Saturday, May 31, 2008

മുസ്ലീങ്ങള്ക്കെന്താ കൊമ്പുണ്ടോ ?

കഴിഞ്ഞ ദിവസം പത്രങ്ങളില് കണ്ട ഒരു വാര്ത്ത വായിച്ചപ്പോള് വായാടിക്ക് തോന്നിയതാണിത്. തിരുവനന്തപുരത്തെ ബീമാപള്ളി പരിസരത്ത് നടക്കുന്ന വ്യാജ സി.ഡി. കച്ചവടം എല്ലാവര്ക്കും അറവുള്ള ഒരു സംഭവമാണ്. അവിടെയുള്ള കച്ചവടക്കാരെ പള്ളിക്കമ്മറ്റിക്കാരുടെ സഹായത്താല് ബോധ വല്ക്കരിച്ചത് കാരണം വ്യാജ സി.ഡി. വില്പന അവര് നിര്ത്തിയത്ര. കേള്ക്കുമ്പോള് പ്രത്യേകിച്ച് ഒന്നും തോന്നാത്ത വാര്ത്ത, കൂടതല് ചിന്തിക്കമ്പോള് പക്ഷേ പല ചോദ്യങ്ങളും മനസ്സലുണര്ത്തുന്നു.


കേരളത്തില് ഇറങ്ങുന്ന വ്യാജ സി.ഡി കളുടെ ഒട്ടുമുക്കാലിന്റെയും ഉത്ഭവം ബീമാ പള്ളിയും പരിസരവുമാണെന്നാണ് വ്യാജ സി.ഡി കള് കാരണം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന സിനിമാ പ്രവൃത്തകര് പറയുന്നത്. പക്ഷേ ഋഷിരാജ് സിംഗിനെപ്പോലെ ഒരു സിംഹം വ്യാജ സി.ഡി റെയ്ഡുകളുടെ തലപ്പത്തിലുന്നപ്പോഴും ബീമാപ്പള്ളിയില് മാത്രം കച്ചവടം പൊടിപൊടിച്ചു കൊണ്ടിരുന്നു. കേരളത്തിലും, വെളിയിലും ഇറങ്ങുന്ന ഏത് പുതിയ സിനിമകളുടെയും വ്യാജസിഡികള് ആവിടെ പരസ്യമായാണ് വില്പന നടത്തിയിരുന്നത്. കാരണം കച്ചവടക്കാരെല്ലാം മുസ്ളീം സമുദായക്കാരായതു കൊണ്ട് തന്നെ. ഇന്ഡ്യയില് സിവില് നിയമങ്ങള് മതാടിസ്ഥാനത്തില് വ്യത്യാസം ഉണ്ടെങ്കിലും(അതു പോലും ഒരു പക്ഷേ ഇന്ഡ്യയിലേ കാണൂ), ക്രിമിനല് നടപടി ക്രമം എല്ലാ മതത്തിനും, ജാതിക്കും ഒന്നു തന്നെയാണെന്ന് കേരള സര്ക്കാരും, ഇവിടെത്തെ പോലീസും മറന്നുപോയെന്ന് തോന്നുന്നു.



ഇനി ഉയരാവുന്ന ചോദ്യം, നാളെ ക്രമിനല് കുറ്റം ചെയ്യുന്നവര് മുസ്ളീം സമുദായക്കാരണെങ്കില് ശിക്ഷിക്കാതെ, ഉപദേശിച്ച് നേരെയാക്കാനാവുമോ പോലീസും, ഭരണ കൂടവും ശ്രമിക്കുന്നത്. ഇത് വളരെ ഗുരുതരമായ സ്ഥിതവിശേഷമാണ്. കുറ്റം ചെയ്യുന്നവരുടെ ജാതിയും, മതവും നോക്കി ശിക്ഷയോ ഉപദേശമോ നല്കുക എന്നുള്ളത് തികച്ചും മതേതര രാജ്യമായ ഇന്ഡ്യയുടെ ഭരണഘടനാ ലംഘനമാണ്.



വാര്ത്തയില് അനുബന്ധമായി മറ്റൊരു കാര്യവും കണ്ടു. ഇവിടെ വ്യാജ സി.ഡി. വില്പന ഇല്ലാതായതു കൊണ്ട് മമ്മൂട്ടിയുടെ അണ്ണന് തമ്പിക്ക് കേരളമാകെ നല്ല കളക്ഷന് നേടാന് കഴിഞ്ഞത്ര. ബോധവല്കരണം ഏതു നിലവാരത്തിലാണെന്ന് അപ്പോള് ഊഹിക്കാം. മമ്മൂട്ടിയും മോഹന് ലാലും കേരളമാകെ ജാതി മത പരിഗണനക്കതീതമായി ആരാധകരുള്ള നടന്മാരാണ്. ഇനി മമ്മൂട്ടി ഒഴികെ മറ്റുള്ള നടന്മാരുടെ സിനിമകള് റിലീസാവുമ്പോഴും ഈ ബോധവത്കരണത്തിന്റെ ചൈതന്യം ചോരാതെ നില്കുമോ എന്നുള്ളതാണ് പ്രതക്തമായ കാര്യം.

Saturday, May 24, 2008

വേണം വള്ളിക്കാവിലും റെയ്ഡ്

സന്തോഷ് മാധവന് കുടത്തില് നിന്ന് തുറന്നു വിട്ട ഭൂതം കേരളത്തിലെ സകല ആള് ദൈവങ്ങളേയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി പല പല വ്യാജ സ്വാമിമാരുടേയും വീടുകളിലും ആശ്രമങ്ങളിലും റെയ്ഡും അറസ്റ്റുകളും മറ്റും നടന്നു കൊണ്ടിരിക്കുന്നു. ചിലര് ഇതറിഞ്ഞ് നാടു വിടുക പോലും ചെയ്തിട്ടുണ്ട്. പക്ഷേ കോടിയേരിയുടെ പോലീസ് ചിലരെ ഇക്കാര്യത്തില് ഒഴിവാക്കുന്നത് ഒട്ടും ശരിയല്ല. കേരളത്തിലെ ഏറ്റവും അധികം വിദേശ പണം സ്വീകരിക്കുന്നത് അമൃതാനന്ദമയി മഠമാണെന്നെത് പകല് പോലെ വ്യക്തമാണ്.


പക്ഷേ വിദേശപണത്തിന്റെ കാര്യം കേന്ദ്ര ഏജന്സികാളാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞ് മാറുന്ന കാഴ്ചയാണ് കാണുന്നത്. വിദേശ പണം മാത്രമല്ലല്ലോ പ്രശ്നം. കഴിഞ്ഞ ദിവസം അമ്മതായി എന്നു സ്വയം അവകാശപ്പെട്ട് തട്ടിപ്പു നട്ത്തിയിരുന്ന ഒരു സ്ത്രീയെ പിടികൂടിയിരുന്നല്ലോ. അവര് ഒരു ദിവസം സ്വയം ദേവിയായി ചമഞ്ഞ് തുടങ്ങിയതാണ് ഈ പുതിയ വേഷം. അമൃതാനന്ദമയിയുടെ തുടക്കവം ഏകദേശം ഇതുപോലെയൊക്കെയായിരുന്നു. അന്നൊരു സന്തോഷ് മാധവനില്ലാതെയായിപ്പോയി. വിശുദ്ധ പശുവായ അമൃതാനന്ദമയിയെ പേടി കൊണ്ടാണെന്നു തോന്നുന്നു പലരും ഇതുവരെ സംശയത്തോടു കൂടി നോക്കുവാനുള്ള ധൈര്യം കാണിക്കുക പോലും ചെയ്തിട്ടില്ല. ഒരു പാടു ചാരിറ്റി പ്രവര്ത്തനങ്ങള് നടത്തുന്നെണ്ടന്നുള്ളത് ശരി തന്നെ. ഇതിന്റെ ഉറവിടം ഏത്, ചിലവെത്ര എന്നെല്ലാം വിശദമായി അന്വേഷിക്കണം. കൂട്ടത്തില് എപ്പോഴും കൂടെ കാണുന്ന വലം കൈയ്യായ സന്തോഷ് മാധവനെ അനുസ്മരിക്കുന്ന താടിക്കാരനായ വ്യക്തിയുടെ റോളും, പൂര് വാശ്രമവും ഒന്നു അന്വേഷിച്ചറിഞ്ഞാല് കൊള്ളാം.


ഹിന്ദു സന്യാസിമാരില് മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പല തങ്ങളുമാരും, ബ്രദര്മാരും ഇത്തരം പരിപാടിയില് മുഴുകിയിരിപ്പുണ്ട് .അവരെ വെളിച്ചത്തു കൊണ്ടു വരാനുള്ള ശ്രമവും വേണം. ബ്രദര് തങ്കുവിന്റെ സ്വര്ഗ്ഗീയ വിരുന്നു കലക്കിയത് മറക്കുന്നില്ല. ഇതു പോലെ രോഗ ശാന്തി ശുശ്രൂഷയുമായി കഴിയുന്ന പോട്ട പോലുള്ള ആശ്രമം എന്നവകാശപ്പെടുന്ന കൂറ്റവാളികള്ക്ക് ഒളിച്ചു താമസിക്കാന് സൌകര്യം ഉണ്ടാക്കി കൊടുക്കുന്ന സ്ഥലങ്ങളിലും പോലീസിനെ കയറ്റാനുള്ള ആര്ജ്ജവം കോടിയേരി കാണിക്കണം.



ഈ പറഞ്ഞ കക്ഷികളെ ആരാധിക്കുന്നവര്ക്ക് അവര് വലിയ ആളായിരിക്കാം, അല്ലാത്തവര്ക്ക് സംശയിക്കാം.

Wednesday, May 21, 2008

കുസാറ്റും പതിനാല് ലക്ഷത്തിന്റെ ഫയര്‍വാളും

കൊച്ചിന് ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഒരു സംഘം ഹാക്കര്മാരാല് അലങ്കോലമാക്കിയത് കഴിഞ്ഞ ദിവസം വാര്ത്തായായിരുന്നു. തുര്ക്കിയില് നിന്നുള്ള നിരോധിക്കപ്പെട്ട ഹാക്കര്മാരുടെ സംഘം ആണത്ര ഇതിനു പിന്നില്. ഇത് മൂന്നാമത്തെ തവണയാണ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. ഇതിനു വിധേയമായ യൂണിവേഴ്സിറ്റിയുടെ സെര് വര് പോലീസ് പരിശോധനക്കായി എടുത്തു കൊണ്ടുപോയി എന്നത് ചേര്ത്ത് വായിച്ചപ്പോഴ് ഒരു കാര്യം വ്യക്തമായി. യൂണിവേഴ്സിറ്റിയുടെ ക്യാമ്പസില് തന്നയുള്ള ഒരു സെര് വറിലാണ് ഇത് ഹോസ്റ്റ് ചെയ്തിരിക്കുന്നത് എന്നുള്ളത്.
തുടര്ച്ചായായ ഹാക്കിങ്ങ് മൂലം യൂണിവേഴ്സിറ്റി 14 ലക്ഷം മുടക്കി ഫയര് വാള് സംവിധാനം ഏര്പ്പെടുത്താന് പോവുകായായിപ്പോള്. അപ്പോള് പ്രസക്തമായ ഒരു കാര്യം ഇത്രയും നാള് ഇത് പ്രവര്ത്തിച്ചത് യാതൊരു സുരക്ഷാ ഏര്പ്പാടുകളും ഇല്ലാതെയാണ്. 3 പ്രവശ്യമേ ഹാക്കര്മാര് കയറിയുള്ള എന്നത് അത്ഭുതമായി തോന്നുന്നു, തുറന്ന കിടന്ന വീട്ടില് മോഷണം നടന്നു എന്നു പറഞ്ഞതു പോലെയായിപ്പോയി.



14 ലക്ഷം മുടക്കി ഫയര് വാള് സംവിധാനം ഏര്പ്പെടുത്തുന്നു എന്നു കേള്ക്കുമ്പോള് സ്വാഭാവികാമായും ഉയരാവുന്ന ഒരു ചോദ്യമുണ്ട്, ഇതിന്റെ 20 ല് ഒന്ന് വാര്ഷിക ചിലവില് തികച്ചും കുറ്റമറ്റതായ ഫയര് വാള് ഉള്പ്പെടയുള്ള എല്ലാ സംവിധാധങ്ങളോടും കൂടിയ പ്രോഫഷണല് ഹോസറ്റിങ്ങ് സാധിക്കില്ലേ എന്ന്. ഫയര് വാള് മാത്രം പോരല്ലോ ഒരു വെബ് സൈറ്റ് സ്വന്തമായി ഹോസ്റ്റ് ചെയ്യാന്. ചുരുങ്ങിയത് 2എം.ബി.പി.എസ്സ് ഡെഡിക്കേറ്റഡ് ലൈന് എങ്കിലും വേണം - വാര്ഷിക ചെലവ് ഏകദേശം 60,000 രൂപ. കേരളമായതുകൊണ്ട് വൈദ്യുതിയുടെ കാര്യത്തില് യാതൊരു ഉറപ്പുമില്ല, യു.പി.എസ്സും, ചിലപ്പോള് ജനറേറ്ററും വേണ്ടി വന്നേക്കും - ചിലവ് ആയിരങ്ങള്. ഒരാള് തീര്ച്ചായായും ഇതിന്റെയല്ലാം മേല് നോട്ടത്തിനും വേണ്ടി വരും ശമ്പളം കൊടുക്കണം.


യൂണിവേഴ്സിറ്റിയുടെ സെനറ്റ് ഈ തുക ഒരു ബുദ്ധിമുട്ടും കൂടാതെ അനുവദിച്ചു എന്നാണ് അറിവ്. പൂര്ണസമയ രാഷ്ട്രീയക്കാരായ സെനറ്റിലുള്ള ഒന്നില്ലെങ്കില് അറിവില്ലായ്മ കൊണ്ടായിരിക്കാം ഇത് എതിര്പ്പില്ലാതെ അംഗീകരിച്ചത് അല്ലെങ്കില് ഫയര് വാള് എന്നും മറ്റും കേട്ടപ്പോള് ഏതോ മതിലോ മറ്റോ ആണെന്ന് തെറ്റുദ്ധരിച്ച്, കരാര് കൊടുത്ത് കമ്മീഷന് പോക്കറ്റിലാക്കാന് പറ്റിയ നിര്മ്മാണ കമ്പിനിയെ മനസ്സില് കണ്ട് അംഗീകരിച്ചതാണോ എന്നറിയില്ല.
യൂണിവേഴ്സിറ്റിയുടെ സൈറ്റില് ഇവിടെ കയറി നോക്കിയാല് ഒരു കാര്യം മനസ്സിലാകും, സ്വന്തം ക്യാമ്പസിനകത്ത് ഹോസ്റ്റു ചെയ്യാന് തക്ക രഹസ്യ സ്വാഭാവം ഉള്ളതോ, ആന വലിപ്പത്തിലുള്ളതോ ആയ ഒന്നും അതിനകത്തില്ല.(ഈ പറഞ്ഞ രണ്ടും സ്വന്തമായി ഹോസറ്റു ചെയ്യാന് തക്കതായ കാരണങ്ങളല്ല. രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങളും, വ്യക്തിപരമായ വിവരങ്ങങ്ങളടങ്ങിയതുമായ സൈറ്റുകള് വലിയ കമ്പിനികള് വരെ പുറത്ത് ഹോസ്റ്റു ചെയ്യുന്നുണ്ട്. ).


യഥാര്ത്ഥ കാരണം എന്താണെന്ന് വായാടിക്ക് തോന്നുന്നത്, യൂണിവേഴ്സിറ്റി ഒരു കറവപ്പശു ആണ്. കറക്കാന് പറ്റിയ അവസരത്തിലെല്ലാം അതിനെ കറക്കുക എന്ന ചിന്താഗതി വച്ചു പുലര്ത്തുന്ന രാഷ്ട്രീയക്കാരും, യൂണിവേഴ്സിറ്റി അധികാരികളുമാണ്.
പിന്നെ 14 ലക്ഷത്തിന്റെ ഫയര് വാളിന്റെ കാര്യം. പല ഫയര് വാള് വില്പന സൈറ്റുകളില് കയറിയതില് നിന്ന് മനസ്സിലായ് കാര്യം, ഏതായാലും ഫയര് വാളിന് അത്രയും വിലയില്ല. പിന്നെ എത്ര വില കാണും, നിങ്ങളൊന്നു അന്വോഷിച്ച് നോക്കൂ.

Wednesday, May 7, 2008

സമരം ചെയ്യുന്ന സര്ക്കാര് ഡോക്ടര്മാര്

സര്ക്കാര് ഡോക്ടര്‍ മാര്‍ വീണ്ടും സമര രംഗത്തേക്ക് കടന്നിരിക്കുകയാണല്ലോ. കാലവര്ഷം അടുത്തിരിക്കെ ഡോക്ടറ്മാരുടെ സമരം പ്രതിരോധ പ്രവര്ത്തനങ്ങളേയും മറ്റും ഗുരുതരമായി ബാധിക്കുമെന്ന് കഴിഞ്ഞ വര്ഷത്തെ അനുഭവപാടം സര്ക്കാരിന്റെ മുന്പിലുണ്ട്. ശ്രീമതി ടീച്ചറും, ഇടതുപക്ഷ മുന്നണിയും ദുരഭിമാനം വെടിഞ്ഞു കൊണ്ടു ഡോക്ടരുമാരുടെ ന്യായമായ - തികച്ചും ന്യായമായ ആവശ്യങ്ങള്‍ തന്നെയാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചിക്കന്‍ ഗുനിയയും, ടെന്കി പനിയും പടര്ന്നു പിടിച്ചപ്പോള്‍ നോക്കു കുത്തിയായി നില്ക്കാന്‍ മാത്രമെ ഈ സരക്കാരിനു കഴിഞ്ഞുള്ളൂ .


സര്ക്കാരിന്റെ നിലവിലുള്ള ശമ്പള സ്കെയില് നോക്കിയാല് ഒരു കാര്യ മനസ്സിലാകും. യാതൊരു യാഥാര്ത്ഥ്യ ബോധവും ഇല്ലാത്ത ഒരു സ്കെയില് ആണത്. മുന്പ് 10000 രൂപ അടിസ്ഥാന ശമ്പളം ഉണ്ടായിരുന്ന സര്ക്കാര് ഡോക്ടറ്മാര്ക്ക് പരിഷ്കരണത്തിനു ശേഷം 16650 ആയി, പക്ഷേ മുന്പ് സമാന സ്കെയിലായിരുന്ന മറ്റു തസ്തികകളില് അടിസ്ഥാന ശമ്പളം 20700 ആയി വര്ദ്ധിപ്പിച്ചപ്പോഴാണ് ഡോക്ടര്മാരോട് ഈ വിവേചനം. ഇന്ന് ഡോക്ടര്മാരോട് സമാന സ്കെയിലില് ശമ്പളം പറ്റുന്ന ഒരു വര്ഗ്ഗം പ്ലസ്സ് ടു അദ്ധ്യാപകരാണ്. ഒരു പോസ്റ്റ് ഗ്രാജ്വേഷനും, സെറ്റും, കോഴ കൊടുക്കാന് ലക്ഷങ്ങളും, 10-4 ജോലിയും, 2 മാസം വേനലവധിയും ഉള്ള പ്ലസ് ടു അദ്ധ്യാപകരെ- നിജമായ ജോലി സമയം പോലുമില്ലാതെ, അപകടകരമായ ജോലി ചെയ്യുന്ന, മഹത്തായ സേവനം ചെയ്യുന്ന ഡോക്ടര്മാരുമായി സര്ക്കാര് ഏത് അര്ത്ഥത്തിലാണ് സമാനമായിക്കാണുന്നത്.


ശ്രീമതി ടീച്ചറിന്റെ ഭാഷ്യത്തില്, ഇപ്പോഴ് ഡോക്ടറ്മാര്ക്കു മാത്രമായി ശമ്പളം വര്ദ്ധിപ്പിച്ചാല് മറ്റുള്ള സര്ക്കാര് ജീവനക്കാര് സമരമായിട്ട് ഇറങ്ങി പുറപ്പെടും എന്നത്ര. വര്ഷങ്ങള്ക്ക് മുന്പ് കോളേജദ്ധ്യാപകരുടെ ശമ്പളം മാത്രം അനര്ഹമായി യു.ജി.സി. സ്കെയില് എന്ന ഓമനപ്പേരില് കനത്ത തോതില് വര്ദ്ധിപ്പിച്ചപ്പോള് ഒരുത്തനും ബദല് സമരം ചെയ്തില്ല എന്ന ശ്രീമതി ടീച്ചറക്കറിയാമോ ആവോ.(കോളേജദ്ധ്യാപകര്ക്ക് ഡോക്ടറ്മാരില് നിന്ന് വ്യത്യസ്ഥമായി വ്യക്തമായ രാഷ്ട്രീയാഭിമുഖ്യമുള്ള സംഘടനകള് ഉള്ളതാവാം കാരണം) യൂ.ജി.സി. ആപ്പരിപാടിക്കു നല്കിയിരുന്ന സഹായം നിര്ത്താലിക്കി വര്ഷങ്ങളായിട്ടും കോളേജദ്ധ്യാപകര് പഴയ തോതില് തന്നെ കനത്ത ശമ്പളം പറ്റുകയും ചെയ്യുന്നു. ആ കനത്ത ശമ്പളത്തിന്റെ പണിയൊന്നും അവര് ചെയ്യുന്നില്ലന്നത് പകല് പോലെ വ്യക്തമായ കാര്യവുമാണ്.


സര്ക്കാര് ഡോക്ടറ്മാര് പറ്റുന്നതിനേക്കാല് ചുരുങ്ങിയത് 4 ഇരട്ടി ശമ്പളം വാങ്ങിയാണ് സമാന യോഗ്യതയും, പ്രവര്ത്തി പരിചയവുമുള്ള സ്വകാര്യ മേഖലയില് ഡോക്ടര്മാര് ജോലി ചെയ്യുന്നത് എന്ന് മനസ്സിലാക്കണം. ഇപ്പോള് തന്നെ ആവശ്യത്തിന് ഡോക്ടറുമാരെ സര്ക്കാര് മേഖലയില് കിട്ടാനില്ലാത്ത അവസ്ഥ നിലവിലുണ്ട്.

സര്ക്കാരിന്റെ കടുപിടുത്തം സര്ക്കാര് ആശുപത്രിയെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരയാണ് ഏറ്റവും അധികം ബാധിക്കുക എന്ന്, സാധാരണക്കാരന്റെ അപ്പോസ്തലന് ചമയുന്ന ഇടതു സര്ക്കാര് മനസ്സിലാക്കുന്നത് നന്ന്.

നിങ്ങളുടെ വിലയിരുത്തല്