Saturday, August 23, 2008

ഗൂഗിളിന്റെ ബ്ലോഗ് സെര്ച്ച് ചില കാണാ ചരടുകള്

എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അതോ ഇനി അറിയാന് ഞാന് മാത്രമേ ഉള്ളു എന്നും അറിയില്ല. എല്ലായിപ്പോഴും ബ്ഗോഗ് പബ്ളിഷ് ചെയ്ത ഉടനെ ഞാന് ചെയ്യുന്ന ഒരു കാര്യമുണ്ട്, ഞാന് മാത്രമല്ല മിക്കവാറും എല്ലാ ബ്ഗോഗര്മാരും ചെയ്യുന്ന കാര്യം തന്നെ. പബ്ളിഷ് ചെയ്ത ബ്ഗോഗ് അഗ്രിഗേറ്ററുകളിലും, ഗൂഗിളിന്റെ ബ്ലോഗേ സെര്ച്ചിലും ലിസ്റ്റ് ചെയ്യുന്നുണ്ടോ എന്ന്. ഇതില് മൂന്നു തരത്തിലുള്ള അനുഭവങ്ങള് എനിക്കുണ്ടായിട്ടുണ്ട്.
ആദ്യ കാലത്ത് മിക്കവാറും പബ്ളിഷ് ചെയ്ത ഉടനെ ഗൂഗിള് ബ്ലോഗ് സെര്ച്ചില് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് പബ്ളിഷ് ചെയ്താലും ലിസ്റ്റു ചെയ്യപ്പെടുമോ ഇല്ലയോ എന്ന ഉറപ്പ് ഇല്ലാതായി. ചിലപ്പോള് ലിസ്റ്റ് ചെയ്യപ്പെടാം, ചിലപ്പോള് പെടാതിരിക്കാം(ഏകദേശം നമ്മുടെ കാലാവസ്ഥാ നിരീക്ഷണക്കാര് മഴ പെയ്യാനുള്ള സാധ്യത പറയുന്ന പോലെ). അഗ്രിഗേറ്ററുകളില് ചിലരുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെടാത്തത് മറ്റു ചിലരുടെ ചാത്തനേറു മൂലമാണെന്ന് പ്രചരണമുണ്ടായിരുന്നു. അക്കാലത്ത് ലിസ്റ്റ് ചെയ്യാന് വായാടി ചില തരികിടകള് ഒക്കെ ഒപ്പിച്ചിരുന്നു. ഗൂഗിളിന് ഒറ്റിക്കൊടുക്കില്ല എന്ന വിശ്വാസത്തില് പറയാം. പബ്ളിഷ് ചെയ്ത ഉടനെ സിബുവിന്റെ മലയാളം ബ്ലോഗ് ലിസ്റ്റ് ഇടുത്ത് നോക്കും, കുറച്ച് കഴിഞ്ഞ് വീണ്ടും ഒന്നു കൂടി എടുത്തുനോക്കും. ഏതാണ്ട് അര മണിക്കൂറിനു ശേഷവും ബ്ഗോഗ് തെളിഞ്ഞ് വന്നില്ലങ്കില് അറ്റ കൈ പ്രയോഗം. ബ്ഗോഗ് മുഴുവനായും കോപ്പി ചെയ്ത് വേഡ് പാഡിലോ മറ്റ് ഒന്നു സേവ് ചെയ്യും. ശേഷം ബ്ലോഗ് ഡിലിറ്റ് ചെയ്യും. പുതിയൊരു പോസ്റ്റ് ഇടുത്ത് കോപ്പി ചെയ്തത് മുഴുവനും പേസ്റ്റ് ചെയ്തിട്ട്, ലാറി പേജിനേയും, സെര്ജി നേയും മനസ്സില് ധ്യാനിച്ച് ഒറ്റ പബ്ലിഷ്. മിക്കവാറും സെര്ച്ചില് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും. ഇനിയും നടന്നില്ലെങ്കില് മുകളില് പറഞ്ഞ സ്റ്റെപ്പുകള് ഒന്നു കൂടി ആവര്ത്തിക്കും. ഏതായാലും രണ്ടു പ്രാവശ്യത്തില് കൂടുതല് ചെയ്യേണ്ടി വന്നിട്ടില്ല.
മൂനാമത്തെതും ഇപ്പോള് അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ് കഠിനം. ലിസ്റ്റ് ചെയ്യപ്പെട്ടോ എന്നു ചോദിച്ചാല് ഉണ്ട്, എന്നാല് എല്ലാവരും കാണുന്നുണ്ടോ എന്ന് ചോദിച്ചാല് ഇല്ല. ബ്ലോഗ് സെര്ച്ചിലും അഗ്രിഗേറ്ററുകളിലും കൂടി കടന്നു പോകുന്നവ് മിക്കവാറും എല്ലാവരും തന്നെ ഏറ്റവും മുകളിലെ നാലോ അഞ്ചോ ഏറിയാല് പത്തോ ലിസ്റ്റിങ്ങ് മാത്രമെ ശ്രദ്ധിക്കാറുള്ളു എന്നുള്ളതാണ് വാസ്തവം. ഇപ്പോള് നമ്മള് പബ്ഷിഷ് ചെയ്യുന്ന ഒരു ബ്ഗോഗ് സെര്ച്ചില് വളരെ നേരത്തേ അതായതി നമ്മള് ആ ബ്ലോഗ് ടൈപ്പ് ചെയ്ത് തുടങ്ങുന്ന സമയത്ത് പബ്ളിഷ് ചെയ്തതായിട്ടാണ് കാണിക്കുക. ബ്ഗോഗറുടെ ഓണ് ലൈന് മലയാളം എഡിറ്റര് ഉപയോഗിക്കുന്നവര്ക്കാണ് ഈ പ്രശ്നം. കുറച്ച് വിശദമായി പറഞ്ഞാല് ഞാന് ഒരു ബ്ലോഗ് ടൈപ്പ് ചെയ്ത് തുടങ്ങുന്നത് 10 മണിക്ക് എന്നു വയ്ക്കുക. 11 മണിയോടെ ടൈപ്പിങ്ങ് കഴിഞ്ഞ് ഞാന് അത് പബ്ളിഷ് ചെയ്യുന്നു എന്നു വയ്ക്കുക. സെര്ച്ചില് നോക്കിയാല് ഞാന് 10 മണിക്ക് അത് പബ്ഷിഷ് ചെയ്തതായിട്ടാണ് വരുക. ഇതു മൂലമുള്ള നഷ്ടം എന്താണെന്ന് ഊഹിക്കാമല്ലോ, നമ്മള് പബ്ഷിഷ് ചെയ്യുന്ന അതേ നിമിഷത്തില് തന്നെ അഞ്ചോ, പത്തോ ബ്ലോഗിന് പുറകില് ആയി ലിസ്റ്റ് ചെയ്യപ്പെടാം. കുറുമാനെയോ, ബെര്ളിയേയോ പോലെ എന്തെഴുതിയാലും ആളുകള് ഇടിച്ചു കയറി വായിക്കുന്ന, അല്ലെങ്കില് അവരെന്താണ് എഴുതിയിരിക്കുന്നത് എന്ന് അവരുടെ ബ്ഗോഗില് പോയി നോക്കുന്ന എസ്റ്റാബ്ളിഷ്ഡ് ആയ( രണ്ടു പേരേ എനിക്ക് ഓര്മ്മ വന്നുള്ളു മറ്റു പുലികളും, പുപ്പുലികളും ക്ഷമിക്കുക). ബ്ഗോഗറല്ലെങ്കില് എത്ര നല്ല പോസ്റ്റിട്ടിട്ടും കാര്യമില്ല. ഇതിനെ മറികടക്കാന് ചിലര് ഞാന് അവിടെ ഇങ്ങനെ ഒരു ബ്ലോഗിട്ടുണ്ട്, ഗുഗിള് കണ്ടില്ല എന്നു പറഞ്ഞ് വേറൊരു നോട്ടീസ് പതിക്കുന്നതായി കാണാം. ഞാന് മുകളില് പറഞ്ഞ അടവും ഫലപ്രദമാണ്. ഏറ്റവും നല്ലത് ബ്ലോഗറുടെ എഡിറ്റര് ഒഴിവാക്കി, വാമൊഴിയോ, വരമൊഴിയോ പോലുള്ള ഓഫ് ലൈന് എഡിറ്റുകള് ഉപയോഗിച്ച ടൈപ്പിങ്ങ് മറ്റും കഴിഞ്ഞ് അവസാന നിമിഷം മാത്രം ബ്ഗോര്റില് ലോഗിന് ചെയ്ത്, പബ്ഷിഷ് ചെയ്യുക എന്നുള്ളതാണ്.
ഇത് ഒരു ബഗ് ആണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ബഗ് ആണെങ്കില് ഗൂഗിള് അത് കണ്ടെത്തി എപ്പോ ഫിക്സ് ചെയ്തു എന്നു ചോദിച്ചാല് മതി.
കമിഴ്ന്ന് വീണാല് കാല് പണവുമായി പൊങ്ങുന്ന ഗൂഗിള് ഒന്നും കാണാതെ ഇങ്ങനെ ചെയ്യാന്
വഴിയില്ല.

Saturday, August 9, 2008

വിജയകുമാറിന് ചൈനാ സന്ദര്ശനനാനുമതി നിഷേധിച്ചതില് ചൈനീസ് സര്ക്കാര് പ്രതിഷേധിച്ചു

ബെയ്ജിങ്ങ് ഒളിംപിക്സില് പങ്കെടുക്കുന്നില്ല എന്ന കേരള കായിക മന്ത്രി എം. വിജയകുമാറിന്റെ തീരുമാനം നിരാശാ ജനകമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്താവോ അറിയിച്ചു. കേന്ദ്ര സര്ക്കാര് ഉപാധികളോടെ ആണ് ചൈനീസ് സന്ദര്ശനാനുമതി അനുവദിച്ചിത് എന്നുള്ളതു കൊണ്ടാണ് മന്ത്രി വിജയകുമാര് ചൈനയിലുള്ള ഇന്ത്യന് ടീമിന് ആവേശം പകരാനുള്ള സന്ദര്ശനോദ്യമം വേണ്ടന്ന് വച്ചത്.
വിജയകുമാറിന് എത്തിച്ചേരാനിവില്ല എന്ന അറിഞ്ഞത് ഇന്ത്യന് ടീമിന്റെ മനോവീര്യം കെടുത്തിയതായും, അഞ്ജലി ഭാഗവതിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഷൂട്ടിങ്ങ് ടീമിന്റെ പ്രകടനത്തെ ചെറുതായി ബാധിച്ചതായും ഇന്ഡ്യന് ടീം മാനേജുമെന്റ് ബീജിങ്ങില് നിന്ന് അറിയിച്ചു. ആദ്യ 35 സ്ഥാനങ്ങളിലെത്തുമെന്ന് പ്രതീക്ഷിച്ച ടീമിന് 39 ആം സ്ഥാനം മാത്രം ലഭിച്ചതിന്റെ ഒരു കാരണം ഇതാണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. കമ്യൂണിസ്റ്റ് കാരനായ മന്ത്രിയോടുള്ള വിവേചനം കാരണം, ചൈനീസ് സര്ക്കാര് പ്രതികാരം വീട്ടിയതാണ് മോശം പ്രകടനത്തിന് കാരണമെന്ന് ടീമിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഒഫിഷ്യല് വെളിപ്പെടുത്തി. വരും ദിവസങ്ങളില് ചൈനീസ് സര്ക്കാരിന്റെ സമ്മര്ദ്ദംമൂലം ഏകദേശം 50 ഓളം സ്വര്ണ്ണ മെഡലുകള് പ്രതീക്ഷിച്ചു വന്നിരിക്കുന്ന ഇന്ഡ്യന് ടീം വെറും കയ്യോടെ മടങ്ങേണ്ടി വരുമായിരുക്കും എന്നും, ചൈനീസ് സര്ക്കാര് പ്രതികാര നടപടികള് സ്വീകരിക്കുമോ എന്ന ഭയം കായിക താരങ്ങള് ക്കുള്ളതായും ഈ ഒഫിഷ്യല് തുടര്ന്ന് അറിയിച്ചു.



നേരത്തേ ചൈനീസ് പ്രസിഡന്റിന്റെ പ്രത്യേക നടപടികള് മൂലംമാണ് ആദ്യ നിഷേധിച്ച സദ്ദര്ശനാനുമതി കേന്ദ്ര സര്ക്കാര് മന്ത്രി വിജയകുമാറിന് നല്കിയത്. ഇന്ഡ്യന് സര്ക്കാരില് ഇപ്പോള് ചൈനയിലുള്ള അമേരിക്കന് പ്രസിഡന്റ് വഴിയാണ് ചൈനീസ് സര്ക്കാര് സമ്മര്ദ്ദം ചെലുത്തിയത് എന്ന് പ്രധാന മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള് അറിയിച്ചു. ഒരു ഘട്ടത്തില് ആണവക്കാരറിന് ഈ പ്രശ്നം മൂലം ചൈന എതിര്പ്പ് പ്രകടിപ്പിക്കാന് സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ബുഷിന്റെ പരാമര്ശങ്ങളാണത്ര സര്ക്കാരിന്റെ പെട്ടന്നുള്ള മനംമാറ്റത്തിനുള്ള കാരണം എന്നറിയുന്നു.



ആഗോള വലതു പക്ഷ ഗൂഢാലോചനയുടെ ഫലമാണ് കമ്യൂണിസ്റ്റ് ചൈനയില് നടക്കുന്ന ഒളിംപിക്സ് കാണാന് കമ്യൂണിസ്റ്റുകാരനായ മന്ത്രിക്ക് അനുമതി നിഷേധിക്കാന് കാരണമെന്ന് മുഖ്യമന്ത്രി പ്രസ്ഥാവനയില് അറിയിച്ചു.
അഷ്ടിക്ക് വകയില്ലാത്ത സംസ്ഥാനമാണെന്ന് ദുഷ്പേര് മാറ്റാന് കൂടിയാണ് മറ്റു സമ്പന്ന സംസ്ഥാനങ്ങളൊന്നും പൈസമുടക്കി ഒരു മന്ത്രിയേയും ചൈനക്ക് വിടാത്തപ്പോഴും കേരളം ഒരു പടി കൂടിക്കടന്ന് സ്പോടസ് കൌണ്സില് പ്രസിഡന്റിനേയും, സ്പോട്സ് സെക്രട്ടറിയേയും സര്ക്കാര് ചിലവില് ചൈനക്ക് വിടാന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒളിംപിക്സ് കാണലല്ല ചൈനീസ് വന്മതില് കാണലാണ് മന്ത്രിയുടേയും സംഘത്തിന്റെയും മുഖ്യ ലക്ഷ്യം എന്നുള്ളത് തല്പര കക്ഷികളുടെ കുപ്രചരണം മാത്രമാണെന്ന് മുഖ്യ മന്ത്രി പ്രസ്ഥാവനയില് തുടര്ന്ന് അറിയിച്ചു.


ഒളിംപിക്സ് കാണാന് പറ്റാത്തതില് ദുഖം ഇല്ലെങ്കിലും, വന്മതില് കാണാന് കഴിയാത്തത് ജീവിതത്തിലെ വലിയ നഷ്ടമാണെന്ന് സ്പോടസ് കൌണ്സില് സ്ഥിരം സെക്രട്ടറി ദാസനമായി ബന്ധപ്പെട്ടപ്പോഴ് അറിയിച്ചു. അടുത്ത ഒളിംപിക്സിന് ലണ്ടന് ബ്രിഡ്ജില് നിന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കാന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷ എന്നും അദ്ദേഹം തുടര്ന്നറിയിച്ചു.

നിങ്ങളുടെ വിലയിരുത്തല്