Sunday, November 30, 2008

മുബൈ ഭീകരാക്രമണത്തിന്‍റെ ബാക്കി പത്രം

അങ്ങിനെ, കുറച്ചാളുകളെ ബലിയാടാക്കി, മന്‍മോഹന്‍ സര്‍ക്കാര്‍ മുബൈ സംഭവങ്ങളില്‍ നിന്ന് കൈ കഴുകി. ഇന്‍‍ഡ്യ കണ്ട ഏറ്റവും ദുര്‍ബലമായ മന്ത്രി സഭയില്‍ നിന്നും, പ്രധാന മന്ത്രിയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. മന്‍മോഹന്‍റെ സംഭവശേഷമുള്ള പ്രസ്താവന കൊള്ളാം. ഫെഡറല്‍ അന്വേഷണ ഏജന്‍‌സി രൂപീകരിക്കുമത്ര. എന്തിന് ഇപ്പോഴുള്ള സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പോരാഞ്ഞിട്ടാണോ ജനങ്ങളുടെ നികുതിപ്പണം തിന്നാന്‍ വേറൊരു ഏജന്‍സി. മറ്റൊരു ഏജന്‍സി രൂപീകരിക്കുന്നതോടെ ഭീകരരെല്ലാം പേടിച്ച് സ്ഥലം വിടും. പ്രത്യേക നിയമവും രൂപീകരിക്കും, അപ്പോള്‍ എന്തിനാണ് സാര്‍ പോട്ട പിന്‍വലിച്ചത്. എന്താ പുതിയ നിയമം ആരും ദുരുപയോഗം ചെയ്യില്ല. അല്ല പോട്ട പിന്‍വലിക്കാന്‍ പറഞ്ഞ ഏറ്റവും വലിയ ന്യായം അതായിരുന്നല്ലോ. ഇനി വേറൊരു ചോദ്യം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ദുരുപയോഗം ഇതു വരെ ഉണ്ടായിട്ടില്ലാത്ത ഒരു നിയമത്തിന്‍റെ പേര് പറയാമോ. അങ്ങനെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ട് എത്ര നിയമങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ തൂങ്ങിമരിക്കാന്‍ കയര്‍ ഉപയോഗിക്കുന്നതുകൊണ്ട്, ആത്മഹത്യ തടയാന്‍ കയര്‍ നിരോധിക്കണം എന്നു പറയുന്നതു പോലെയാണത്.
നിയമവും, അന്വേഷണവും, കുറ്റവാളികളെ കണ്ടെത്തലും, ശിക്ഷ വിധിക്കലും ഇല്ലാഞ്ഞിട്ടാണോ, ഇവിടെ ഇത്രമേല്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. അല്ല പക്ഷേ ഇല്ലാത്ത ഒന്നുണ്ട്. ഇഴയുന്ന ശിക്ഷാ വിധികളും, ശിക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ പ്രത്യേകിച്ച്, കേന്ദ്രം ഭരിച്ച കോണ്ടഗ്രസ് സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം. വലിയ രണ്ട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. രാജീവ് വധക്കേസിലെ നളിനിയും, പാര്‍ലിമെന്‍റ് ആക്രമണ കേസിലെഅഫ്സല്‍ ഗുരുവും. രണ്ടു പേര്‍ക്കും വിധിച്ച വധശിക്ഷകളില്‍ ഓരാളുടേത് ജീവപര്യന്തമാക്കി, പുറമേ സ്വന്തം ഭര്‍ത്താവിനെ വധിച്ചവള്‍ക്ക്, ഭാര്യയുടെ വക, മാപ്പുകൊടുക്കല്‍ നാടകവും. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയിലുള്ള ദയാ ഹര്‍ജി തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോവുകയാണ്. രണ്ടു കേസിലും, ഇരകളായവരേയും, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്മാരേയും വിഡ്ഢികളാക്കുകയാണ്, സര്‍ക്കാര്‍ ചെയ്തത്. അഫ്സല്‍ ഗുരുവിന്‍റെ കാര്യത്തില്‍ മത ന്യുനപക്ഷങ്ങളെ ഭയന്ന് ശിക്ഷാ വിധി നടപ്പിലാക്കാതിരിക്കുമ്പോള്‍, നളിനിയുടെ കാര്യത്തില്‍ പ്രാദേശിക രാഷ്ടീയം ആണ് വിലങ്ങു തടിയായത്. ഇതെല്ലാം തീവ്ര വാദിക്ള്‍ക്ക് തെറ്റായ സദ്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇവിടെ എന്തു പ്രവര്‍ത്തിച്ചാലും, രാഷ്ടീയ സ്വാധീനമുണ്ടെങ്കില്‍ രക്ഷപെടാം. ഇനിയെങ്കിലും പുതിയ നിയമമുണ്ടാക്കുന്നതിനുമുന്‍പ്, പ്രസി‍ന്‍റിനുള്ള ദയാഹര്‍ജിയുടെ വകുപ്പ് ഭരണ ഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കുക. കാരണം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്ത വകുപ്പാണിത്.
കഴിഞ്ഞ ദിവസം മുബൈയില്‍ പിടിയിലായ ഭീകരനും, മറ്റൊരു അഫ്സര്‍ ഗുരുവാകാനും, മനുഷ്യാവകാശകര്‍ എന്നു പറയുന്ന, കുറ്റവാളികള്‍ക്കൊഴിച്ച് മറ്റാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നു കരുതകയും ചെയ്യുന്ന ശിഖണ്ഡികള്‍ സഹായിക്കുമായിരിക്കും. ഭീകര പ്രവര്‍ത്തനം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പരസ്യമായി വിചാരണ ചെയ്ത്, പരസ്യമായി തൂക്കിലേറ്റുകയോ, കഴുത്തറത്ത് ( ഭീകരര്‍ അളുകളെ വകവരുത്താന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്, ഡാനിയേല്‍ പേളിന്‍റെയും, മുംബൈ സംഭവത്തിലെ ഭികരര്‍തട്ടിയെടുത്ത ബോട്ടിന്‍റെ ക്യാപ്റ്റന്‍റയും കാര്യം ഓര്‍ക്കുക.) കൊല്ലുകയോ ചെയ്യാനുള്ള വകുപ്പുകള്‍ എഴുതി ചേര്‍ക്കുക. ഭീകരതക്ക് മതമില്ലന്നാണല്ലോ പറയുന്നത്. അതു കൊണ്ടു തന്നെ ഒരു മതവും ഇതിനെതിര്‍പ്പുമായി ഇറങ്ങില്ല എന്നൂഹിക്കാം. ഭീകര പ്രവര്‍ത്തകര്‍ മതത്തിലെ ചില കാര്യങ്ങള്‍ മാത്രം അടര്ത്തിയെടുത്ത്, തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ച് യുവാക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രം ആണ് വ്യപകാമായി ഉപയോഗിക്കുന്നത്. ഇതിന് ഒരു മതവുമായി ഒരു ബന്ധവുമില്ല

കഴിഞ്ഞ ഭീകരാക്രമണത്തിലെ ഇരകളും, ഇരകളെ വേട്ടക്കാരില്‍ നിന്നും രക്ഷിച്ചവരിലും, മരിച്ചവരിലും മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. ഇനി വേട്ടക്കാരുടെ കൂട്ടത്തില്‍ ഒരു മലയാളി പെടരുതേ എന്നാണ് പ്രര്‍ത്ഥന...

3 comments:

  1. "കഴിഞ്ഞ ഭീകരാക്രമണത്തിലെ ഇരകളും, ഇരകളെ വേട്ടക്കാരില്‍ നിന്നും രക്ഷിച്ചവരിലും, മരിച്ചവരിലും മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. ഇനി വേട്ടക്കാരുടെ കൂട്ടത്തില്‍ ഒരു മലയാളി പെടരുതേ എന്നാണ് പ്രര്‍ത്ഥന... "

    പ്രാദേശിക വാദത്തിനെതിരെ പ്രസങ്ങിക്കുമ്പോഴും പ്രാദേശിക vaadham കടന്നു വന്നത് ലജ്ജകരമായി പോയി ...മരിച്ചത് മലയാളി ആണോ എന്നല്ല പ്രധാനം ഒരു Indian aane ennthane...

    ReplyDelete
  2. sangathi kalakki... I agree with you. pakshe ee postum oru podikku theevravaadam alle?

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്