Saturday, August 23, 2008

ഗൂഗിളിന്റെ ബ്ലോഗ് സെര്ച്ച് ചില കാണാ ചരടുകള്

എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അതോ ഇനി അറിയാന് ഞാന് മാത്രമേ ഉള്ളു എന്നും അറിയില്ല. എല്ലായിപ്പോഴും ബ്ഗോഗ് പബ്ളിഷ് ചെയ്ത ഉടനെ ഞാന് ചെയ്യുന്ന ഒരു കാര്യമുണ്ട്, ഞാന് മാത്രമല്ല മിക്കവാറും എല്ലാ ബ്ഗോഗര്മാരും ചെയ്യുന്ന കാര്യം തന്നെ. പബ്ളിഷ് ചെയ്ത ബ്ഗോഗ് അഗ്രിഗേറ്ററുകളിലും, ഗൂഗിളിന്റെ ബ്ലോഗേ സെര്ച്ചിലും ലിസ്റ്റ് ചെയ്യുന്നുണ്ടോ എന്ന്. ഇതില് മൂന്നു തരത്തിലുള്ള അനുഭവങ്ങള് എനിക്കുണ്ടായിട്ടുണ്ട്.
ആദ്യ കാലത്ത് മിക്കവാറും പബ്ളിഷ് ചെയ്ത ഉടനെ ഗൂഗിള് ബ്ലോഗ് സെര്ച്ചില് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് പബ്ളിഷ് ചെയ്താലും ലിസ്റ്റു ചെയ്യപ്പെടുമോ ഇല്ലയോ എന്ന ഉറപ്പ് ഇല്ലാതായി. ചിലപ്പോള് ലിസ്റ്റ് ചെയ്യപ്പെടാം, ചിലപ്പോള് പെടാതിരിക്കാം(ഏകദേശം നമ്മുടെ കാലാവസ്ഥാ നിരീക്ഷണക്കാര് മഴ പെയ്യാനുള്ള സാധ്യത പറയുന്ന പോലെ). അഗ്രിഗേറ്ററുകളില് ചിലരുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെടാത്തത് മറ്റു ചിലരുടെ ചാത്തനേറു മൂലമാണെന്ന് പ്രചരണമുണ്ടായിരുന്നു. അക്കാലത്ത് ലിസ്റ്റ് ചെയ്യാന് വായാടി ചില തരികിടകള് ഒക്കെ ഒപ്പിച്ചിരുന്നു. ഗൂഗിളിന് ഒറ്റിക്കൊടുക്കില്ല എന്ന വിശ്വാസത്തില് പറയാം. പബ്ളിഷ് ചെയ്ത ഉടനെ സിബുവിന്റെ മലയാളം ബ്ലോഗ് ലിസ്റ്റ് ഇടുത്ത് നോക്കും, കുറച്ച് കഴിഞ്ഞ് വീണ്ടും ഒന്നു കൂടി എടുത്തുനോക്കും. ഏതാണ്ട് അര മണിക്കൂറിനു ശേഷവും ബ്ഗോഗ് തെളിഞ്ഞ് വന്നില്ലങ്കില് അറ്റ കൈ പ്രയോഗം. ബ്ഗോഗ് മുഴുവനായും കോപ്പി ചെയ്ത് വേഡ് പാഡിലോ മറ്റ് ഒന്നു സേവ് ചെയ്യും. ശേഷം ബ്ലോഗ് ഡിലിറ്റ് ചെയ്യും. പുതിയൊരു പോസ്റ്റ് ഇടുത്ത് കോപ്പി ചെയ്തത് മുഴുവനും പേസ്റ്റ് ചെയ്തിട്ട്, ലാറി പേജിനേയും, സെര്ജി നേയും മനസ്സില് ധ്യാനിച്ച് ഒറ്റ പബ്ലിഷ്. മിക്കവാറും സെര്ച്ചില് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും. ഇനിയും നടന്നില്ലെങ്കില് മുകളില് പറഞ്ഞ സ്റ്റെപ്പുകള് ഒന്നു കൂടി ആവര്ത്തിക്കും. ഏതായാലും രണ്ടു പ്രാവശ്യത്തില് കൂടുതല് ചെയ്യേണ്ടി വന്നിട്ടില്ല.
മൂനാമത്തെതും ഇപ്പോള് അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ് കഠിനം. ലിസ്റ്റ് ചെയ്യപ്പെട്ടോ എന്നു ചോദിച്ചാല് ഉണ്ട്, എന്നാല് എല്ലാവരും കാണുന്നുണ്ടോ എന്ന് ചോദിച്ചാല് ഇല്ല. ബ്ലോഗ് സെര്ച്ചിലും അഗ്രിഗേറ്ററുകളിലും കൂടി കടന്നു പോകുന്നവ് മിക്കവാറും എല്ലാവരും തന്നെ ഏറ്റവും മുകളിലെ നാലോ അഞ്ചോ ഏറിയാല് പത്തോ ലിസ്റ്റിങ്ങ് മാത്രമെ ശ്രദ്ധിക്കാറുള്ളു എന്നുള്ളതാണ് വാസ്തവം. ഇപ്പോള് നമ്മള് പബ്ഷിഷ് ചെയ്യുന്ന ഒരു ബ്ഗോഗ് സെര്ച്ചില് വളരെ നേരത്തേ അതായതി നമ്മള് ആ ബ്ലോഗ് ടൈപ്പ് ചെയ്ത് തുടങ്ങുന്ന സമയത്ത് പബ്ളിഷ് ചെയ്തതായിട്ടാണ് കാണിക്കുക. ബ്ഗോഗറുടെ ഓണ് ലൈന് മലയാളം എഡിറ്റര് ഉപയോഗിക്കുന്നവര്ക്കാണ് ഈ പ്രശ്നം. കുറച്ച് വിശദമായി പറഞ്ഞാല് ഞാന് ഒരു ബ്ലോഗ് ടൈപ്പ് ചെയ്ത് തുടങ്ങുന്നത് 10 മണിക്ക് എന്നു വയ്ക്കുക. 11 മണിയോടെ ടൈപ്പിങ്ങ് കഴിഞ്ഞ് ഞാന് അത് പബ്ളിഷ് ചെയ്യുന്നു എന്നു വയ്ക്കുക. സെര്ച്ചില് നോക്കിയാല് ഞാന് 10 മണിക്ക് അത് പബ്ഷിഷ് ചെയ്തതായിട്ടാണ് വരുക. ഇതു മൂലമുള്ള നഷ്ടം എന്താണെന്ന് ഊഹിക്കാമല്ലോ, നമ്മള് പബ്ഷിഷ് ചെയ്യുന്ന അതേ നിമിഷത്തില് തന്നെ അഞ്ചോ, പത്തോ ബ്ലോഗിന് പുറകില് ആയി ലിസ്റ്റ് ചെയ്യപ്പെടാം. കുറുമാനെയോ, ബെര്ളിയേയോ പോലെ എന്തെഴുതിയാലും ആളുകള് ഇടിച്ചു കയറി വായിക്കുന്ന, അല്ലെങ്കില് അവരെന്താണ് എഴുതിയിരിക്കുന്നത് എന്ന് അവരുടെ ബ്ഗോഗില് പോയി നോക്കുന്ന എസ്റ്റാബ്ളിഷ്ഡ് ആയ( രണ്ടു പേരേ എനിക്ക് ഓര്മ്മ വന്നുള്ളു മറ്റു പുലികളും, പുപ്പുലികളും ക്ഷമിക്കുക). ബ്ഗോഗറല്ലെങ്കില് എത്ര നല്ല പോസ്റ്റിട്ടിട്ടും കാര്യമില്ല. ഇതിനെ മറികടക്കാന് ചിലര് ഞാന് അവിടെ ഇങ്ങനെ ഒരു ബ്ലോഗിട്ടുണ്ട്, ഗുഗിള് കണ്ടില്ല എന്നു പറഞ്ഞ് വേറൊരു നോട്ടീസ് പതിക്കുന്നതായി കാണാം. ഞാന് മുകളില് പറഞ്ഞ അടവും ഫലപ്രദമാണ്. ഏറ്റവും നല്ലത് ബ്ലോഗറുടെ എഡിറ്റര് ഒഴിവാക്കി, വാമൊഴിയോ, വരമൊഴിയോ പോലുള്ള ഓഫ് ലൈന് എഡിറ്റുകള് ഉപയോഗിച്ച ടൈപ്പിങ്ങ് മറ്റും കഴിഞ്ഞ് അവസാന നിമിഷം മാത്രം ബ്ഗോര്റില് ലോഗിന് ചെയ്ത്, പബ്ഷിഷ് ചെയ്യുക എന്നുള്ളതാണ്.
ഇത് ഒരു ബഗ് ആണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ബഗ് ആണെങ്കില് ഗൂഗിള് അത് കണ്ടെത്തി എപ്പോ ഫിക്സ് ചെയ്തു എന്നു ചോദിച്ചാല് മതി.
കമിഴ്ന്ന് വീണാല് കാല് പണവുമായി പൊങ്ങുന്ന ഗൂഗിള് ഒന്നും കാണാതെ ഇങ്ങനെ ചെയ്യാന്
വഴിയില്ല.

4 comments:

  1. ഇപ്പോള് ബ്ഗേ ഞാന് പബ്ളിഷ് ചെയത് യഥാര്ത്ഥ സമയത്തേക്കാളും മൂന്നു മിനിറ്റ് കുറച്ചാണ് പബ്ളിഷിങ് ടൈം കാണിച്ചിരിക്കുന്നത്. ആ മൂന്നു മിനിറ്റ് ഞാന് ഓഫ് ലൈനായി ടൈപ്പ് ചെയ്ത് ബ്ലോഗ്ര് ഓപ്പണ് ചെയ്തു മുതല്, കണ്ടന്റ് പേസ്റ്റ്, ചെയ്ത ഹെഡിംഗ് ടൈപ്പു ചെയ്ത്, പബ്ളിഷ് ബട്ടണ് ഞെക്കുന്നതു വരെയുള്ള സമയമാണ്.

    ReplyDelete
  2. :) കൊള്ളാം. അഗ്രികളെ എങ്ങനെ പറ്റിക്കാം എന്ന് ഒരു വഴി തെളിഞ്ഞു കിട്ടി. പക്ഷെ പറഞ്ഞു തരില്ല. ആദ്യം ഞാന്‍ പരീക്ഷിക്കട്ടെ :)

    ReplyDelete
  3. പ്രിയ വായാടി മലയാളി സുഹൃത്തെ,
    പോസ്റ്റ് വായിച്ചു.. അഗ്രികളുമായുള്ള മൽ‌പ്പിടുത്തത്തെ കുറിച്ചു അറിഞു.താങ്കൾ പറഞ്തു വാസ്തവം. ഇനി ഞാൻ ഒരു കാര്യം പറയട്ടെ..കേരള ഇൻസൈഡ് എന്ന ബ്ലോഗ് റോളർ സന്ദർശിക്കുക..(ഈപ്പോഴും പരീക്ഷന ഘട്ടത്തിലാണ്)..അവിടെ കര്യങൾ വളരെ വ്യത്യസ്ത മായിട്ടാണ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നതു.
    വിവിധ രീതികളിൽ ഈ ബ്ലോഗ് റോളർ ലിസ്റ്റിംഗ് നടത്തും.
    1.ഗൂഗ്ഗിൾ ബ്ലോഗ് സെർച്ചിന്റെ അടിസ്ഥാനത്തിൽ.
    2.ബ്ലോഗ്ഗർ നൽകുന്ന കാറ്റഗറി വിവരങളുടെ അടിസ്താനത്തിൽ..
    3.ബ്ലോഗ് പോസ്റ്റിൽ വിഭാഗത്തെ സൂചിപ്പികുന്ന എന്തെങ്കിലും ഉണ്ടേങ്കിൽ അതിന്റെ അടിസ്താനത്തിൽ.
    4.ഓരോ ദിവസത്തെയും പോസ്റ്റുകൾ പ്രത്യേകം സെർച്ച് ചെയ്യുന്നതിനായി ലിസ്റ്റ് ചെയ്യുന്ന രീതിയിൽ..
    5. ഒരു അഗ്രിഗേറ്ററിലും പെടാത്ത പോസ്റ്റുകൾ പ്രത്യേകം ലിസ്റ്റ് ചെയ്യ്ഉന്ന രീതിയിൽ..
    ഇങിനെ വിവിധ രീതിയ്ല് ചെയ്യുന്നതിനാൽ നിങളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്തു വരും എന്ന്നെതു 100% ഉറപ്പു വരുത്താം.
    ഇനി പോസ്റ്റുകൾ കൂടുതൽ ദിവസം ശ്രദ്ധിക്ക പെടണമെങ്കിൽ നിങൾ സൈറ്റിൽ വന്നു ബ്ലോഗിനെ വിഭാഗികരിച്ചാൽ മതി. അദ്യപേജിൽ തന്നെ 20 വിഭാഗങളിൽ നിങളുടെ പോസ്റ്റിന്റെ വിഭാഗത്തിൽ 1 മാസത്തോളം പോസ്റ്റ് ഉണ്ടാകും.
    കുടുതൽ വിവരങൾ ഏതാനും ദിവസത്തിനുള്ളിൽ ഒരു പോസ്റ്റിലൂടെ എല്ലാവരേയും അറിയിക്കാം
    നിങൾ സൈറ്റ് സന്ദർശിക്കുക www.keralainside.net
    എന്നിട്ട് കാര്യങൾ ഇഷ്ടമായെങ്കിൽ മുഴുവൻ സുഹൃത്തുക്കളേയും അറിയിക്കൻ മടിക്കരുത്.
    സ്നേഹപൂർവ്വം
    ഷെറി.

    ReplyDelete
  4. njanum thutangi onnu ellaa sahaaya sahakaranangalum undaavanamennu apeakhsa.KADATHANADAN

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്