Tuesday, February 12, 2008

മദര് തെരേസയും പോലീസ് കമ്മീഷണറും

കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട ഒരു കവലയാണ്, ഹൈക്കോടതി കവല. ഗോശ്രീ പാലങ്ങള് വരുകയും, ദ്വീപുകളില് നിന്നുള്ള ബസുകളുടെ ടെര്മിനല് സ്റ്റോപ്പായി മാറുകയും ചെയ്തതോടെ ഹൈക്കോടതി കവലയിലെ തിരക്ക് പതിന്മടങ്ങ് വര്ദ്ധിച്ചു. തിരക്കേറിയതോടെ ട്രാഫിക്ക് പോലീസ് അവിടെ പുതിയ ട്രാഫിക് ഐലന്റ് സ്ഥാപിച്ചു. അതുവരെയില്ലാത്ത ചില പ്രശ്നങ്ങള് ആരംഭിച്ചത് അവിടെ നിന്നായിരുന്നു.


പുതുതായി സ്ഥാപിച്ച ട്രാഫിക്ക് ഐലന്റില് ഒരു സുപ്രഭാതത്തില് ഒരു പോലീസുകാരനും, രണ്ടു പൊതു ജനങ്ങള് എന്നു തോന്നിക്കുന്ന വ്യക്തികളും ആലിംഗനം ചെയ്തു നില്ക്കുന്ന പ്രതിമ സ്ഥാപിച്ചു. തുടര്ന്ന് അതിനു ചുവട്ടില് സി.പി.ഒ. ജംക്ഷന് എന്ന് എഴുതി വയ്ക്കുകയും ചെയ്തു. സി.പി.ഒ എന്താണെന്ന് ഭൂരിഭാഗം ജനങ്ങള്ക്കും യാതൊരു ധാരണയുമില്ലായിരുന്നു. കുറച്ച് ദിവസത്തിനകം വിശദീകരണം വന്നു, കമ്മീഷണര് ഓഫ് പോലീസ് ഓഫീസ് ജംക്ഷന് എന്നുള്ളതിന്റെ ചുരുക്ക രൂപം ആണ് സി.പി.ഒ. സംഗതി വിവാദം ആയി, നഗരസഭയിലെ പ്രധാന സ്ഥലനാമങ്ങള് കൊടുക്കുന്നതിന് ചില പ്രത്യേക കീഴ് വഴക്കങ്ങളുണ്ടെന്നും, അതിനുള്ള അധികാരം നഗര സഭക്കാണെന്നും അവകാശപ്പെട്ട് നഗര സഭ രംഗത്തു വന്നു. നഗര സഭാ സെക്രട്ടറിയുടെ വകയായി കമ്മീഷണര്ക്ക് നോട്ടീസ് പോയി.


വിവാദം അവിടം കൊണ്ടും അവസാനിച്ചില്ല. എന്തിലും ഏതിലും തങ്ങളുടെ കൈയൊപ്പു വേണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രയ നേതാക്കള് ഉണര്ന്നെഴുന്നേറ്റു. നഗരസഭ ഉടന് തന്നെ കൂടി പ്രസ്ഥുത കവലയ്ക്ക് പുതിയ പേരും പ്രഖ്യാപിച്ചു- മദര് തെരേസ കവല-. കാരണം പറഞ്ഞതോ പണ്ടെങ്ങോ അവിടെ മദര് തെരേസയുടെ രൂപം അവിടെ ഉണ്ടായിരുന്നത്ര. മദര് തെരേസയെക്കുറിച്ച് ആവുമ്പോള് ആര്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയില്ലല്ലോ.


പക്ഷേ ഭരണ കക്ഷിയായ ഇടതുമുന്നണിയുടെ ഉദ്ദേശ്യ ശൂദ്ധി ചോദ്യം ചെയ്യപ്പെടാം. ഇടയലേഖനങ്ങളുമായി ഇടഞ്ഞു നില്ക്കുന്ന കത്തോലിക്ക സഭയെ അനുനയിപ്പിക്കാനുള്ള ഒരു കച്ചിത്തുരുമ്പായി ആയിട്ടാണെന്ന് തോന്നുന്നു, കത്തോലിക്കാര്ക്ക് വ്യക്തമായ ഭൂരി പക്ഷമുള്ള കൊച്ചി നഗരം ഭരിക്കുന്ന ഇടതുമുന്നണി ഈ വിഷയം കൈകാര്യം ചെയ്യുന്നത്. പക്ഷേ അതിനു പിന്നിലുള്ള അപകടം കാണാതിരുന്നു കൂട. പല ഹിന്ദു സംഘടനകളും ഈ നീക്കത്തിനെതിരായി രംഗത്ത് വന്നു കഴിഞ്ഞു. ഒരു കവലയുടെ പേരിന്റെ പ്രശ്നത്തില് ജനങ്ങളെ വര്ഗ്ഗീയമായി ചേരിതിരിക്കാന് ഇടതുമുന്നണി കൂട്ടു നില്ക്കുകയാണ്. നിലവില് കേരളത്തിലെ പല സ്ഥലങ്ങളും കവലകളും മത, സാമുദായിക രംഗങ്ങളിലുണ്ടായിരുന്ന വ്യക്തികളുടെ പേരുകളില് അറിയപ്പെടുന്നുണ്ട്. പക്ഷേ നിലവില് പേരുള്ള ഒരു കവലയെ പുനര്നാമകരണം ചെയ്യുമ്പോള് അതിനു വ്യക്തമായ കാരണം വേണം.


ഭരണഘടനാ സ്ഥാപനമായ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കവലയക്ക് ഹൈക്കോടതി കവല എന്നു തന്നെയാണ് ഏറ്റവും അനുയോജ്യമായ പേര്. ആ പേര് മാറ്റുന്നത് ആ സ്ഥാപനത്തോട് കാണിക്കുന്ന അനാദരവാണ്.

5 comments:

  1. ഇടയലേഖനങ്ങളുമായി ഇടഞ്ഞു നില്ക്കുന്ന കത്തോലിക്ക സഭയെ അനുനയിപ്പിക്കാനുള്ള ഒരു കച്ചിത്തുരുമ്പായി ആയിട്ടാണെന്ന് തോന്നുന്നു, കത്തോലിക്കാര്ക്ക് വ്യക്തമായ ഭൂരി പക്ഷമുള്ള കൊച്ചി നഗരം ഭരിക്കുന്ന ഇടതുമുന്നണി ഈ വിഷയം കൈകാര്യം ചെയ്യുന്നത്

    ReplyDelete
  2. ഇതോകെ എപ്പോ സംഭവിച്ചു ??

    ReplyDelete
  3. രാഷ്ട്രീയക്കാരന്ടെ ഓരോ ചെയ്തികളും സാധാരണപൌരനൊടുള്ളവെല്ലുവിളികള്‍ തന്നെ. എന്തുചെയ്യാം സഹിക്കുകതന്നെ..

    ReplyDelete
  4. There are more interesting stories of malayalee especially our politicians irresponsibilities we find only in kerala to our surprise...

    ReplyDelete
  5. എതിര്‍ക്കപ്പേടേണ്ടത്‌.. എതിര്‍ക്കപ്പെടാത്തതും.. എതിര്‍പ്പുണ്ടാവുമ്പോള്‍ അവിടെയും മുതലെടുപ്പുകള്‍..

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്