Sunday, November 30, 2008

മുബൈ ഭീകരാക്രമണത്തിന്‍റെ ബാക്കി പത്രം

അങ്ങിനെ, കുറച്ചാളുകളെ ബലിയാടാക്കി, മന്‍മോഹന്‍ സര്‍ക്കാര്‍ മുബൈ സംഭവങ്ങളില്‍ നിന്ന് കൈ കഴുകി. ഇന്‍‍ഡ്യ കണ്ട ഏറ്റവും ദുര്‍ബലമായ മന്ത്രി സഭയില്‍ നിന്നും, പ്രധാന മന്ത്രിയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത്. മന്‍മോഹന്‍റെ സംഭവശേഷമുള്ള പ്രസ്താവന കൊള്ളാം. ഫെഡറല്‍ അന്വേഷണ ഏജന്‍‌സി രൂപീകരിക്കുമത്ര. എന്തിന് ഇപ്പോഴുള്ള സി.ബി.ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പോരാഞ്ഞിട്ടാണോ ജനങ്ങളുടെ നികുതിപ്പണം തിന്നാന്‍ വേറൊരു ഏജന്‍സി. മറ്റൊരു ഏജന്‍സി രൂപീകരിക്കുന്നതോടെ ഭീകരരെല്ലാം പേടിച്ച് സ്ഥലം വിടും. പ്രത്യേക നിയമവും രൂപീകരിക്കും, അപ്പോള്‍ എന്തിനാണ് സാര്‍ പോട്ട പിന്‍വലിച്ചത്. എന്താ പുതിയ നിയമം ആരും ദുരുപയോഗം ചെയ്യില്ല. അല്ല പോട്ട പിന്‍വലിക്കാന്‍ പറഞ്ഞ ഏറ്റവും വലിയ ന്യായം അതായിരുന്നല്ലോ. ഇനി വേറൊരു ചോദ്യം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ദുരുപയോഗം ഇതു വരെ ഉണ്ടായിട്ടില്ലാത്ത ഒരു നിയമത്തിന്‍റെ പേര് പറയാമോ. അങ്ങനെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ട് എത്ര നിയമങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ തൂങ്ങിമരിക്കാന്‍ കയര്‍ ഉപയോഗിക്കുന്നതുകൊണ്ട്, ആത്മഹത്യ തടയാന്‍ കയര്‍ നിരോധിക്കണം എന്നു പറയുന്നതു പോലെയാണത്.
നിയമവും, അന്വേഷണവും, കുറ്റവാളികളെ കണ്ടെത്തലും, ശിക്ഷ വിധിക്കലും ഇല്ലാഞ്ഞിട്ടാണോ, ഇവിടെ ഇത്രമേല്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. അല്ല പക്ഷേ ഇല്ലാത്ത ഒന്നുണ്ട്. ഇഴയുന്ന ശിക്ഷാ വിധികളും, ശിക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ പ്രത്യേകിച്ച്, കേന്ദ്രം ഭരിച്ച കോണ്ടഗ്രസ് സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം. വലിയ രണ്ട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. രാജീവ് വധക്കേസിലെ നളിനിയും, പാര്‍ലിമെന്‍റ് ആക്രമണ കേസിലെഅഫ്സല്‍ ഗുരുവും. രണ്ടു പേര്‍ക്കും വിധിച്ച വധശിക്ഷകളില്‍ ഓരാളുടേത് ജീവപര്യന്തമാക്കി, പുറമേ സ്വന്തം ഭര്‍ത്താവിനെ വധിച്ചവള്‍ക്ക്, ഭാര്യയുടെ വക, മാപ്പുകൊടുക്കല്‍ നാടകവും. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയിലുള്ള ദയാ ഹര്‍ജി തീരുമാനമെടുക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോവുകയാണ്. രണ്ടു കേസിലും, ഇരകളായവരേയും, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്മാരേയും വിഡ്ഢികളാക്കുകയാണ്, സര്‍ക്കാര്‍ ചെയ്തത്. അഫ്സല്‍ ഗുരുവിന്‍റെ കാര്യത്തില്‍ മത ന്യുനപക്ഷങ്ങളെ ഭയന്ന് ശിക്ഷാ വിധി നടപ്പിലാക്കാതിരിക്കുമ്പോള്‍, നളിനിയുടെ കാര്യത്തില്‍ പ്രാദേശിക രാഷ്ടീയം ആണ് വിലങ്ങു തടിയായത്. ഇതെല്ലാം തീവ്ര വാദിക്ള്‍ക്ക് തെറ്റായ സദ്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇവിടെ എന്തു പ്രവര്‍ത്തിച്ചാലും, രാഷ്ടീയ സ്വാധീനമുണ്ടെങ്കില്‍ രക്ഷപെടാം. ഇനിയെങ്കിലും പുതിയ നിയമമുണ്ടാക്കുന്നതിനുമുന്‍പ്, പ്രസി‍ന്‍റിനുള്ള ദയാഹര്‍ജിയുടെ വകുപ്പ് ഭരണ ഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കുക. കാരണം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്ത വകുപ്പാണിത്.
കഴിഞ്ഞ ദിവസം മുബൈയില്‍ പിടിയിലായ ഭീകരനും, മറ്റൊരു അഫ്സര്‍ ഗുരുവാകാനും, മനുഷ്യാവകാശകര്‍ എന്നു പറയുന്ന, കുറ്റവാളികള്‍ക്കൊഴിച്ച് മറ്റാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നു കരുതകയും ചെയ്യുന്ന ശിഖണ്ഡികള്‍ സഹായിക്കുമായിരിക്കും. ഭീകര പ്രവര്‍ത്തനം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പരസ്യമായി വിചാരണ ചെയ്ത്, പരസ്യമായി തൂക്കിലേറ്റുകയോ, കഴുത്തറത്ത് ( ഭീകരര്‍ അളുകളെ വകവരുത്താന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്, ഡാനിയേല്‍ പേളിന്‍റെയും, മുംബൈ സംഭവത്തിലെ ഭികരര്‍തട്ടിയെടുത്ത ബോട്ടിന്‍റെ ക്യാപ്റ്റന്‍റയും കാര്യം ഓര്‍ക്കുക.) കൊല്ലുകയോ ചെയ്യാനുള്ള വകുപ്പുകള്‍ എഴുതി ചേര്‍ക്കുക. ഭീകരതക്ക് മതമില്ലന്നാണല്ലോ പറയുന്നത്. അതു കൊണ്ടു തന്നെ ഒരു മതവും ഇതിനെതിര്‍പ്പുമായി ഇറങ്ങില്ല എന്നൂഹിക്കാം. ഭീകര പ്രവര്‍ത്തകര്‍ മതത്തിലെ ചില കാര്യങ്ങള്‍ മാത്രം അടര്ത്തിയെടുത്ത്, തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ച് യുവാക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രം ആണ് വ്യപകാമായി ഉപയോഗിക്കുന്നത്. ഇതിന് ഒരു മതവുമായി ഒരു ബന്ധവുമില്ല

കഴിഞ്ഞ ഭീകരാക്രമണത്തിലെ ഇരകളും, ഇരകളെ വേട്ടക്കാരില്‍ നിന്നും രക്ഷിച്ചവരിലും, മരിച്ചവരിലും മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു. ഇനി വേട്ടക്കാരുടെ കൂട്ടത്തില്‍ ഒരു മലയാളി പെടരുതേ എന്നാണ് പ്രര്‍ത്ഥന...

Wednesday, November 19, 2008

സിസ്റ്റര്‍ അഭയക്കേസ്, സത്യം പുറത്തു വരുമ്പോള്‍ ഖേദിക്കുന്നവര്‍

അങ്ങനെ അവസാനം എല്ലാവരും പ്രതീക്ഷിച്ച പ്രതികള്‍ തന്നെ സി.അഭയ കേസില്‍ പിടിയിലായി. ഒരു കൂട്ടര്‍ക്ക് മാത്രമെ ഇവരല്ല പ്രതികള്‍ എന്ന കാര്യത്തില്‍ സംശയമില്ലാതുള്ളു, മറ്റാരുമല്ല സി.അഭയ ഉള്‍ പ്പെടെയുള്ള മുഴുവന്‍ സന്യാസിനികളെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സഭാ നേതൃത്വം തന്നെയാണത്. ഇന്ന് രാത്രിയില്‍ ഇന്‍ഡ്യാവിഷന്‍ ചാനലില്‍ നികേഷ് കുമാറിന്‍റെ ചോദ്യ ശരങ്ങളേറ്റ് പുളഞ്ഞപ്പോഴും, തോമസ് കോട്ടൂര്‍, ജോസ് പൂതൃക്ക, സി.സ്റ്റെഫി എന്നിവരെ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്റമിച്ച കോട്ടയം രൂപതാ പി.ആര്‍.ഒ യുടെ പ്രകടനം അതാണ് വെളിവാക്കുന്നത്. അഞ്ച് സി.ബി.ഐ. സംഘങ്ങളുള്‍പ്പെടെ ഏഴോളം ​അന്വോഷണ സംഘങ്ങളെ ഇത്രയും നാള്‍ ആരാണ് സ്വാധീനിച്ചിരുന്നത് എന്നുള്ളതിന്‍റെ സംസാരിക്കുന്ന തെളിവാണ് ആ ജത്പനങ്ങള്‍.
സി.അഭയ കേസിന്‍റെ പുറകെ വളരെ നാള്‍ നടക്കുകയും അവസാനം കോടതി തന്നെ ശാസിച്ചു വിടുകയും ചെയ്ത ജോമോന്‍ പുത്തന്‍ പുരക്കല്‍ ഇപ്പോള്‍ പുതിയ ആരോ പണങ്ങളുമായി വരികയും ചെയ്തിരിക്കുന്നു. അതിന്‍ പ്രധാനം മാണി സാര്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചു എന്നുള്ളതാണ്. കത്തോലിക്കാ സഭയുടെ വോട്ടുമേടിച്ച് ഇത്രയും നാള്‍ എം.എല്‍.എ സാറു കളിച്ചിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, സഭയുടെ താല്പര്യങ്ങള്‍ക്കൊപ്പം നിന്നേ പറ്റൂ.
ഇതില്‍ ഏറ്റവും അപ്രതീക്ഷിതമായ പ്രകടനത്തോടെ ഇന്നത്തെ അറസ്റ്റിനോളം കാര്യങ്ങളെത്തിച്ച പയസ് 10 കോണ്‍വെന്‍റിന്‌‍റെ അയല്‍ വാസിയായ സ്ഞ്ജു പി.മാത്യു എന്ന യുവാവിന്‍റെ മൊഴിയാണ്. തോമാസ് കോട്ടൂരിന്‍റെ സ്കൂട്ടര്‍ സംഭവ ദിവസം രാത്രി കോണ്‍വെന്‍റിന്‍റെ മുന്നില്‍ കണ്ടെന്നും, സംഭവത്തോടനുബന്ധിച്ച് അതി രാവിലെ അത് അപ്രത്യക്ഷമായി എന്നായിരുന്നു യുവാവിന്‍റെ മൊഴി. കോണ്‍ വെന്‍റിലെ സിസ്റ്റര്‍മാര്‍ക്ക് ചുറ്റുപാടുമുള്ള പല യുവാക്കളുമായി ബന്ധമുണ്ടെന്നും, തന്‍റെ തന്നെ സുഹൃത്തക്കള്‍ പലരും അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നു എന്നും യുവാവ് മോഴി കൊടുത്തതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവം നടക്കുമ്പോള്‍ കൌമാരക്കാരനായ വിദ്ധ്യാര്‍ത്ഥിയായിരുന്ന യുവാവ് പല ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദം മൂലമാകാം ഇത്രയും കാലം ഇത് മറച്ചു വച്ചത്.
കത്തോലിക്കാ പുരോഹിതന്മാരെയും അച്ചന്‍മാരെയും ബദ്ധപ്പെടുത്തി പല കഥകളും പറഞ്ഞു കേക്കാമേങ്കിലും, ഇത്രയും കൂഴപ്പം പിടിച്ച രൂപത്തില്‍ അത് പുറത്ത് വരുന്നത് ആദ്യമായിട്ടായിരിക്കും. അതെല്ലാം വായാടി മുന്‍പ് വിളിച്ച് കൂവിയ ഇതുമായി കൂട്ടി വായിച്ച് നോക്കാവുന്നതാണ്

നിങ്ങളുടെ വിലയിരുത്തല്