കടന്നല്‍ കൂട്ടത്തിലേക്ക് കല്ലെറിഞ്ഞിട്ട്, അത് കുത്താന്‍ വരുന്നേ എന്ന് വിളിച്ച് കൂവുന്നതിന്റെ രാഷ്ടീയമാണ് ഹമാസിന്റെ രാഷ്ടീയം. കല്ലെറിഞ്ഞവര്ക്ക് ഓടി രക്ഷപെടാന് സമയം കിട്ടുമെങ്കിലും, ഇതൊന്നും അറിയാത്ത നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്ന പാലസ്തീന്കാര്ക്ക് രക്ഷപെടാനായില്ല. ഡിസംബറില് തീര്ന്ന വെടിനിര്ത്തല് കരാര് പുതുക്കുക ഇസ്രായേലിനേക്കാള് തങ്ങള്ക്കാണെന്ന് ആവശ്യമെന്നറിഞ്ഞിട്ടും മനപ്പൂരവ്വം പ്രകോപനമുണ്ടാക്കാന് ഇസ്രായേലിലേക്ക് റോക്കറ്റുകള് എയ്ത് വിട്ട ഹമാസ് നേതൃത്വം തന്നെയാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്ക്ക് മുഖ്യ ഉത്തരവാദി.
തൊലിപ്പുറമെയുള്ള ഒരു ചൊറിച്ചിലിന് സമാനമാണീ റോക്കറ്റാക്രമണമെങ്കിലും, അതു പോലും ക്ഷമിക്കാന് തയ്യാറുള്ളവരല്ല ഇസ്രായേലെന്നത് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്നവരാണ് ഹമാസും, പാലസ്തീന് നേതൃത്വവും. സ്വന്തം രാജ്യത്ത് കടന്ന് കയറു നൂറകണക്കിന് നിരപരാധികളെ വെടിവച്ചു കൊന്നിട്ട് വോട്ടു ബാങ്ക് ഭയന്ന് പ്രസ്താവനയുദ്ധത്തിനു മാത്രം കെല്പുള്ള റമ്പ ര്‍നട്ടെല്ലുള്ള ഇന്ത്യന് നേത്യത്വമല്ല, ഇസ്രായേല് നേതൃത്വവും എന്നും മനസ്സിലാക്കുക.
ഇതിനേക്കാളൊക്കെ അമ്പരപ്പിക്കുന്നത്, സി.പി.എം ന് ഇക്കാര്യത്തലുള്ള താല്പര്യം. അവരുടെ നിലപാടില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, ഇത് വെറും ഇസ്ലാം മതത്തിന്‍റെ മാത്രം പ്രശ്നമാണെന്നതാണ്. അതുകൊണ്ടാണല്ലോ ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രായേല്‍ ബന്ധം വേര്‍പെടുത്തുന്നില്ല എന്ന് നാടൊട്ടുക്ക് പറഞ്ഞു നടക്കുന്നത്. പക്ഷേ അവിടത്തെ പ്രശ്നം കേവലം ഇസ്ലാം പ്രശ്നമാണോ, അത് അധിനിവേശത്തിനിരയായിട്ടുള്ള ഏത് ജനതക്കുമുള്ള പൊതുവായ പ്രശ്നമാണ്. സി.പി.എം ന്‍റെ ഇക്കാര്യത്തിലുള്ള താല്പര്യം കേവലം വോട്ടുബാങ്ക് രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതാണല്ലോ ഭാരതത്തിലെ നൂറുകണക്കിന് ജനങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കി പ്രതിഷേധിക്കാനോ, ഒരു പ്രസ്ഥാവന ഇറക്കാനോ സി.പി.എം. തയ്യാറാകാതിരുന്നത്. കാരണം അന്നു മരിച്ചവര്‍ ഒരു വോട്ടു ബാങ്കുമല്ല. അല്ല പ്രതികരണം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍, ചെച്നിയയില്‍ റഷ്യന്‍ സൈന്യം കൂട്ടക്കൊല നടത്തിയപ്പോഴും, ടിയാന്‍മെന്‍റ് സ്കയറിലും, ടിബറ്റിലും ചൈനീസ് സൈന്യം നരഹത്യ നടത്തിയതും ഇതുപോലെ തന്നെ കാണണമായിരുന്നു.
ഇന്ത്യക്ക്, ഇന്നത്തെ ചുറ്റുപാടില്‍ അമേരിക്കയും, ഇസ്രായേലും ആയി അടുത്തേ തീരൂ, കാരണം ഇസ്ലാമിക ഭീകരതയും, ചൈനീസ് ഡ്രാഗണും ഇന്ത്യയെ വരുഞ്ഞു മുറുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ പ്രത്യേകിച്ചും.
വാല്‍ക്കഷ്ണം
പാലസ്തീന്‍ പ്രശ്നം പറഞ്ഞ് മുസ്ലീ ലീഗില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ നോക്കുന്ന വിഭാഗം , സി.പി.എം കൂടാരത്തില്‍ കയറും എന്നുള്ളത് ദിവാ സ്വപ്നം മാത്രമാകാനണ് സാധ്യത. അവര്‍ എന്‍.ഡി.എഫ്, പി.ഡി.പി മുതലായ തീവ്ര വാദ സംഘടനകളില്‍ എത്തിച്ചേരാനാണ് സാധ്യത.
വ്യത്യസ്തമായ നിരീക്ഷണം.
ReplyDelete"china's chairman our chairman" പോലുള്ള ആശയങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചവറ്ക്ക് ടിയാന്‍മെന്‍ സ്ക്വയറും, ടിബറ്റുമൊക്കെ എങ്ങിനെ കാണാന്‍ പറ്റും? അരുണാചല്‍ പ്രദേശിന്റെ കാര്യത്തില്‍ പോലും "ചൈനയുടെ വാദം ശരിയല്ലെ?" എന്ന് സംശയിക്കുന്ന ചില 'വിപ്ലവ'-ചിന്താഗതിക്കാരെ നാട്ടില്‍ കാണാം.
താങ്കളുടെ "ഇന്ത്യക്ക്, ഇന്നത്തെ ചുറ്റുപാടില്‍ അമേരിക്കയും, ഇസ്രായേലും ആയി അടുത്തേ തീരൂ,"
എന്ന അഭിപ്രായത്തോട് തീരെ യോജിക്കുന്നില്ല. യു.എസ്സുമായുള്ള സൈനീക സഹകരണം ഭാവിയില്‍ "പട പേടിച്ച് പന്തളത്ത് ചെന്നപ്പൊ പന്തം കൊളുത്തിപ്പട" എന്ന രീതിയില്‍ പരിണമികാനാണ്‍ സാദ്ധ്യത.