Tuesday, January 22, 2008

പാര്ട്ടി സമ്മേളനങ്ങള് കാരണം ഭരണം പരണത്തായി...

അവസാനം സി.പി.എം സമ്മതിച്ചു. പാര്ട്ടി സമ്മേളനങ്ങള് ഭരണത്തെ ബാധിച്ചു എന്ന്.
ഇന്നലത്തെ പല പത്രങ്ങളുടേയും പ്രധാന വാര്ത്ത ഈ വര്ഷം സമ്പൂര്ണ്ണ ബജറ്റില്ല എന്നും പകരം വോട്ട് ഓണ് അക്കൌണ്ട് മത്രമേ ഉള്ളു എന്നതായിരുന്നു. പക്ഷേ അതിന്റെ യഥാര്ത്ഥ കാരണം ബഹുമാനപ്പെട്ട് തോമസ് ഐസക് സാര് പത്ര സമ്മേളനം നട്ടത്തി ഇപ്പോള് പ്രഖ്യാപിച്ചിരിക്കുന്നു. സി.പി.എം ന്റെയും സി.പി.ഐ ടെയും സമ്മേളനങ്ങള് നടക്കുന്നതിനാല് സമ്പൂര്ണ്ണ ബജറ്റന് സമയമില്ലത്രെ. സി.പി.എം ന്റെ ഏരിയാ, ജില്ലാ, സമ്മേളനങ്ങള് ഭരണത്തെ ബാധിച്ചിരിക്കുന്നു എന്നു ആക്ഷേപം കേള്ക്കാന് തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. പക്ഷേ പാര്ട്ടിയോ സര്ക്കാരോ അത് സമ്മതിച്ചിരുന്നില്ല. ഇപ്പോള് ഔദ്യോഗിക വിശദീകരണം ആയി. ഇത് ആദ്യത്തെ സംഭവമല്ല.
കഴിഞ്ഞ റയില് വേ ബജറ്റ് സമയത്ത് ഇതുപോലൊരു സംഭവം ഉണ്ടായി. റയില് വേ ബജറ്റില് കേരളത്തെ അവഗണിക്കുന്നു എന്നു പറഞ്ഞ് നാടുനീളെ നടന്ന കേരള സര്ക്കാര് യഥാര്ത്ഥത്തില് പ്രതികരിക്കേണ്ട സ്ഥലത്ത് (പാര് ലിമെന്റില്) ചര്ച്ച നടന്ന സമയത്ത് കേരളത്തില് നിന്നുള്ള പാര്ട്ടി എം.പി.മാര് എന്ത് ചെയത്തു എന്ന് അന്വേഷിച്ചില്ല. അവര് ഡലഹിയില് വിവധ പാര്ട്ടി പരിപാടികളിലും, മീറ്റിങ്ങുകളിലും പങ്കെടുക്കുകയായിരുന്നു. കേരളാ എം.പി.മാരുടെ അസാന്നിദ്ധ്യം വിഷയമാക്കി, സേലം റയില് വേ ഡിവിഷന് പോലുള്ള കാര്യങ്ങളില് കേരളത്തിന് പ്രതികൂലമായി തീരുമാനങ്ങള് ഉണ്ടായി.
കഴിഞ്ഞ വര്ഷം തന്നെ കേരളം മുഴുന് പകര്ച്ച പനി പടര്ന്നു പിടിച്ചപ്പോഴും ഇതുപോലെസംഭവം ഉണ്ടായി. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതിയുടെ പിടിപ്പ് കേടു കൊണ്ട് അരോപണം പ്രവാഹത്തില് പെട്ട് ഉഴലുന്ന സമയം. അപ്പോഴ് അതാ വരുന്നു. ഡല്ഹിയില് കേന്ദ്രക്കമ്മിറ്റി, മന്ത്രി നേരെ ഡല്ഹിക്ക് . തികഞ്ഞ അനാസ്ഥയും , ഉത്തരവാദിത്വങ്ങള് ഏറ്റെടുക്കാനുള്ള മടിയും മന്തിയുടെ ആ നീക്കത്തില് നിന്നും മനസ്സിലാക്കാം.
ഇത് ഒരിക്കലും നടാടെയുള്ള സംഭവമല്ല. സി.പി.എം. എപ്പോഴ് ഭരണത്തില് കയറുമ്പോഴും ഉള്ള സംഗതികള് ആണ് ഇതൊക്കെ. പാര്ട്ടി വളര്ത്തുക എന്ന മുഖ്യ അജണ്ടയുടെ കീഴെ ഭരണയന്ത്രം ഞെരഞ്ഞമരുന്നത് അത്ര സുഖമുള്ള കാഴ്ചയല്ല.

No comments:

Post a Comment

നിങ്ങളുടെ വിലയിരുത്തല്