിടെ സ്ഥാപിച്ചത്. എന്തായാലും വിഘ്നേശ്വരനെ വച്ചു തന്നെ വിഘ്നം ഉണ്ടാക്കാം എന്നു കണ്ടു പിടിച്ച ആളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഇത് ഇവിടത്തെ മാത്രം കാര്യമല്ല, ആരാധനാലയങ്ങള്‍ സ്ഥാപിച്ച്, തങ്ങളുടെ സ്ഥലം സംരക്ഷിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുന്നു.

Thursday, January 8, 2009

കടന്നല്‍ കൂട്ടിലേക്ക് കല്ലെറിയുന്നവര്‍

കടന്നല്‍ കൂട്ടത്തിലേക്ക് കല്ലെറിഞ്ഞിട്ട്, അത് കുത്താന്‍ വരുന്നേ എന്ന് വിളിച്ച് കൂവുന്നതിന്റെ രാഷ്ടീയമാണ് ഹമാസിന്റെ രാഷ്ടീയം. കല്ലെറിഞ്ഞവര്ക്ക് ഓടി രക്ഷപെടാന് സമയം കിട്ടുമെങ്കിലും, ഇതൊന്നും അറിയാത്ത നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്ന പാലസ്തീന്കാര്ക്ക് രക്ഷപെടാനായില്ല. ഡിസംബറില് തീര്ന്ന വെടിനിര്ത്തല് കരാര് പുതുക്കുക ഇസ്രായേലിനേക്കാള് തങ്ങള്ക്കാണെന്ന് ആവശ്യമെന്നറിഞ്ഞിട്ടും മനപ്പൂരവ്വം പ്രകോപനമുണ്ടാക്കാന് ഇസ്രായേലിലേക്ക് റോക്കറ്റുകള് എയ്ത് വിട്ട ഹമാസ് നേതൃത്വം തന്നെയാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്ക്ക് മുഖ്യ ഉത്തരവാദി.
തൊലിപ്പുറമെയുള്ള ഒരു ചൊറിച്ചിലിന് സമാനമാണീ റോക്കറ്റാക്രമണമെങ്കിലും, അതു പോലും ക്ഷമിക്കാന് തയ്യാറുള്ളവരല്ല ഇസ്രായേലെന്നത് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്നവരാണ് ഹമാസും, പാലസ്തീന് നേതൃത്വവും. സ്വന്തം രാജ്യത്ത് കടന്ന് കയറു നൂറകണക്കിന് നിരപരാധികളെ വെടിവച്ചു കൊന്നിട്ട് വോട്ടു ബാങ്ക് ഭയന്ന് പ്രസ്താവനയുദ്ധത്തിനു മാത്രം കെല്പുള്ള റമ്പ ര്‍നട്ടെല്ലുള്ള ഇന്ത്യന് നേത്യത്വമല്ല, ഇസ്രായേല് നേതൃത്വവും എന്നും മനസ്സിലാക്കുക.
ഇതിനേക്കാളൊക്കെ അമ്പരപ്പിക്കുന്നത്, സി.പി.എം ന് ഇക്കാര്യത്തലുള്ള താല്പര്യം. അവരുടെ നിലപാടില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഇത് വെറും ഇസ്ലാം മതത്തിന്‍റെ മാത്രം പ്രശ്നമാണെന്നതാണ്. അതുകൊണ്ടാണല്ലോ ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രായേല്‍ ബന്ധം വേര്‍പെടുത്തുന്നില്ല എന്ന് നാടൊട്ടുക്ക് പറഞ്ഞു നടക്കുന്നത്. പക്ഷേ അവിടത്തെ പ്രശ്നം കേവലം ഇസ്ലാം പ്രശ്നമാണോ, അത് അധിനിവേശത്തിനിരയായിട്ടുള്ള ഏത് ജനതക്കുമുള്ള പൊതുവായ പ്രശ്നമാണ്. സി.പി.എം ന്‍റെ ഇക്കാര്യത്തിലുള്ള താല്പര്യം കേവലം വോട്ടുബാങ്ക് രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതാണല്ലോ ഭാരതത്തിലെ നൂറുകണക്കിന് ജനങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കി പ്രതിഷേധിക്കാനോ, ഒരു പ്രസ്ഥാവന ഇറക്കാനോ സി.പി.എം. തയ്യാറാകാതിരുന്നത്. കാരണം അന്നു മരിച്ചവര്‍ ഒരു വോട്ടു ബാങ്കുമല്ല. അല്ല പ്രതികരണം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍, ചെച്നിയയില്‍ റഷ്യന്‍ സൈന്യം കൂട്ടക്കൊല നടത്തിയപ്പോഴും, ടിയാന്‍മെന്‍റ് സ്കയറിലും, ടിബറ്റിലും ചൈനീസ് സൈന്യം നരഹത്യ നടത്തിയതും ഇതുപോലെ തന്നെ കാണണമായിരുന്നു.
ഇന്ത്യക്ക്, ഇന്നത്തെ ചുറ്റുപാടില്‍ അമേരിക്കയും, ഇസ്രായേലും ആയി അടുത്തേ തീരൂ, കാരണം ഇസ്ലാമിക ഭീകരതയും, ചൈനീസ് ഡ്രാഗണും ഇന്ത്യയെ വരുഞ്ഞു മുറുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ പ്രത്യേകിച്ചും.
വാല്‍ക്കഷ്ണം
പാലസ്തീന്‍ പ്രശ്നം പറഞ്ഞ് മുസ്ലീ ലീഗില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ നോക്കുന്ന വിഭാഗം , സി.പി.എം കൂടാരത്തില്‍ കയറും എന്നുള്ളത് ദിവാ സ്വപ്നം മാത്രമാകാനണ് സാധ്യത. അവര്‍ എന്‍.ഡി.എഫ്, പി.ഡി.പി മുതലായ തീവ്ര വാദ സംഘടനകളില്‍ എത്തിച്ചേരാനാണ് സാധ്യത.

നിങ്ങളുടെ വിലയിരുത്തല്