Friday, January 25, 2008

മാറാട് കലാപവും ജാമ്യവും

രണ്ടാം മാറാട് കലാപത്തില് പെട്ടവര്ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം കര്ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. 2003 മെയ് മാസം 2 ന് നടന്ന രണ്ടാം മാറാട് കലാപം എന്നു വിശേഷിപ്പിക്കുന്ന ഈ സംഭവത്തില് 9 പേരാണ് കൊല്ലപ്പെട്ടത്. 50 ഓളം ആയുധ ധാരികളായ കലാപകാരികള് കത്തികളും, വാളുകളും, നാടന് ബോംബുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില് ആനേകം പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തിരുന്നു. 2002 അഞ്ചു ജീവനുകള് എടുത്ത ഒന്നാം മാറാട് കലാപത്തിന്റെ തുടര്ച്ചയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.


മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ്, തന്റെ റിപ്പോര്ട്ടില് , കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികള്ക്കും. കലാപവും ആയി നേരിട്ടും അല്ലാതെയുമുള്ള ബന്ധം ഊന്നി പറഞ്ഞിരിക്കുന്നത് കാണാം.ഭാഗം 1, ഭാഗം - 2.പക്ഷേ കലാപത്തിന്റെ സമയത്ത് മുഖ്യ മന്ത്രി ആയിരുന്ന ആന്റണിയോ, തുടര്ന്നു വന്ന ഉമ്മന് ചാണ്ടി സര്ക്കാരോ, പ്രത്യക്ഷ ആരോപണ വിധേയരായ മുന്നിണി ഷടക കക്ഷിയായ. മുസ്ലീം ലീഗു നേതാക്കള്ക്കെതിരെ നടപടി യൊന്നും സ്വീകരിച്ചു കണ്ടില്ല. മാറാട് പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം. വരെ കലാപത്തില് പങ്കു വഹിച്ചാതായി കാണാം.


147 ഓളം പേര് രണ്ടാം മാറാട് കലാപത്തിന്റെ പ്രതിപ്പട്ടികയില് ചേര്ക്കപ്പെട്ടു. അതില് ഉള്പ്പെട്ട 28 ഓളം പേര് കഴിഞ്ഞ 5 വര്ഷത്തോളമായി ജയിലിലല് വിചാരണ തടവുകാരായി കഴിയുകയായിരുന്നു. വൈകുന്ന നീതി, നീതി നിഷേധത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണന്നിരിക്കെ, കലാപത്തില് ജീവനും, സ്വത്തിനും നാശമുണ്ടായ വരോടും, അരോപണ വിധേയരായവരോടും ( കുറ്റം തെളിയിക്കുന്നതു വരെ, ആരോപണ വിധേയര് വെറും, ആരോപണ വിധേയര് മാത്രമാണ്, കുറ്റവാളികളല്ല) കഴിഞ്ഞ സര്ക്കാരുകളെല്ലാം ഇക്കാര്യത്തില് ഗുരുതറമായ വീഴ്ചയാണ് വരുത്തിയത്. എപ്പോഴെല്ലാം ഈ തടവുകാര് ജാമ്യാപേക്ഷ നല്കിയോ അപ്പോഴെല്ലാം സര്ക്കാര് ജാമ്യത്തെ പലകാരണങ്ങള് പറഞ്ഞ് എതിര്ത്തോ പോരുകയായിരുന്നു.


N.D.F. പോലുള്ള സംഘടനകള് ഇവര്ക്ക് വേണ്ടി പല വിധമായ പ്രചാരണങ്ങളില് ഏര്പ്പെട്ടിരുന്നു. ഈ പ്രചാരണങ്ങളുടെയല്ലാം കാതല് ഒരു പോലെയായിരുന്നു. ഒന്നാം മാറാട് കലാപത്തിലെ പ്രതികള്ക്കെല്ലാം ജാമ്യം ലഭിച്ചു. തന്മൂലം രണ്ടാം കലാപത്തിലെ പ്രതികളും ജാമ്യത്തിനര്ഹരാണ്. ഒറ്റ നോട്ടത്തില് ശരി എന്നു തോന്നുന്ന കാര്യമാണെങ്കിലും. ഒരു കുറ്റ കൃത്യത്തിന് പകരമായാണ് മറ്റൊന്നും ചെയ്തതെന്നും, അതു കൊണ്ടു തന്നെ ആ തെറ്റ് ന്യായീകരിക്കാവുന്നാതാണെന്നും വരുന്നു. മറ്റൊരു കാര്യം കൂടി ഇതെല്ലാം കുറ്റവാളികള്ക്ക് അനര്ഹമായ സഹാനഭൂതി കിട്ടാന് കാരണമായിട്ടുണ്ടാവാം.


പക്ഷേ നിലവില് ഹൈക്കോടതി അനുവദിച്ചിരിക്കന്ന ജാമ്യ വ്യവസ്ഥകളിലെ പണവും, മറ്റു കാര്യങ്ങളും എത്രപേര്ക്ക് കണ്ടെത്താന് കഴിയുമെന്ന് സംശയമാണ്.

1 comment:

  1. ജാമ്മ്യം കൊടുക്കുന്നതിലൂടെ ജാമ്മ്യം കൊടുക്കാതിരിക്കുന്നതിന്‍റെ അവസ്ഥ സൃഷ്ടിക്കുക എന്ന പുതിയ(അല്‍പം പഴയതാണെങ്കിലും) നടപടിക്രമം കോടതിയുടെ ഭാഗത്തു നിന്നു ഉണ്ടായി എന്നത് ശ്രദ്ധിക്കാതെ പോകാനിട വരരുത്. പ്രതികളുമായി ജാമ്മ്യ കാലയളവില്‍ ബന്ധപ്പെടുന്നവരുടെ ലിസ്റ്റ് കോടതിക്കു കൊടുക്കേണ്ടി വരുന്നതു മുതല്‍ ജാമ്മ്യ തുകയുടെ ഭീകരത കൊണ്ടും അവസാനിക്കുന്നതല്ലയിത്. കോടതിയുടെ മൂന്നു കൊലോമീറ്റര്‍ ചുറ്റളവില്‍ പ്രതികള്‍ താമസിച്ചിരിക്കണം എന്ന വിധിയുടെ വ്യാപ്തിയും തുടര്‍ന്ന് ഈ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളിലേക്ക് ശ്രദ്ധിച്ചാല്‍ കോടതിയുടേയും മറ്റു ചിലരുടേയും ഉദ്ദേശ ശുദ്ധിയും മനസ്സിലാകും.

    വിധിയുടെ തൊട്ടടുത്ത ദിവസങ്ങള്‍ തൊട്ട് ഈ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വാടകക്ക് ഒരൊറ്റ വീടും ലഭിക്കാനില്ലാതെയാകുന്നതും
    ഉള്ള വീട്ടുടമകള്‍ക്ക് വാടകക്ക് കൊടുക്കരുത് എന്ന ഭീഷണിയും മറ്റു ചില തലങ്ങളിലേക്ക് കേരള മനുഷ്യാവകാശങ്ങള്‍ വഴിവിട്ട് സഞ്ചരിക്കുന്നതിന്‍റെ നേര്‍ക്കാഴ്ച്ചകളാണ്.

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്