Tuesday, April 8, 2008

ഒരു തെറ്റു കൂടി ഞങ്ങള് സമ്മതിച്ചു.

അങ്ങനെ അവസാനം ഇടതു മന്ത്രി സഭയിലെ ഒരു മന്ത്രി തന്നെ ഒരു യാഥാര്ത്ഥ്യം സമ്മതിച്ചു. കഴിഞ്ഞ വേനല് മഴയില് നെല്കൃഷി നശിക്കാന് പ്രധാന കാരണം കെ.എസ്സ്.കെ.ടി.യു വിന്റെ അസ്ഥാനത്തെ ഇടപെടലാണെന്ന്. മറ്റാര് സമ്മതിച്ചാലും ഇത്രക്ക് വരില്ല പക്ഷേ സുധാകര് സാര് തന്നെ പറയുമ്പോള് അതിന് പ്രത്യേക സുഖം തന്നെയുണ്ട്. അവിടം കൊണ്ടും തീര്ന്നില്ല, കൃഷിനാശം സംഭവിച്ചവര്ക്ക് ധനസഹായം നല്കണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കു കത്തും നല്കുമത്രെ. ഒരേ മന്ത്രി സഭയിലെ മന്ത്രിമാര്ക്കും, മുഖ്യമന്ത്രിക്കു സംവദിക്കാന് കത്തു തന്നെ വേണമല്ലോ. ഇതില് അത്ഭുതത്തിനു സ്ഥാനമൊന്നുമില്ല. കേന്ദ്ര ഭരണത്തിന്റെ പങ്കു പറ്റുകയും, വലിച്ചെറിയപ്പെടുന്ന അപ്പക്കഷ്ണങ്ങള് ആരും കാണാതെ നാവിലിട്ട് അലിച്ചിറക്കി ഒരു ഏമ്പക്കം വിട്ട് കിടന്നുറുങ്ങുകയും, ഉറക്കമുണരുമ്പോള് ഒരു വെളിപാട് ഉണ്ടായപൊലെ, കേന്ദ്രത്തിന്റെ ദുര്ഭരണത്തിനെതിരെ നാട്ടുകാരെ ബുദ്ധിമുട്ടിച്ച് ബന്ദും ഹര്ത്താലുമൊക്കെ നടത്തുകയും ചെയ്യുന്നുത്, ഈ സാറിന്റെ വലിയ സഖാക്കളാണല്ലോ .


പിന്നെ കമ്മ്യൂണിസ്റ്റ് കാര്ണ് വൈകി വിവേകം ഉദിക്കുന്നതില് ആദ്യ സംഭവമല്ലല്ലോ. ഏതാനും ദശാബ്ദം മുന്പ് കേരളത്തില് കൊണ്ടുവന്ന കൃഷിയന്ത്രങ്ങള് പാലക്കാട് പാടത്ത് മറിച്ചിട്ട് കത്തിച്ച കാര്യം സഖാക്കള്ക്ക് ഓര്മ്മയുണ്ടാകുമോ എന്തോ. അന്ന് കൃഷിയില് യന്ത്ര വല്ക്കരണം നടപ്പിലാക്കിയിരുന്നെങ്കില് ഇന്ന് നെല്പാടങ്ങള് നികത്തേണ്ട അവസ്ഥ ഉണ്ടാവുകയോ, അരിക്ക് അന്യ സംസ്ഥാനത്തിന്റെയും, കേന്ദ്രത്തിന്റെയും മുന്പില് കൈനീട്ടേണ്ട അവസ്ഥ ഉണ്ടാവുകയോ ചെയ്യുമായിരുന്നോ എന്ന് വൈകി ആലോചിക്കാം. എന്തിനും ഏതിനും ചുവന്ന ചൈനയിലേക്ക് നോക്കുന്ന സഖാക്കള് അവിടത്തെ കൃഷി എങ്ങനെയാണ് ചെയ്യുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ.

ഇതിനിടക്ക് ഒരു കേന്ദ്രസംഘം കൂടി വന്നു പോയി. എല്ലാത്തവണത്തേയും പോലെ സംസ്ഥാന ഖജനാവിന് കുറച്ച് നഷ്ടം ഉണ്ടാക്കിയതല്ലാതെ ആവരുടെ വരവു കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. കേന്ദ്ര സംഘത്തെ ഉമ്മന് ചാണ്ടിയും സംഘവും ഹൈജാക്ക് ചെയ്തുതുകൊണ്ടാണ് വരാന് വൈകിയെതെന്ന പിണറായി സഖാവിന്റെയും, മുഖ്യമന്ത്രിയുടേയും വാക്ക് വിശ്വസിച്ചാലും ഒരു സംശയം ബാക്കി. ആണവക്കാരറിന്റെ പേരില് കേന്ദ്ര ഗവണ്മെന്റിനെ മൂക്കു കൊണ്ട് ഇക്ഷ, ഇണ്ട, ഇണ്ണ, ഇമ്മ വരപ്പിക്കുന്ന, കാരാട്ട് സഖാവും കൂട്ടരും ഇക്കാര്യത്തിന് എന്ത് കൊണ്ട് കേന്ദ്ര ഗവണ്മെന്റില് സമ്മര്ദ്ദം ചെയുത്തിയില്ല. മുല്ലപ്പെരിയാറിന്റെയും മറ്റും കാര്യത്തില് നടന്ന പോലെള്ള പ്രഹസനം പോലും ഇക്കാര്യത്തില് അവര് കാണിച്ചില്ല. (പണ്ട് യു.പി.എ. സര്ക്കാരിനെ പിന്തുണക്കാന് നേരം സി.പി.എം. പറഞ്ഞ ഒരു കാര്യം ഓര്ക്കുന്നണ്ടോ ആവോ.

കോണ്ടഗ്രസ് നടപ്പിലാക്കാന് സാധ്യതയുള്ള ജനവിരുദ്ധ നയങ്ങള്ക്കെതിരെ ഒരു തിരുത്തല് ശക്തിയാവാനാണ് പുറത്ത് നിന്ന് പിന്തുണ നല്കുന്നത്
എന്നാണ് അന്നു പറഞ്ഞത്. ആണവക്കരാറാണോ ഏറ്റവും വലിയ ജനവിരുദ്ധ നയം?)

നിങ്ങളുടെ വിലയിരുത്തല്